ഗ്രാൻഡ് വിറ്റാരയ്ക്കും ഹൈറൈഡറിനും പിന്നാലെ ഇന്ധനക്ഷമത കൂടിയ ഹെബ്രിഡ് എൻജിനുമായി എർട്ടിഗയും റൂമിയനുമെത്തുമോ?. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹൈബ്രിഡ് പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.1.5 ലീറ്റർ മൂന്നു സിലിണ്ടർ എൻജിനും ഇലക്ട്രിക് മോട്ടറുമാണ് വിറ്റാര, ഹൈറൈഡർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രാൻഡ് വിറ്റാരയ്ക്കും ഹൈറൈഡറിനും പിന്നാലെ ഇന്ധനക്ഷമത കൂടിയ ഹെബ്രിഡ് എൻജിനുമായി എർട്ടിഗയും റൂമിയനുമെത്തുമോ?. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹൈബ്രിഡ് പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.1.5 ലീറ്റർ മൂന്നു സിലിണ്ടർ എൻജിനും ഇലക്ട്രിക് മോട്ടറുമാണ് വിറ്റാര, ഹൈറൈഡർ ഹൈബ്രിഡിന് കരുത്തേകുന്നത്. ഏകദേശം 28 കിലോമീറ്ററാണ് വാഹനത്തിന് ഇന്ധനക്ഷത.

ADVERTISEMENT

എല്ലാ വാഹനങ്ങളുടേയും സ്ട്രോങ് ഹൈബ്രിഡ് പതിപ്പ് വിപണിയിലെത്തിക്കുമെന്ന് മാരുതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എംപിവിയും വിപണിയിലെത്തും. ഇന്ധനക്ഷമത കൂടിയ ഡീസൽ എൻജിന്റെ അഭാവം ഹൈബ്രിഡിലൂടെ പരിഹരിക്കാം എന്നാണ് മാരുതി കരുതുന്നത്.

ADVERTISEMENT

മാരുതി എർട്ടിഗയുടെ ബാഡ്ജ് എൻജിനീയറിങ് പതിപ്പ് ടൊയോട്ട മോട്ടോർ ദക്ഷിണാഫ്രിക്കയിൽ പുറത്തിറക്കിയിരുന്നു. ടൊയോട്ടയ്ക്കായി മാരുതി സുസുക്കി നിർമിച്ചു നൽകുന്ന എംപിവിക്ക് റൂമിയൻ എന്നാണു പേര്. ഹൈബ്രിഡ് പദ്ധതികളുള്ളതുകൊണ്ടാണ് ഇന്ത്യയിൽ എർട്ടിഗയുടെ ടൊയോട്ട പതിപ്പ് റൂമിയൻ പുറത്തിറക്കാത്തത്.

ADVERTISEMENT

നിലവിലെ എർട്ടിഗയിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ദക്ഷിണാഫ്രിക്കൻ വിപണിയിലും അതേ എൻജിൻ തന്നെ. 6,000 ആർ പി എമ്മിൽ 103 ബി എച്ച് പി വരെ കരുത്തും 4,400 ആർ പി എമ്മിൽ 138 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, നാലു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.

English Summary: Shall Maruti Toyota MPV With Strong Hybrid Launch in India