പരമാവധി വേഗത 200 കിലോമീറ്റർ, ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാം. ഓസ്ട്രിയൻ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ഹോർവിൻ ഗ്ലോബൽ എന്ന നിർമാതാക്കളാണ് സെൻമെന്റി–ഒ എന്ന ഇലക്ട്രിക് സ്കൂട്ടർ മോഡലിനെ അവതരിപ്പിച്ചത്. ഇറ്റലിയിലെ മിലൻ ഇഐസിഎംഎ എക്സ്പോയിലാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. കാഴ്ചയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരമാവധി വേഗത 200 കിലോമീറ്റർ, ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാം. ഓസ്ട്രിയൻ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ഹോർവിൻ ഗ്ലോബൽ എന്ന നിർമാതാക്കളാണ് സെൻമെന്റി–ഒ എന്ന ഇലക്ട്രിക് സ്കൂട്ടർ മോഡലിനെ അവതരിപ്പിച്ചത്. ഇറ്റലിയിലെ മിലൻ ഇഐസിഎംഎ എക്സ്പോയിലാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്.

ADVERTISEMENT

കാഴ്ചയിലും ഒരു കൊച്ചു ഭീകരനാണ് ഇവൻ. അന്യഗ്രഹത്തിലെ വാഹനങ്ങളെന്ന സങ്കൽപത്തെ അനുസ്മരിപ്പിക്കുന്ന രൂപഭാവം. ഉടലിലാകെ മസ്കുലാരിറ്റി. മാക്സി സ്കൂട്ടർ വിഭാഗത്തിലെ വാഹനമാണിത്. സ്കൂട്ടറിൽ നിന്നു വ്യത്യസ്തമായി പ്രത്യേക ഷാസിയിലാണ് വാഹനത്തിന്റെ അടിസ്ഥാനം. ഇലക്ട്രിക് മോട്ടർസൈക്കിളുകളിൽ ഉപയോഗിക്കുന്ന വിധത്തിലുള്ള ഷാസിയാണിത്. ഇ–സൂപ്പർസ്പോർട് ബൈക്കുകളിലേതിനു സമാനമായ മോട്ടറും ബാറ്ററി സവിശേഷതയും വാഹനത്തിലുണ്ട്. 16.5 കിലോവാട്ട് ബാറ്ററി പാക്ക് മികച്ച റേഞ്ചും വാഗ്ദാനം ചെയ്യുന്നു. 400 വാൾട്ട് ഇലക്ട്രിക് ചാർജിങ് സന്നാഹം 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഉപകരിക്കും. വാഹനത്തിൽ നിന്നു മറ്റ് ഇ–സ്കൂട്ടറുകൾക്ക് ചാർജ് ചെയ്യാനും സാധിക്കും.

ADVERTISEMENT

ഇന്ത്യൻ വിപണിയിലുള്ള ഇ–വാഹനങ്ങളൊന്നും 300 കിലോമീറ്റർ എന്ന യാത്രാപരിധി വാഗ്ദാനം ചെയ്യുന്നില്ല. 2.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. റ‍ഡാർ ഉപയോഗിച്ചുള്ള അപകട സൂചന, വിവിധ റൈഡിങ് മോഡ്, എബിഎസ് – ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ഒട്ടേറെ സന്നാഹങ്ങളും വാഹനത്തിലുണ്ട്. വാഹനം ആദ്യം യൂറോപ്യൻ രാജ്യങ്ങളിലേക്കും പിന്നാലെ ഇന്ത്യയിലേക്കും എത്തുമെന്നാണ് സൂചന.

ADVERTISEMENT

English Summary: This electric scooter can hit 200 kmph and has a range of 300 km