ഇലക്ട്രിക് എസ്‍യുവി, എക്സ്‌യുവി 400യുടെ ആദ്യ പ്രദർശനം നടത്തി മഹീന്ദ്ര. ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ചുമായി എത്തുന്ന വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ഡിസംബർ മുതൽ ആരംഭിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. ജനുവരി മുതൽ വാഹനം ഉപഭോക്താക്കൾക്ക് നൽകി തുടങ്ങും. 2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് എസ്‍യുവി, എക്സ്‌യുവി 400യുടെ ആദ്യ പ്രദർശനം നടത്തി മഹീന്ദ്ര. ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ചുമായി എത്തുന്ന വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ഡിസംബർ മുതൽ ആരംഭിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. ജനുവരി മുതൽ വാഹനം ഉപഭോക്താക്കൾക്ക് നൽകി തുടങ്ങും. 

ADVERTISEMENT

2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച  ഇലക്ട്രിക് എക്‌സ്‌യുവി 300യുടെ പ്രൊഡക്‌ഷൻ പതിപ്പാണ് ഇത്. എന്നാൽ എക്സ്‍യുവിയെക്കാൾ 205 എംഎം അധിക നീളമുണ്ട്. 39.4 കിലോവാട്ട് ബാറ്ററി പാക്കും 150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറുമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 8.3 സെക്കൻഡ് മാത്രം മതി എക്സ്‍യുവിക്ക്. 

ADVERTISEMENT

50 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ എൺപത് ശതമാനം വരെ 50 മിനിറ്റില്‍ ചാർജ് ചെയ്യാൻ സാധിക്കും. 7.2 കിലോവാട്ട് ചാർജിങ് സോക്കറ്റിലൂടെ വാഹനം പൂർണ ചാർജിലെത്താൻ 6 മണിക്കൂർ 30 മിനിറ്റും 3.3 കിലോവാട്ട് ‍ഡൊമസ്റ്റിക് ചാർജറിലൂടെ 13 മണിക്കൂറും വേണ്ടിവരും. ഫൺ, ഫാസ്റ്റ്, ഫിയർലെസ് എന്നി മോഡുകളുണ്ട് എസ്‍യുവിക്ക്. റീജനറേറ്റീവ് ബ്രേക്കിങ്ങുമുണ്ട്. 

ADVERTISEMENT

എക്സ്‌യുവി 300യെക്കാൾ 205 എംഎം നീളമുണ്ടെങ്കിലും (4200എംഎം) 2600 തന്നെയാണ് എക്സ്‌യുവി 400യുടെ വീൽബെയ്സ്. എക്സ്‌യുവി 300ന് സമാനമായ ഹെഡ്‌ലാംപ് കൺസോള്‍. മഹീന്ദ്രയുടെ പുതിയ ലോഗോയും ക്ലോസ്ഡായ ഗ്രില്ലുമാണ്. ബംബറിൽ ബ്രോൺസ് ഫിനിഷും നൽകിയിട്ടുണ്ട്. പിൻഭാഗത്തിന് എക്സ്‍യുവി 300നോട് തന്നെയാണ് സാമ്യം. 16 ഇഞ്ചാണ് അലോയ് വീലുകൾ. 

കറുപ്പിൽ കുളിച്ച ഇന്റീരിയറാണ്. എക്സ്‍യുവി 300യുമായി വളരെ അധികം സാമ്യം. സ്വിച്ചുകൾക്കും എസി വെന്റുകൾക്കും ബ്രോൺസ് ഫിനിഷ്. ഡിജിറ്റർ എംഐഡിയുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ്. കൂടായെ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, ക്രൂസ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, ഓവർ ദ എയർ അപ്ഡേറ്റുകളുള്ള കണക്റ്റഡ് കാർ ടെക്ക് എന്നിവയുണ്ട്.  ഐപി67 സുരക്ഷ റേറ്റിങ്ങുള്ള ബാറ്ററി പാക്കാണ് വാഹനത്തിന് കൂടാതെ 6 എയർബാഗുകൾ, നാലുവീലുകളിലും ഡിസ്ക് ബ്രേക്ക് എന്നിവയുണ്ട്. 

English Summary: Mahindra XUV400 electric SUV unveiled with 456km range