ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയില്‍ രണ്ടു പുതിയ നിറങ്ങള്‍ കൂടി അവതരിപ്പിച്ചു. ഇന്‍ഫെര്‍ണോ റെഡ്, ഗ്ലേഷ്യല്‍ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് യെസ്ഡി റോഡ്സ്റ്റര്‍ അവതരിപ്പിച്ചത്. റോഡ്സ്റ്റര്‍ ബ്ലാക്ക്, റോഡ്സ്റ്റര്‍ ക്രോം മോഡലുകളില്‍ പുതിയ നിറങ്ങള്‍ ലഭ്യമാവും. രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയില്‍ രണ്ടു പുതിയ നിറങ്ങള്‍ കൂടി അവതരിപ്പിച്ചു.  ഇന്‍ഫെര്‍ണോ റെഡ്, ഗ്ലേഷ്യല്‍ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് യെസ്ഡി റോഡ്സ്റ്റര്‍ അവതരിപ്പിച്ചത്. റോഡ്സ്റ്റര്‍ ബ്ലാക്ക്, റോഡ്സ്റ്റര്‍ ക്രോം മോഡലുകളില്‍ പുതിയ നിറങ്ങള്‍ ലഭ്യമാവും. രണ്ടു നിറങ്ങളും ഇന്ധന ടാങ്കില്‍  ഗ്ലോസ് ഫിനിഷും, വാഹനത്തിലുടനീളം  ഒബ്സിഡിയന്‍ ബ്ലാക്ക് തീമുമുണ്ട്. ഫയര്‍ ആന്‍ഡ് ഐസ് എന്ന നാമകരണമാണ് പുതിയ യെസ്ഡി റോഡ്സ്റ്റർ ജോഡിക്ക് നൽയിരിക്കുന്നത്.

ADVERTISEMENT

334 സിസി, സിംഗിൾ  സിലിണ്ടര്‍  ലിക്വിഡ് കൂള്‍ഡ് എൻജിനാണ് റോഡ്സ്റ്ററിന് കരുത്തേകുന്നത്. 7300 ആര്‍പിഎമ്മില്‍ പരമാവധി 29.7 പവര്‍ ഔട്ട്പുട്ടും 6,500 ആര്‍പിഎമ്മില്‍ 29 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. ഇത് നഗരങ്ങളിലും പ്രധാന പാതകളിലും  മികച്ച പ്രകടനം ഉറപ്പാക്കും. സുഗമമായ ഷിഫ്റ്റുകള്‍ക്കായി ഒരു സ്റ്റാന്‍ഡേര്‍ഡ്  അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചുമുള്ള ആറു സ്പീഡ് ട്രാന്‍സ്മിഷനും  എൻജിനുമായി സംയോജിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

മുന്നില്‍ 320 എംഎം ഡിസ്ക്കും പിന്നിൽ 240 എംഎം ഡിസ്ക്കുമാണ് . കൂടാതെ ഡ്യൂവല്‍ ചാനല്‍  എബിഎസും സജ്ജീകരിച്ചിട്ടുണ്ട്. സുഖപ്രദമായ സ്പ്ലിറ്റ് സീറ്റുകള്‍ , ഒതുക്കമുള്ള എല്‍ഇഡി ഹെ‍‍ഡ്‌ലാംപ്, ടേണ്‍ ഇൻഡികേറ്റർ, മൊത്തത്തിലുള്ള രൂപകൽപനക്ക് ദൃഢത നൽകാന്‍ കുറഞ്ഞ എൻജിന്‍ ഏരിയ, ഉയര്‍ന്ന കോണ്ട്രാസ്റ്റ് ഡിസ്പ്ലേയുള്ള ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.

ADVERTISEMENT

രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും 2,01,142 രൂപയാണ് ഡൽഹി എക്സ്ഷോറൂം വില. റോഡ്സ്റ്ററിനൊപ്പം അഡ്വഞ്ചര്‍, സ്ക്രാംബ്ലര്‍ എന്നീ  മോഡലുകളും യെസ്ഡി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

English Summary: Yezdi Roadster Now Available In Two New Colour Options