മഹേന്ദ്രസിങ് ധോണി – മുൻ ഇന്ത്യൻ ക്യാപ്റ്റൻ, ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മിന്നും താരം... വാഹനപ്രേമിയായ ധോണിയുടെ, പ്രിയപ്പെട്ട വാഹനങ്ങളോടൊത്തുള്ള ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. അനേകം വാഹനങ്ങൾ അദ്ദേഹത്തിന്റെ കലക്‌ഷനിൽ ഉണ്ട്. ഹമ്മർ എച്ച്2, ഫ്രീലാൻഡർ2, പോർഷെ, ഔഡി തുടങ്ങി ഒട്ടുമിക്ക പ്രീമിയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹേന്ദ്രസിങ് ധോണി – മുൻ ഇന്ത്യൻ ക്യാപ്റ്റൻ, ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മിന്നും താരം... വാഹനപ്രേമിയായ ധോണിയുടെ, പ്രിയപ്പെട്ട വാഹനങ്ങളോടൊത്തുള്ള ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. അനേകം വാഹനങ്ങൾ അദ്ദേഹത്തിന്റെ കലക്‌ഷനിൽ ഉണ്ട്.  ഹമ്മർ എച്ച്2, ഫ്രീലാൻഡർ2, പോർഷെ, ഔഡി തുടങ്ങി ഒട്ടുമിക്ക പ്രീമിയം കാറുകളും ക്ലാസിക് ബൈക്കുകൾ ഉൾപ്പെടെ വലിയ ബൈക്ക് കലക്‌ഷനും അദ്ദേഹത്തിനു സ്വന്തമാണ്. 

ADVERTISEMENT

ഇതോടൊപ്പം പുറംലോകമറിയാത്ത, ഇന്ത്യയിലെ തന്നെ അപൂർവം ചില വാഹനങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. അത്തരം മൂന്നു വാഹനങ്ങളെ പരിചയപ്പെടാം. 

1. പോണ്ടിയാക് ഫയർബേഡ് ട്രാൻസ് എഎം

ADVERTISEMENT

ധോണിയുടെ ശേഖരത്തിലെ ഏറ്റവും അപൂർവം എന്നു പറയാവുന്ന വാഹനമാണ് ഫയർബേഡ്. ഈ 1970 മോഡൽ മസിൽ കാർ ഇന്ത്യയിൽത്തന്നെ അപൂർവമാണ്. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനമാണ് ഇത്. 2 ഡോർ ക്ലാസിക് മസിൽ കാറിന് വി8 വലിയ ബ്ലോക്ക് എൻജിനും 4 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമാണ്. എത്ര രൂപയ്ക്കാണ് ധോണി ഈ വാഹനം വാങ്ങിയതെന്ന കാര്യത്തിൽ പല വാഹനപ്രേമികൾക്കിടയിലും ചർച്ചകൾ തുടരുകയാണ്. 

നിലവിലുള്ള വിവരങ്ങൾ പ്രകാരം 2 വർഷങ്ങൾക്കിടെ മുംബൈയിൽ നടന്ന ഒരു ലേലത്തിൽ പോണ്ടിയാക് ഫയർബേഡ് മോഡൽ വിറ്റത് 68 ലക്ഷം രൂപയ്ക്കായിരുന്നെന്നു സൂചനയുണ്ട്. ഇതേ വാഹനമാണോ ധോണിയുടെ പക്കലുള്ളതെന്നു വ്യക്തമല്ല. വിന്റേജ് വാഹനമാണെങ്കിലും കൃത്യമായ പരിചരണം ലഭിക്കുന്നുണ്ട്. റാഞ്ചിയിലെ ധോണിയുടെ ഫാംഹൗസിലെ വഴികളിൽ ഈ വാഹനം പായുന്ന ദൃശ്യങ്ങളും അദ്ദേഹത്തിന്റെ ഭാര്യ സാക്ഷിയുടെ ഇൻസ്റ്റഗ്രാമിലുണ്ട്. 

