ലാൻഡ് റോവർ ഡിഫൻഡർ 75–ാമത് ആനിവേഴ്സറി എഡിഷന്റെ ആദ്യ വിൽപന കേരളത്തിൽ. പെരുമ്പാവൂർ സ്വദേശി ഖത്തർ ആസ്ഥാനമായ എംബിഎം ട്രാൻസ്പോർട് കമ്പനി ഉടമയായ സയീദ് മുഹമ്മദ് നസീറാണ് രാജ്യത്തെ തന്നെ ആദ്യ ഡിഫൻഡർ 75 ആനിവേഴ്സറി പതിപ്പ് സ്വന്തമാക്കിയത്. 1.40 കോടി രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില.ആദ്യ ലാൻഡ് റോവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാൻഡ് റോവർ ഡിഫൻഡർ 75–ാമത് ആനിവേഴ്സറി എഡിഷന്റെ ആദ്യ വിൽപന കേരളത്തിൽ. പെരുമ്പാവൂർ സ്വദേശി ഖത്തർ ആസ്ഥാനമായ എംബിഎം ട്രാൻസ്പോർട് കമ്പനി ഉടമയായ സയീദ് മുഹമ്മദ് നസീറാണ് രാജ്യത്തെ തന്നെ ആദ്യ ഡിഫൻഡർ 75 ആനിവേഴ്സറി പതിപ്പ് സ്വന്തമാക്കിയത്. 1.40 കോടി രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില.

ആദ്യ ലാൻഡ് റോവർ ഡിഫൻഡർ പുറത്തിറങ്ങിയതിന്റെ 75 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിഫൻഡർ 75  ആനിവേഴ്സറി എഡിഷൻ പുറത്തിറക്കിയത്. 1948-ലാണ് ഐതിഹാസികമായ ലാൻഡ് റോവർ സീരീസ് I പുറത്തിറക്കുന്നത്. ഗ്രാസ്മിയർ ഗ്രീൻ നിറമാണ് പ്രത്യേക പതിപ്പിന് നൽകിയിരിക്കുന്നത്. ആദ്യ കാല ലാൻഡ് റോവർ മോഡലുകൾ പോലെ 20 ഇഞ്ച് അലോയ് വീലുകളും നൽകിയിട്ടുണ്ട്. കൂടാതെ പ്രത്യേക ആനിവേഴ്സറി ബാഡ്ജിങ്, ‌സിൽവർ ബമ്പറുകൾ, ഡാഷ്‌ബോർഡിലെ ക്രോസ് കാർ ബീമിന്റെ ബോഡി കളർ, സിഗ്നേച്ചർ ഡിആർഎല്ലോടു കൂടിയ മെട്രിക്സ് ഹെഡ്‌ലാംപ് എന്നിവയുമുണ്ട്. 

ADVERTISEMENT

വാഹനത്തിന്റെ ഉൾവശത്തും ആനിവേഴ്സറി ബാഡ്ജിങ് നൽകിയിട്ടുണ്ട്. 11.4 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 3D സറൗണ്ട് ക്യാമറ, മെറിഡിയൻ സൗണ്ട് സിസ്റ്റം എന്നിവയുമുണ്ട്. മൂന്നു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 400 ബിഎച്ച്പി കരുത്തും 550 എൻഎം ടോർക്കുമുണ്ട്. വേഗം നൂറു കടക്കാൻ വെറും 5.9 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഡിഫൻഡറിന്റെ ഉയർന്ന വേഗം 191 കിലോമീറ്റാണ്. 

English Summary: India's First Defender 75th Limited Edition Sold In Kerala