ക്രൂസർ മോട്ടർസൈക്കിൾ വിപണിയിൽ ഏറ്റവുമധികം ആരാധകർ ഇഷ്ടപ്പെടുന്ന കമ്പനിയാണ് അമേരിക്കയിലെ ഹാർലി ഡേവിഡ്സൺ. ഇന്ത്യൻ വിപണയിൽ നിന്ന് പിൻമാറിയെങ്കിലും ഇന്ത്യയിൽ ഇന്നും ഏറെ ആരാധകരാണ് ഇവരുടെ വാഹനങ്ങൾ കാത്തിരിക്കുന്നത്. പ്രവർത്തനം ഭാഗികമായി അവസാനിപ്പിച്ചപ്പോഴും അവരുടെ വാഹനങ്ങൾ ഇന്ത്യയിൽ ലഭ്യമാകുന്നുണ്ടെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രൂസർ മോട്ടർസൈക്കിൾ  വിപണിയിൽ  ഏറ്റവുമധികം ആരാധകർ ഇഷ്ടപ്പെടുന്ന കമ്പനിയാണ് അമേരിക്കയിലെ  ഹാർലി ഡേവിഡ്സൺ. ഇന്ത്യൻ വിപണയിൽ നിന്ന് പിൻമാറിയെങ്കിലും  ഇന്ത്യയിൽ ഇന്നും ഏറെ ആരാധകരാണ് ഇവരുടെ വാഹനങ്ങൾ കാത്തിരിക്കുന്നത്. പ്രവർത്തനം ഭാഗികമായി അവസാനിപ്പിച്ചപ്പോഴും  അവരുടെ വാഹനങ്ങൾ ഇന്ത്യയിൽ ലഭ്യമാകുന്നുണ്ടെന്ന്  ഉറപ്പാക്കിയാണ് ഹാർലി ഇന്ത്യ വിട്ടത്. നിലവിൽ ബ്രാൻഡിന്റെ  വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. 

ADVERTISEMENT

അഡ്വഞ്ചർ മോട്ടർസൈക്കിൾ വിഭാഗത്തിൽ ആരാധകർ വർധിക്കുന്ന സാഹചര്യത്തിലാണ് ഹാർലി പാൻ അമേരിക്ക എന്ന മോഡൽ വിപണിയിലെത്തിച്ചത്. കാലത്തിനനുസരിച്ച് മാറാൻ മടിച്ചിരുന്ന ഹാർലിയുടെ  ആദ്യ അഡ്വഞ്ചർ മോഡലായ പാൻ അമേരിക്ക വൻ ഹിറ്റായി. മാത്രമല്ല, ഏറ്റവുമധികം ആളുകൾ അന്വേഷിച്ചെത്തുന്ന വാഹനമാണ് ഇതെന്ന് നിർമാതാക്കൾ പറയുന്നു. പുതിയ റെവലൂഷൻ മാക്സ് എൻജിനുമായി വിപണിയിലെത്തിയ വാഹനം പഴയ മിൻവോകി 8 എൻജിനെക്കാൾ പ്രവർത്തന ക്ഷമതയുള്ളതാണ്. 16.9 ലക്ഷം രൂപയായിരുന്നു കുറഞ്ഞ മോഡലിന്റെ ഇന്ത്യൻ വില. 

ADVERTISEMENT

ഉയർന്ന വകഭേദമായ സ്പെഷലിന് 21.1 ലക്ഷവും വിലയുണ്ട്. എന്നാൽ ഈ വർഷം വിൽപനയിൽ ഉണ്ടായ ഇടിവിനെ തുടർന്ന് പാൻ അമേരിക്കയുടെ വില കുറച്ചതായാണ് അറിയാൻ സാധിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഏകദേശം 4 ലക്ഷം രൂപയോളം വില കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ വകഭേദത്തിന് 12 ലക്ഷവും ഉയർന്നതിന് 17.1 ലക്ഷവുമാണ് ഇപ്പോഴുള്ള വില. വില നിർണയത്തിൽ ഇന്ത്യയിലെ ഹോട്ട് കേക്കാക്കി പാൻ അമേരിക്കയെ മാറ്റാൻ സാധിക്കുമെന്നാണ്  നിർമാതാക്കൾ കരുതുന്നത്. 

ADVERTISEMENT

പ്രീമിയം ലക്ഷ്വറി നിലയിലെ അഡ്വഞ്ചർ ബൈക്കായ പാൻ അമേരിക്കയ്ക്ക് 1252 സിസി 60 ഡിഗ്രി വി ട്വിൻ എൻജിനാണ് കരുത്ത് പകരുന്നത്. 150 എച്ച്പി കരുത്തും 128 എൻഎം ടോർക്കമുളള റെവലൂഷൻ മാക്സ് എൻജിന് 6 സ്പീഡ് മാനുവൽ ഗിയർ ബോക്സാണ്. 21 ലീറ്ററാണ് ഇന്ധന ടാങ്ക് ക്ഷമത. 258 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് 200 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയുണ്ട്. വില കുറച്ചതിനു പിന്നാലെ ഇന്ത്യൻ വിപണിയിലെ പ്രീമിയം ബൈക്കുകളിൽ ചൂടപ്പമാകുമോ പാൻ അമേരിക്ക എന്ന് കാത്തിരുന്ന് കാണാം.

English Summary: Harley-Davidson Pan America 1250 now priced at Rs 12.90 Lakh