ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ സുരക്ഷ വർധിപ്പിച്ച് മാരുതി സുസുക്കി. അടിസ്ഥാന വകഭേദം മുതൽ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം നൽകിയാണ് മാരുതി സുസുക്കി സ്വിഫ്റ്റിനെ കൂടുതൽ സുരക്ഷതമാക്കിയത്. നേരത്തെ ഉയർന്ന വകഭേദത്തിൽ മാത്രമായിരുന്നു ഈ ഫീച്ചർ. സ്വിഫ്റ്റിനെ കൂടാതെ ബലെനോയും മാരുതി അടിസ്ഥാന വകഭേദം മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ സുരക്ഷ വർധിപ്പിച്ച് മാരുതി സുസുക്കി. അടിസ്ഥാന വകഭേദം മുതൽ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം നൽകിയാണ് മാരുതി സുസുക്കി സ്വിഫ്റ്റിനെ കൂടുതൽ സുരക്ഷിതമാക്കിയത്. നേരത്തെ ഉയർന്ന വകഭേദത്തിൽ മാത്രമായിരുന്നു ഈ ഫീച്ചർ. സ്വിഫ്റ്റിനെ കൂടാതെ ബലെനോയും മാരുതി അടിസ്ഥാന വകഭേദം മുതൽ ഇഎസ്പി നൽകുന്നുണ്ട്. നേരത്തെ ബലെനോ, എർട്ടിഗ, എക്സ് എൽ 6 എന്നീ വാഹനങ്ങളുടെ കണക്റ്റിവിറ്റി ഫീച്ചറും മാരുതി സുസുക്കി വിപുലീകരിച്ചരുന്നു.

എന്താണ് ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്ന ഇഎസ്പി

ADVERTISEMENT

എബിഎസിനൊപ്പം നൽകുന്ന മറ്റൊരു സുരക്ഷാ സംവിധാനമാണ് ഇഎസ്പി. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ ഇടയാക്കുന്ന അണ്ടർ സ്റ്റിയറിങ്, ഓവർ സ്റ്റിയറിങ് എന്നിവ ഇല്ലാതാക്കാനും പെട്ടെന്നുള്ള ആക്സിലറേഷൻ സമയത്ത് വീൽ സ്പിൻ ആകുന്നത് തടയാനും ഇഎസ്പിക്കു കഴിയും. ഓരോ വീലിലും പ്രത്യേകമായാണ് ഇതു ഘടിപ്പിക്കുന്നത്

സ്റ്റിയറിങ്ങിന്റെ തിരിവിന് ആനുപാതികമായി വീലുകൾ തിരിയാതെ വരുമ്പോഴും വാഹനത്തിന്റെ സ്റ്റെബിലിറ്റി നഷ്ടപ്പെടാൻ തുടങ്ങുകയോ ചെയ്യുമ്പോഴുമാണ് ഇഎസ്പി പ്രവർത്തിക്കുക. ഈ സമയം ഓട്ടമാറ്റിക് ആയി എൻജിൻ ടോർക്ക് കുറച്ചോ ആവശ്യമെങ്കിൽ ഓരോ വീലിലേക്കും പ്രത്യേകം ബ്രേക്ക് ഫോഴ്സ് നൽകിയോ ആണ് ഇഎസ്പി വാഹനത്തെ നിയന്ത്രിക്കുന്നത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമിന് വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ എന്നും (വിഎസ്‌സി) ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നും പേരുണ്ട്.

ADVERTISEMENT

English Summary: Maruti Suzuki Swift now gets ESP as Standard Feature