ADVERTISEMENT

2. ആർമി ഗ്രേഡ് നിസാൻ വൺ ടൺ (മോഡിഫൈഡ്)

നിസാൻ 4ഡബ്ല്യു73 സീരിസ് ട്രക്ക് അഥവാ നിസാൻ വൺ ടൺ എന്നറിയപ്പെടുന്ന ബിഗ് ഡാഡി ട്രക്കാണ് അപൂർവമായ മറ്റൊന്ന്. 2019 ലാണ് ധോണി ഈ വാഹനം തന്റെ ശേഖരത്തിൽ ഉൾക്കൊള്ളിച്ചത്. ഇന്ത്യയിൽ ഈ വാഹനങ്ങളുടെ കോപ്പി പതിപ്പുകൾ മറ്റു വാഹനങ്ങളുടെ ഷാസിയിൽ നിർമിച്ചിട്ടുണ്ട്. എന്നാൽ യഥാർഥ വൺ ടൺ തന്നെയാണ് ധോണിക്കുള്ളത്. വാഹനപ്രേമികൾക്കിടയിലെ ഹോട്ട് ട്രക്കാണ് ഇത്. മോഡിഫൈഡ് ജോംഗ എന്ന വിധത്തിലാണ് വാഹനം റജിസ്റ്റർ ചെയ്തിട്ടുള്ളത്. നിത്യോപയോഗത്തിന് ഉതകുന്ന വിധത്തിൽ കൂടുതൽ കംഫർട്ട് – ലക്ഷൂറിയസ് സംവിധാനങ്ങളോടു കൂടിയാണ് വാഹനത്തിനു മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. വലിയ 17 ഇഞ്ച് സ്റ്റീൽ ഡ്രമ്മിലെ ടയറുകൾ, പ്രൊജക്ടർ എൽഇഡി ലാംപുകൾ, ഇൻഡിപെൻഡന്റ് സസ്പൻഷൻ തുടങ്ങി ഒട്ടേറെ സന്നാഹങ്ങൾ വാഹനത്തിലുണ്ട്. 

3. ഡ്യുക്കാറ്റി 1098 ഫിയറി റെഡ്

ഡ്യുക്കാറ്റി സൂപ്പർബൈക്കുകളുടെ കടുത്ത ആരാധകനാണ് ധോണി. ഡ്യുക്കാറ്റിയുടെ ഏറ്റവും പ്രശസ്തമായ 1098 എന്ന മോഡലിന്റെ അപൂർവ പതിപ്പും ധോണിയുടെ പക്കലുണ്ട്. ലോകത്താകമാനം വളരെ കുറച്ചുമാത്രം വിറ്റഴിക്കപ്പെട്ട ഫിയറി റെഡ് നിറത്തിലുള്ള ഡ്യുക്കാറ്റി 1098 ആണ് ധോണിയുടെ ശേഖരത്തിലുള്ളത്. 1098 സിസിയുള്ള വാഹനത്തിന് 162 എച്ച്പി പരമാവധി കരുത്തുണ്ട്. ലോകത്താകമാനം രണ്ടായിരത്തിലേറെ 1098 മോഡലുകൾ മാത്രമാണുള്ളത്. ഡ്യുക്കാറ്റി നിർമിച്ചതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ക്ലാസിക് കലക്‌ഷൻ മോഡലുമാണ് ഇത്. 

ഈ മൂന്നു വാഹനങ്ങൾ കൂടാതെ കോൺഫെഡറേറ്റ് എക്സ്132 ഹെൽക്യാറ്റ് എന്ന അപൂർവ ബൈക്ക് ഉൾപ്പെടെ ഒട്ടേറെ മറ്റു വണ്ടികളും അദ്ദേഹത്തിന്റെ ഗാരിജിലുണ്ട്. 

English Summary: Three Rare Vehicles In Dhoni's Vehicle Collections