സൺറൂഫുകളുള്ള കാറുകളുടെ എണ്ണം കൂടി വരികയാണ്. വിൽപന കൂടുന്നതിന് അനുസരിച്ച് സൺറൂഫുകളിൽ നിന്ന് പുറത്തേയ്ക്ക് ഉയരുന്ന തലകളുടെ എണ്ണവും കൂടി വരുന്നുണ്ട്. എന്നാൽ ഇങ്ങനെ തല പുറത്തിട്ടാൽ എന്താണ് അപകടം എന്ന് ചോദിക്കുന്നവർക്ക് ഉത്തരമാണ് ഈ വിഡിയോ. ലേറ്റസ്റ്റ് കാർ അപ്ഡേറ്റ് എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൺറൂഫുള്ള കാറുകളുടെ എണ്ണം കൂടി വരികയാണ്. വിൽപന കൂടുന്നതിന് അനുസരിച്ച് സൺറൂഫിൽനിന്ന് പുറത്തേക്ക് ഉയരുന്ന തലകളുടെ എണ്ണവും കൂടി വരുന്നുണ്ട്. എന്നാൽ ഇങ്ങനെ തല പുറത്തിട്ടാൽ എന്താണ് അപകടം എന്നു ചോദിക്കുന്നവർക്ക‌ുള്ള ഉത്തരമാണ് ഈ വിഡിയോ.

ലേറ്റസ്റ്റ് കാർ അപ്ഡേറ്റ് എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ട വിഡിയോയിലാണ് കാറിന്റെ സൺറൂഫിലൂടെ തല പുറത്തിട്ട് രണ്ടുപേർ വരുന്നതും വാഹനം പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ തല വാഹനത്തിന്റെ റൂഫിൽ ഇടിക്കുന്നതുമുള്ളത്. അപകടത്തിൽ ചെറിയ പരുക്കേറ്റുവെന്നും വിഡിയോയിൽ നിന്നു മനസ്സിലാകും.

ADVERTISEMENT

തലയിടാനല്ല, വെളിച്ചവും കാറ്റും കയറാനാണ് സൺറൂഫ്

വെളിച്ചവും കാറ്റും കയറാനാണ് സൺറൂഫ് ഉപയോഗിക്കുന്നത്. എന്നാൽ പലരും തല പുറത്തിട്ടു കാഴ്ച കാണാനാണ് ഇത് ഉപയോഗിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ അപകടമുണ്ടായാൽ എന്താണു സംഭവിക്കുക എന്നു പറയുക അസാധ്യമാണ്. ഇത്തരം സംഭവങ്ങൾ വ്യാപകമായതോടെ പല സംസ്ഥാനങ്ങളി‌ലും പൊലീസ് ഇതിനെതിരെ നടപടിയെടുത്തു തുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽ ബോധവൽക്കരണവും പിന്നീട് മോട്ടർ വാഹന വകുപ്പ് സെക്‌ഷൻ 184 എഫ് പ്രകാരം നടപടിയും ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

ADVERTISEMENT

സൺറൂഫ് എന്തിന്? കാറുകളിൽ അതിന്റെ ആവശ്യമുണ്ടോ?

ഇന്ന് ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും ആകർഷകമായ ഫീച്ചറുകളിലൊന്നാണ് സൺറൂഫ്. ചെറു കാറുകളിൽപോലും സൺറൂഫ് വന്നു കഴിഞ്ഞു. ആളുകൾ വാഹനം വാങ്ങാനുള്ള പ്രധാന കാരണം തന്നെയായി ആകാശം കാണാനുള്ള ഈ ഫീച്ചർ. സൺറൂഫ് ഇല്ലാത്ത മോഡലുകളിൽ ചില കമ്പനികൾ ആഫ്റ്റർ മാർക്കറ്റ് ഫിറ്റിങ്ങായി ഇവ ഘടിപ്പിച്ചു നൽകുന്നുണ്ട്.

