പെർഫോമൻസ് ലക്ഷ്വറി കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത ആഗോള നിർമാതാക്കളെ പോലും തുടരെ ഞെട്ടിക്കുകയാണ്. ആഡംബര ഭീമൻമാർ മുതൽ എക്സോട്ടിക് ലക്ഷ്വറി കാറുകൾ വരെ ചൂടപ്പം പോലെ വിറ്റഴിയുന്ന ഇന്ത്യൻ വിപണിയിലേക്ക് എത്താനുള്ള മത്സരത്തിലാണ് നിർമാതാക്കളും. ഏറ്റവുമൊടുവിൽ അത്തരത്തിൽ ഇന്ത്യയിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർഫോമൻസ് ലക്ഷ്വറി കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത ആഗോള നിർമാതാക്കളെ പോലും തുടരെ ഞെട്ടിക്കുകയാണ്. ആഡംബര ഭീമൻമാർ മുതൽ എക്സോട്ടിക് ലക്ഷ്വറി കാറുകൾ വരെ ചൂടപ്പം പോലെ വിറ്റഴിയുന്ന ഇന്ത്യൻ വിപണിയിലേക്ക് എത്താനുള്ള മത്സരത്തിലാണ് നിർമാതാക്കളും. ഏറ്റവുമൊടുവിൽ അത്തരത്തിൽ ഇന്ത്യയിലെത്തിയ നിർമാതാക്കളാണ് മക്‌ലാറൻ. മക്‌ലാറന്റെ ഏറ്റവും വിലയേറിയ കാർ ഇന്ത്യയിലെത്തി. ലംബോർഗിനി, ആസ്റ്റൻ മാർട്ടിൻ, ഫെരാരി എന്നിവയെല്ലാം ഒരു സാധാരണ കാഴ്ചയായി മാറിയ ഇന്ത്യൻ നിരത്തിലെ ഏറ്റവും വിലയേറിയ സൂപ്പർകാർ ഇനി ഹൈദരാബാദിന് സ്വന്തം. 12 കോടി രൂപ വിലമതിക്കുന്ന മക്‌ലാറൻ 765 എൽടി സ്പൈഡറാണ് ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരൻ നസീർ ഖാൻ സ്വന്തമാക്കിയത്. 

ADVERTISEMENT

മക്‌ലാറൻ അവരുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിൽ ഉദ്ഘാടനം ചെയ്തപ്പോൾ ചടങ്ങുകളുടെ ഭാഗമായി പ്രദർശിപ്പിച്ച 765 എൽടി സ്പൈഡറാണ് ഇത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാഹനം ഉടമയ്ക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഇന്ത്യയിൽ ഔദ്യോഗികമായി വിൽപനയ്ക്കെത്തുന്ന വിലകൂടിയ സൂപ്പർകാറുകളിൽ ഒന്നാണ് 765 എൽടി സ്പൈഡർ. വാഹനം വാങ്ങിയ നസീർ ഖാൻ വാഹനത്തിന്റെ ഏറ്റവും പുതിയ വിഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. എംഎസ്ഒ വോൾകാനോ റെഡ് നിറത്തിലുള്ള സൂപ്പർകാറാണ് ഇത്. 765 എൽടി സ്പൈഡറിന്റെ ഇന്ത്യയിലെ ആദ്യ ഉടമയെന്ന ഖ്യാതിയും ഇതോടെ നസീർ ഖാൻ നേടി. ഒട്ടേറെ കസ്റ്റമൈസേഷൻ ഓപ്ഷനുകളുള്ള വാഹനത്തിന് അത്തരത്തിൽ എന്തെങ്കിലും ലഭിച്ചിട്ടുള്ള കാര്യത്തിൽ സൂചനകളില്ല.

ADVERTISEMENT

മക്‌ലാറൻ നിർമിച്ചിട്ടുള്ളതിൽ വച്ചേറ്റവും വേഗതയേറിയ കൺവെർട്ടബിൾ കാറാണ് 765 എൽടി സ്പൈഡർ. സൂപ്പർകാറിന്റെ ബോഡി വർക്കിനായി കാർബൺ ഫൈബറാണ് ഉപയോഗിച്ചിരിക്കുന്നത്. 11 സെക്കൻഡിനുള്ളിൽ വാഹനം ഓപ്പൺ ടോപ്പായി കൺവർട്ട് ചെയ്യാം. 4.0 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി8 പെട്രോൾ വാഹനമാണ് ഇത്. 766 എച്ച്പി കരുത്തും 800 എൻഎം ടോർക്കും വാഹനം പ്രദാനം ചെയ്യും. 7 സ്പീഡ് സീക്വൻഷ്യൽ ഗിയർബോക്സാണ് വാഹനത്തിലുള്ളത്. റിയർവീൽ ഡ്രൈവാണ് മക്‌ലാറൻ 765 എൽടി സ്പൈഡറിന്.

ADVERTISEMENT

വാഹനത്തിന്റെ കൃത്യമായ വില പുറത്തായിട്ടില്ലെങ്കിലും 12 കോടിയിൽ കുറയില്ലെന്നാണ് സൂചന. ആകെ 765 വാഹനങ്ങൾ മാത്രം നിർമിച്ചിരിക്കുന്നതിനാൽ ഇന്ത്യയിലെ സൂപ്പർകാറുകളിൽ തന്നെ എക്സ്ക്ലൂസീവ് കക്ഷിയാണ് 765 എൽടി സ്പൈഡറെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇൻഫിനിറ്റി ഗ്രൂപ്പാണ് ഇന്ത്യയിൽ മക്‌ലാറൻ വിപണിയിലെത്തിക്കുന്നത്. ജിടി, അർചുറ, 720എസ്, 720എസ് സ്പൈഡർ, 765 എഴ്‍ടി, 765 എൽടി സ്പൈഡർ എന്നിവയാണ് മക്‌ലാറൻ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്.

English Summary: Hyderabad man buys India’s most expensive supercar – the Mclaren 765 LT Spider worth Rs. 12 crore