വാഹനവിപണിയിൽ ഒട്ടേറെ ചലനങ്ങളും പുതുമകളും കൈവരിച്ച ഒരു വർഷമാണ് കടന്നുപോയത്. അതിൽ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ലോക ചെറുവാഹന വിപണിയിൽ ജപ്പാന്റെ ആധിപത്യം മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനം നേടി. കോവിഡ് വ്യാപനത്തിനും മാന്ദ്യത്തിനും ശേഷം തിരികെയെത്തിയ വിപണി സ്വകാര്യ വാഹനങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനവിപണിയിൽ ഒട്ടേറെ ചലനങ്ങളും പുതുമകളും കൈവരിച്ച ഒരു വർഷമാണ് കടന്നുപോയത്. അതിൽ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ലോക ചെറുവാഹന വിപണിയിൽ ജപ്പാന്റെ ആധിപത്യം മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനം നേടി. കോവിഡ് വ്യാപനത്തിനും മാന്ദ്യത്തിനും ശേഷം തിരികെയെത്തിയ വിപണി സ്വകാര്യ വാഹനങ്ങളിലും അവസാനഘട്ട ഡെലിവറിയിലും വൻ നേട്ടങ്ങളാണ് കൈവരിച്ചത്.

ചെറുവാഹനങ്ങളുടെ വിപണിയിൽ സ്വകാര്യ വാഹനങ്ങളും ചെറിയ ചരക്കുവാഹനങ്ങളും 6 ടൺ വരെയുള്ള വാനുകളും ഉൾപ്പെടെയുള്ള വിഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. വാഹന വിപണിയിലെ ആഗോള പ്രവചനങ്ങൾ നടത്തുന്ന ഏജൻസി എസ് ആൻഡ് പി ഗ്ലോബൽ മൊബിലിറ്റി 2022 ഡിസംബറിൽ കണക്കാക്കിയിരുന്നത് വിൽപനയിൽ 22 ശതമാനം വർധനയാണ്. ഇതേ സമയം ജപ്പാനിലെ വിൽപന 4.2 ദശലക്ഷമായി കുറയുന്നതിനൊപ്പം ഇന്ത്യൻ വിപണിയിലെ വിൽപന 4.4 ദശലക്ഷമായി ഉയരുമെന്നും പ്രതീക്ഷിച്ചിരുന്നു.

ADVERTISEMENT

ആഭ്യന്തര വിപണിയിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട അന്തിമ കണക്കുകൾ ഇനിയും ലഭിക്കാനുണ്ട്. എന്നിരുന്നാലും ഇന്ത്യൻ വിപണി ജപ്പാനെ അപേക്ഷിച്ച് ഏറെ ദൂരം മുന്നോട്ടുപോയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ജപ്പാനെ അപേക്ഷിച്ച് 22 ശതമാനത്തിലേറെ വർധനവുണ്ടായി. 2021നെ അപേക്ഷിച്ച് 3.7 ദശലക്ഷം യൂണിറ്റുകൾ എന്നതിൽ നിന്നും 2 ലക്ഷത്തിലേറെ യൂണിറ്റ് വിൽപനയിൽ ഇടിവാണ് ജപ്പാനിൽ രേഖപ്പെടുത്തിയത്. 

ഉൽപാദനത്തിന്റെ കാര്യത്തിൽ ഇന്ത്യ ആദ്യമായി 5 ദശലക്ഷം യൂണിറ്റുകൾ എന്ന നാഴികക്കല്ല് നേടി നാലാമത്തെ ഏറ്റവും വലിയ ലൈറ്റ് വെഹിക്കിൾ നിർമാതാക്കളെന്ന സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ ഈയാഴ്ച പുറത്തുവരുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. നോട്ട് നിരോധനവും എൻബിഎഫ്സി പ്രതിസന്ധികളും ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികൾ ഇന്ത്യയിൽ രൂപപ്പെട്ടിരുന്നു. കോവിഡ് വ്യാപനവും യുക്രെയിൻ – റഷ്യ യുദ്ധത്തിനു ശേഷമുണ്ടായ പ്രതിസന്ധികൾ, അസംസ്കൃത വസ്തുക്കളുടെ ക്ഷാമം തുടങ്ങിയ പ്രശ്നങ്ങളിലും ആദ്യ 10 വിപണികളിൽ 3 സ്ഥാനത്ത് എത്താൻ ഇന്ത്യയ്ക്ക് സാധിച്ചു.

ADVERTISEMENT

കഴിഞ്ഞ വർഷം വാഹനവിപണിയിൽ ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയ വിപണിയും ഇന്ത്യ തന്നെയാണ്. ഇരട്ടയക്കത്തിലുള്ള വളർച്ച തുടർച്ചയായി നേടിയ വിരളമായ രാജ്യങ്ങളിൽ പ്രധാനി ഇന്ത്യ തന്നെയാണെന്നും വിദഗ്ധർ പറയുന്നു. തുടർന്നുള്ള മാസങ്ങളിലും വലിയ വളർച്ച ഇന്ത്യ നേടുമെന്നു തന്നെയാണ് വിപണി പ്രതീക്ഷ.

ADVERTISEMENT

English Summary: India surpasses Japan to become 3rd largest auto market globally