ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ നെക്സോൺ. ഇന്ത്യയിൽ വിപണിയിൽ ഏറ്റവും അധികം വിൽക്കുന്ന പത്തു വാഹനങ്ങളിൽ രണ്ടാം സ്ഥാനമാണ് ടാറ്റ നെക്സോൺ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ പത്തിൽ ഏഴു മാരുതിയും രണ്ട് ടാറ്റയും ഒരു ഹ്യുണ്ടേയുമുണ്ട്. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ് വിൽപനയിൽ ഒന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ നെക്സോൺ. ഇന്ത്യയിൽ വിപണിയിൽ ഏറ്റവും അധികം വിൽക്കുന്ന പത്തു വാഹനങ്ങളിൽ രണ്ടാം സ്ഥാനമാണ് ടാറ്റ നെക്സോൺ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ പത്തിൽ ഏഴു മാരുതിയും രണ്ട് ടാറ്റയും ഒരു ഹ്യുണ്ടേയുമുണ്ട്.

Hyundai Creta
ADVERTISEMENT

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ് വിൽപനയിൽ ഒന്നാം സ്ഥാനത്ത്. 20945 യൂണിറ്റ് ബലേനോകളാണ് കഴിഞ്ഞ മാസം മാത്രം മാരുതി വിറ്റത്. രണ്ടാം സ്ഥാനം ടാറ്റയുടെ ചെറു എസ്‍യുവി നെക്സോണിന്. 15871 യൂണിറ്റ് വിൽപന. ഒക്ടോബറിൽ ഒന്നാം സ്ഥാനത്തായിരുന്ന ഓൾട്ടോ കഴിഞ്ഞ മാസത്തെ വിൽപനയില്‍ മൂന്നാം സ്ഥാനത്തായി  15663 യൂണിറ്റാണ് വിൽപന.  നാലാം സ്ഥാനത്ത് 15153 യൂണിറ്റുമായി സ്വിഫ്റ്റും.

ADVERTISEMENT

അഞ്ചാം സ്ഥാനത്ത് മാരുതി വാഗൺആറാണ്. 14720 യൂണിറ്റാണ് വിൽപന. ആറാം സ്ഥാനത്ത് മാരുതിയുടെ കോംപാക്റ്റ് സെഡാൻ ഡിസയർ, വിൽപന 14456 യൂണിറ്റ്. ഏഴാം സ്ഥാനത്ത് 13818 യൂണിറ്റ് വിൽപനയുമായി മാരുതി സുസുക്കി എർട്ടിഗയും എട്ടാം സ്ഥാനത്ത് 13321 യൂണിറ്റ് വിൽപനയുമായി ഹ്യുണ്ടേയ് ക്രേറ്റയുമുണ്ട്. ടാറ്റ പഞ്ചും മാരുതി സുസുക്കി ചെറു എസ്‍യുവി വിറ്റാര ബ്രെസയുമാണ് ഒമ്പതും പത്തും സ്ഥാനങ്ങളിൽ. വിൽപന യഥാക്രമം 12131,11324 യൂണിറ്റുകൾ. ആദ്യ പത്തു സ്ഥാനങ്ങളിൽ അഞ്ച് ഹാച്ച്ബാക്കുകളും നാലു എസ്‍യുവികളും ഒരു സെഡാനും ഒരു എംപിവിയും ഇടം പിടച്ചു.

ADVERTISEMENT

English Summary: Top 10 selling cars for November 2022 – Tata Nexon takes 2nd spot