മോട്ടർസൈക്കിളുകളെക്കാൾ ഇന്ന് സാധാരണക്കാർക്ക് പ്രിയം സ്കൂട്ടറുകളോടാണ്. പ്രായോഗികതയും ഇന്ധനക്ഷമതയും ഗിയർലെസ് എന്ന സൗകര്യവുമെല്ലാം ചേരുന്നതോടെ പതിവ് കമ്യൂട്ടർ യാത്രകൾക്ക് സ്കൂട്ടർ തിരഞ്ഞെടുക്കുകയാണ് കടുത്ത മോട്ടർസൈക്കിൾ ആരാധകർപോലും. വീട്ടിലേക്ക് ഒരു ടൂവീലർ എന്ന ആശയം ഉടലെടുക്കുമ്പോൾ തന്നെ കുടുംബത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോട്ടർസൈക്കിളുകളെക്കാൾ ഇന്ന് സാധാരണക്കാർക്ക് പ്രിയം സ്കൂട്ടറുകളോടാണ്. പ്രായോഗികതയും ഇന്ധനക്ഷമതയും ഗിയർലെസ് എന്ന സൗകര്യവുമെല്ലാം ചേരുന്നതോടെ പതിവ് കമ്യൂട്ടർ യാത്രകൾക്ക് സ്കൂട്ടർ തിരഞ്ഞെടുക്കുകയാണ് കടുത്ത മോട്ടർസൈക്കിൾ ആരാധകർപോലും. വീട്ടിലേക്ക് ഒരു ടൂവീലർ എന്ന ആശയം ഉടലെടുക്കുമ്പോൾ തന്നെ കുടുംബത്തിൽ എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള സ്കൂട്ടർ എന്ന തീരുമാനത്തിലേക്കാണ് ഒടുവിലെത്തുന്നത്. 

കോവിഡിനെ തുടർന്ന് മാന്ദ്യം അനുഭവപ്പെട്ടിരുന്ന വിപണി പൂർണമായി ഉണർന്നതിനു ശേഷം 2022 ഏപ്രിൽ മാസം മുതൽ സെപ്റ്റംബർ വരെ ഇരുചക്ര വാഹന വിപണിയിൽ വലിയ മാറ്റങ്ങളും വളർച്ചയുമാണ് ഉണ്ടായത്. ഇതിൽ ഇന്ത്യൻ വിപണിയിൽ സ്കൂട്ടർ വിപണിയിലെ മാറ്റത്തെ അതിഭീകര വളർച്ച എന്നാണ് സാമ്പത്തിക–വാഹന രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. സിയാമിന്റെ കണക്കുകൾ പ്രകാരം 27..64 ലക്ഷം യൂണിറ്റുകളാണ് ഇക്കാലയളവിൽ വിറ്റഴിക്കപ്പെട്ടത് എന്നു തെളിയിക്കുന്നു. ഇലക്ട്രിക് ഉൾപ്പെടെയുള്ള സ്കൂട്ടറുകൾക്ക് പ്രിയമേറിയതും ഇന്ധനവില കുറയാത്തതുമെല്ലാമാണ് ആളുകളെ സ്കൂട്ടറുകളോട് അടുപ്പിക്കുന്നതെന്നു വേണം കരുതാൻ. 

ADVERTISEMENT

കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ഏറ്റവുമധികം വിൽപന നടന്ന ചില സ്കൂട്ടറുകളെ അറിയാം. 

1. ഹോണ്ട ആക്ടീവ 

Honda Activa

പതിവുപോലെ തന്നെ ഹോണ്ട ആക്ടീവയാണ് ഇക്കുറിയും മുന്നിൽ. 2.45 യൂണിറ്റുകളാണ് വിവിധ ആക്ടീവ വകഭേദങ്ങളായി വിപണിയിൽ വിറ്റുപോയത്. കഴിഞ്ഞ വർഷവും ഇതിനോടു സമാനമായ വിൽപനയാണ് വാഹനം നേടിയിരുന്നത്. 

