ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനമാണ് ഇന്നോവ. 2004 ൽ വിപണിയിലെത്തിയ കാലം മുതൽ സാധാരണക്കാരൻ മുതൽ മന്ത്രിമാർക്ക് വരെ ഒരുപോലെ പ്രിയപ്പെട്ട വാഹനം. ഇന്നോവയുടെ അടുത്തമോഡൽ ക്രിസ്റ്റ എത്തിയപ്പോഴും ജനപ്രീതിക്ക് മാറ്റമൊന്നുമില്ല. ഇന്നോവ ഉപയോഗിക്കുന്നവരെല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനമാണ് ഇന്നോവ. 2004 ൽ വിപണിയിലെത്തിയ കാലം മുതൽ സാധാരണക്കാരൻ മുതൽ മന്ത്രിമാർക്ക് വരെ ഒരുപോലെ പ്രിയപ്പെട്ട വാഹനം. ഇന്നോവയുടെ അടുത്തമോഡൽ ക്രിസ്റ്റ എത്തിയപ്പോഴും ജനപ്രീതിക്ക് മാറ്റമൊന്നുമില്ല. ഇന്നോവ ഉപയോഗിക്കുന്നവരെല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് ഇന്നോവയുടെ എൻ‌ജിന്റെ മികവ്.

ADVERTISEMENT

ചുരുങ്ങിയത് 5 ലക്ഷം കിലോമീറ്ററെങ്കിലും ഇന്നോവ ഓടിക്കാൻ സാധിക്കുമെന്നാണ് വാഹനം ഉപയോഗിക്കുന്നവരുടെ ഭാഷ്യം. കൃത്യമായി സർവീസും പരിപാലനവുമുണ്ടെങ്കിൽ അതിൽ കൂടുതൽ ഓടുമെന്ന് തെളിയിച്ച നിരവധി ആളുകളുണ്ട്. 10 ലക്ഷം കിലോമീറ്റർ വരെ സഞ്ചരിച്ച ഇന്നോവകൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. എന്നാൽ ഇവയൊന്നും പരിഗണിക്കാതെ രണ്ടു ലക്ഷം കിലോമീറ്റർ പോലും ആകുന്നതിന് മുമ്പ് സർക്കാർ വിഐപി വാഹനങ്ങൾ മാറ്റുന്നു.

വിഐപികൾക്ക് നൽകുന്ന വാഹനങ്ങളുടെ പഴക്കം മൂന്നു വർഷം കഴിയരുതെന്നും ഒന്നര ലക്ഷം കിലോമീറ്ററിൽ അധികം സഞ്ചരിക്കരുതെന്നുമുള്ള ടൂറിസം വകുപ്പിന്റെ കാലഹരണപ്പെട്ട നിബന്ധനയാണ് ഈ ധൂർത്തിന് പിന്നിൽ. കൃത്യമായി സർവീസും പരിപാലനവുമുള്ള വാഹനങ്ങൾ ഒരുകുഴപ്പമവുമില്ലാതെ ഇതിന്റെ രണ്ടിരട്ടി കിലോമീറ്ററുകൾ സഞ്ചരിക്കുമെന്നിരിക്കെ പഴയ നിയമം മാറ്റേണ്ടിയിരിക്കുന്നു.

ADVERTISEMENT

മുമ്പ് അംബാസിഡർ കാറുകൾ ഉപയോഗിച്ചുകൊണ്ടിരുന്നു കാലത്താണ് ഈ നിബന്ധനകൊണ്ടുവരുന്നത്. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന അത്തരം വാഹനങ്ങളുടെ കാര്യത്തിൽ ഈ നിബന്ധന എന്തുകൊണ്ടും ശരിയാണ് എന്നാൽ കാലവും വാഹനങ്ങളുടെ നിലവാരവും മാറിയതിന് അനുസരിച്ച് ഈ നിർദേശവും മാറണ്ടേ?.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൂന്നാംതവണയാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. മുഖ്യമന്ത്രിക്കായി ഇന്നോവകളും കിയ കാർണിവല്ലും വാങ്ങിയത് ഈ വർഷമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഈ മാസം നാലിന് ചെലവുചുരുക്കല്‍ ഉത്തരവ് ഇറങ്ങിയെങ്കിലും മന്ത്രിവാഹനങ്ങളുടെ കാര്യത്തില്‍ ഇളവ് നല്‍കി.

ADVERTISEMENT

ഇപ്പോഴിതാ വീണ്ടും പുതിയതായി വാഹനങ്ങൾ വാങ്ങാൻ 1.3 കോടിയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. മന്ത്രിമാരായ ജി.ആര്‍. അനില്‍, വി.എന്‍. വാസവന്‍, വി. അബ്ദുറഹിമാന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എന്നിവര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. ഇതില്‍ മന്ത്രിവാഹനങ്ങളെല്ലാം 2018-ല്‍ വാങ്ങിയതും രണ്ടുലക്ഷം കിലോമീറ്റര്‍ ഓടിയവയുമാണ്. ഇതിനൊപ്പം ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നാലു ഇന്നോവ ക്രിസ്റ്റ കാറുകള്‍ കൂടി വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

English Summary: New Innova Crysta For Kerala Ministers