ഒലയും ഏഥറും പോലുള്ള കമ്പനികള്‍ ഇന്ത്യയുടെ ഇരുചക്ര വൈദ്യുത വാഹന വിപണിയില്‍ തരംഗങ്ങള്‍ തീര്‍ക്കുമ്പോള്‍ ഹോണ്ടയും ഹീറോയും പോലുള്ള കമ്പനികള്‍ പതുങ്ങിയിരിക്കുകയായിരുന്നു. ഹീറോക്കു പിന്നാലെ ഹോണ്ടയും ഇപ്പോള്‍ വൈദ്യുതി വാഹന വിപണിയിലേക്കുള്ള കുതിപ്പിന്റെ പദ്ധതികള്‍ അവതരിപ്പിച്ചിരിക്കുന്നു. സ്‌കൂട്ടറുകളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒലയും ഏഥറും പോലുള്ള കമ്പനികള്‍ ഇന്ത്യയുടെ ഇരുചക്ര വൈദ്യുത വാഹന വിപണിയില്‍ തരംഗങ്ങള്‍ തീര്‍ക്കുമ്പോള്‍ ഹോണ്ടയും ഹീറോയും പോലുള്ള കമ്പനികള്‍ പതുങ്ങിയിരിക്കുകയായിരുന്നു. ഹീറോക്കു പിന്നാലെ ഹോണ്ടയും ഇപ്പോള്‍ വൈദ്യുതി വാഹന വിപണിയിലേക്കുള്ള കുതിപ്പിന്റെ പദ്ധതികള്‍ അവതരിപ്പിച്ചിരിക്കുന്നു. സ്‌കൂട്ടറുകളില്‍ ഹോണ്ടയുടെ എക്കാലത്തേയും വലിയ ഹിറ്റായ ആക്ടിവയുടെ തന്നെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചുകൊണ്ടായിരിക്കും തുടക്കം. 2031 ആകുമ്പോഴേക്കും പത്ത് വൈദ്യുതി സ്‌കൂട്ടറുകളെ വിപണിയിലെത്തിക്കാനാണ് ഹോണ്ടയുടെ പദ്ധതി. 

ADVERTISEMENT

ശേഷിയുടേയും ബോഡി ടൈപ്പിന്റേയും വേഗതയുടേയും കാര്യത്തില്‍ വ്യത്യസ്തതയുള്ള മോഡലുകളായിരിക്കും ഹോണ്ട അവതരിപ്പിക്കുക. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വൈദ്യുത വാഹന രംഗത്തേക്ക് കടന്നു വരുന്നതിന് വേണ്ട അടിസ്ഥാനമൊരുക്കുന്നതിന്റെ തിരക്കുകളിലായിരുന്നു ഹോണ്ട. സ്ഥിരമായതും മാറ്റാവുന്നതുമായ ബാറ്ററികളുള്ള വാഹനങ്ങള്‍ ഹോണ്ട അവതരിപ്പിക്കും. 

K4BA, GJNA എന്നീ കോഡുകളിലുള്ള രണ്ട് പ്രൊജക്ടുകളാണ് ഹോണ്ട വൈദ്യുത സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നതിനായി മുന്നോട്ടു കൊണ്ടുപോവുന്നത്. ഇതിലൊന്ന് സ്‌കൂട്ടറുകളിലെ മാറ്റാവുന്ന ബാറ്ററികള്‍ക്കു വേണ്ടിയുള്ളതായിരിക്കും. 2024 മാര്‍ച്ചില്‍ തന്നെ ആക്ടിവ ഇലക്ട്രിക് നിരത്തിലിറക്കാനാണ് ഹോണ്ടയുടെ പദ്ധതി. ആക്ടിവ ഇലക്ട്രിക്കിന്റെ മറ്റൊരു മോഡല്‍ അതേ വര്‍ഷം സെപ്തംബറിലും പുറത്തിറങ്ങും. 

ADVERTISEMENT

2026-27 ആകുമ്പോഴേക്കും കൂടുതല്‍ വൈദ്യുത സ്‌കൂട്ടര്‍ മോഡലുകള്‍ ഹോണ്ട രംഗത്തിറക്കും. ആദ്യ വര്‍ഷം തന്നെ ഒന്ന് മുതല്‍ ഒന്നര ലക്ഷം വരെ വൈദ്യുത സ്‌കൂട്ടറുകള്‍ നിര്‍മിക്കാനാണ് ജാപ്പനീസ് കമ്പനിയുടെ പദ്ധതി. അതേസമയം 2024 സാമ്പത്തിക വര്‍ഷമാവുമ്പോഴേക്കും ഉത്പാദനം 50 ലക്ഷമാക്കി കുത്തനെ കൂട്ടാനാവുമെന്നും ഹോണ്ട കണക്കുകൂട്ടുന്നു. 

ഒന്നും നോക്കാതെ എടുത്തു ചാടുന്നതിന് പകരം ആവശ്യത്തിന് പഠനങ്ങള്‍ നടത്തിയ ശേഷം അടിസ്ഥാനം ഉറപ്പിച്ചുകൊണ്ട് മുന്നേറാണ് ഹോണ്ടയുടെ ശ്രമം. ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(HEID) ബംഗളൂരുവില്‍ ശക്തമായ അടിത്തറ ഒരുക്കി കഴിഞ്ഞു. ബംഗളൂരുവില്‍ മാത്രം HEID 70 സ്വാപ്പിങ് സ്റ്റേഷനുകളാണ് ആരംഭിച്ചിരിക്കുന്നത്. ആഭ്യന്തര വിപണി മാത്രമല്ല വിദേശ വിപണികള്‍ കൂടി ലക്ഷ്യമിട്ടാണ് ഹോണ്ടയുടെ ഇന്ത്യയിലെ വൈദ്യുത സ്‌കൂട്ടര്‍ ഉത്പാദനം. 

ADVERTISEMENT

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ പ്രസിഡന്റ് അത്സുഷി ഒഗാട്ടയാണ് വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലേക്കുള്ള കമ്പനിയുടെ ദീര്‍ഘകാല പദ്ധതികള്‍ വിശദീകരിച്ചത്. ഈ പതിറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഇരുചക്ര വാഹനങ്ങളില്‍ 15-20 ശതമാനം വരെ വൈദ്യുത വാഹനങ്ങളാകുമെന്നും ഒഗാട്ട സൂചിപ്പിച്ചു. ഈ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഹോണ്ടയുടെ വൈദ്യുത വാഹന വിപണിയിലേക്കുള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നതും. എങ്കിലും ഇതിനകം തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇരുചക്ര വാഹനങ്ങളില്‍ അഞ്ചു മുതല്‍ ഏഴു ശതമാനം വരെ വൈദ്യുത വാഹനങ്ങളായെന്നാണ് കണക്ക്. വൈദ്യുത വാഹന രംഗത്ത് പുതു തലമുറ്റ സ്റ്റാര്‍ട്ട്അപ്പുകളില്‍ നിന്നും ശക്തമായ മത്സരം ഹോണ്ടയെ പോലുള്ള പരമ്പരാഗത കമ്പനികള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പിക്കാം.

English Summary: Honda readying 10 new EV two-wheelers for India