ADVERTISEMENT

2. ടിവിഎസ് ജൂപ്പിറ്റർ 

ന്യൂജനറേഷൻ സ്കൂട്ടറുകളിലെ ജനപ്രിയൻ എന്ന പേരു നേടിയ ടിവിഎസിന്റെ ജൂപ്പിറ്റർ 82394 യൂണിറ്റ് സ്കൂട്ടറുകൾ വിപണിയിലെത്തിച്ചു. 46 ശതമാനം വളർച്ചയാണ് വിപണിയിൽ വാഹനം നേടിയെടുത്തത്. കഴിഞ്ഞ വർഷം ആകെ 56339 യൂണിറ്റുകളാണ് വിറ്റത്. 

3. സുസുക്കി ആക്സസ് 

ADVERTISEMENT

എക്സിക്യൂട്ടീവ് സ്കൂട്ടർ എന്ന വിളിപ്പേരു സമ്പാദിച്ച ആക്സസ് 46851 യൂണിറ്റുകളാണ് വിപണിയിലൂടെ കൈമാറ്റപ്പെട്ടത്. മുൻവർഷം 45044 യൂണിറ്റ് വിൽപന നടത്തിയതിൽ നിന്ന് ഇക്കുറി ഏകദേശം 5 ശതമാനത്തിലേറെ ഉയർച്ച നേടാനും നിർമാതാക്കൾക്ക് സാധിച്ചു. 

4. ടിവിഎസ് എൻടോർക്ക് 

കരുത്തിനൊപ്പം പ്രായോഗികതയും സ്റ്റൈലിഷ്നെസും ഒത്തിണങ്ങിയ യുവാക്കളുടെ ഹരമായ സ്കൂട്ടറാണ് എൻടോർക്ക്. കൗമാരക്കാർക്ക് ഏറെ പ്രിയങ്കരമാണ് ഈ വാഹനം. 2022ൽ 31497 യൂണിറ്റ് വിൽപന നടത്തി 7 ശതമാനത്തോളം വിപണി വളർച്ച നേടി. മുൻവർഷം 29452 യൂണിറ്റാണ് വിറ്റുപോയത്. ഹോണ്ട ഡിയോ എന്ന മോഡലിനെ പിൻതള്ളി എൻടോർക്ക് നാലാം സ്ഥാനം കൈവരിച്ചു എന്നതും ശ്രദ്ധേയം. 

5. ഹോണ്ട ഡിയോ 

മുൻവർഷം34557 യൂണിറ്റ് വിൽപന നടത്തിയ ഹോണ്ടയുടെ യൂത്ത് ഐക്കൺ സ്കൂട്ടർ ഡിയോ നാലാം സ്ഥാനത്തായിരുന്നു. ഇ്കുറി 29994 യൂണിറ്റ് മാത്രമാണ് വിറ്റുപോയത്. ഡിസൈൻ കാലോചിതമായ മാറ്റങ്ങളുണ്ടാക്കിയില്ല എന്നതാണ് വിൽപന കുറയാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. 

മറ്റു പ്രമുഖർ 

19682 യൂണിറ്റ് വിൽപന നടത്തിയ ഹീറോ പ്ലഷർ പ്ലസ്, 14951 യൂണിറ്റ് വിറ്റ ഹീറോ ഡെസ്റ്റിനി 125 എന്നീമോഡലുകളാണ് പിന്നാലെയുള്ളത്. സുസുക്കി ബർഗ്മാൻ സ്ട്രീറ്റ്, യമഹ ഫാസിനോ എന്നിവയുടെ വിൽപന നടന്നിരുന്നെങ്കിലും കാര്യമായ പുരോഗതി നേടിയിട്ടില്ല എന്നു കണക്കുകൾ സൂചിപ്പിക്കുന്നു

English Summary: Top 10 Selling Scooters in September-2022