ADVERTISEMENT

ശരിക്കും ഈ ഫീച്ചർ നമ്മുടെ കാറുകള്‍ക്ക് ആവശ്യമുണ്ടോ? ‌തണുപ്പുള്ള രാജ്യങ്ങളിൽ ചൂടും പ്രകാശവും വാഹനത്തിനുള്ളിലെത്താനാണ് സൺറൂഫ്. എന്നാൽ പിന്നീട് എല്ലാത്തരം കാലാവസ്ഥയുള്ള രാജ്യങ്ങളിലും സൺറൂഫുള്ള കാറുകൾ സാധാരണമായി. ശരിക്കും നമ്മുടെ കാലാവസ്ഥയ്ക്ക് ചേർന്നതാണോ സൺറൂഫുകൾ. ചില ഘട്ടങ്ങളിൽ കാറിൽ സൺറൂഫുളളത് ഗുണമാണ്. ചൂടത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലെ ചൂടു വായു എളുപ്പത്തിൽ പുറത്തേക്ക് കടക്കും. എസി ആവശ്യമില്ലാത്ത തണുപ്പുള്ള പ്രദേശങ്ങളിൽ സൺറൂഫ് കൂടുതൽ പ്രയോജനപ്പെട്ടേക്കാം.

എന്നാൽ നമ്മുടെ സാഹചര്യങ്ങളിൽ സൺറൂഫ്‍ തുറന്നാൽ പൊടിയും പുറത്തെ ദുർഗന്ധവുമാകും മിക്കവാറും അകത്ത് കയറുക. കുട്ടികൾക്ക് ഇഷ്ടമുള്ള ഫീച്ചറാണ് സൺറൂഫ്. അവർക്ക് അതിലൂടെ പുറത്തേക്ക് തലയിട്ടു നിൽക്കാം എന്നതാണ് കാരണം എന്നാൽ അത് ഒരിക്കലും സുരക്ഷിതമല്ല.

മേല്‍ക്കൂരയിലെ ചില്ലിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും ശുദ്ധവായുവും ആദ്യകാല യാത്രകള്‍ അവിസ്മരണീയമാക്കും. വാഹനം വാങ്ങി കുറച്ചുനാൾ മാത്രമേ ഈ ഫീച്ചർ മിക്ക ആളുകളും ഉപയോഗിക്കൂ, പിന്നീട് ഈ ഫീച്ചറിനെപ്പറ്റി തന്നെ മറന്നുപോയേക്കാം. നമ്മുടെ കാലാവസ്ഥയിൽ സൺറൂഫ് അധികം നേരം തുറന്നിട്ട് വാഹനം ഓടിക്കാൻ സാധിക്കില്ലെന്ന കാര്യത്തിൽ തർക്കമില്ല.

കാലക്രമേണ സൺറൂഫ് ഒരു ബാധ്യതയായി മാറാനുള്ള സാധ്യതയുമുണ്ട്. പൊള്ളുന്ന ചൂടുള്ള വേനല്‍ക്കാലത്ത് എസിയില്‍ നിന്നുള്ള തണുത്ത കാറ്റിന്റെ പ്രഭാവം സണ്‍റൂഫ് കുറച്ചേക്കാം. മഴക്കാലത്ത് സൺറൂഫ് തുറന്നാലുള്ള അവസ്ഥ എന്താണെന്ന് ഊഹിക്കാമല്ലോ?. ആഫ്റ്റർ മാര്‍ക്കറ്റ് സണ്‍റൂഫുകള്‍ കാറിന്റെ ദൃഢതയെയും സുരക്ഷയേയും കാര്യമായി ബാധിച്ചേക്കാം. കൂടാതെ കാറിന് പഴക്കം ചെല്ലുന്തോറും ഇലക്ട്രോണിക് ഫീച്ചറായ സൺറൂഫിനും കുഴപ്പങ്ങൾ സംഭവിച്ചേക്കാം. സണ്‍റൂഫിലുണ്ടാകുന്ന തകരാര്‍ പരിഹരിക്കാന്‍ ഉടമകള്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടതായി വരും. അതുകൊണ്ടു തന്നെ കൂടുതൽ വില കൊടുത്ത് ഈ ഫീച്ചർ വാങ്ങേണ്ടതുണ്ടോ എന്ന് ഉപഭോക്താക്കൾ ചിന്തിക്കണം.

English Summary: Standing out of a sunroof in a moving car is stupid