പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ സി.എന്‍.ജി മോഡലിന്റെ ബുക്കിംങ് ടാറ്റ മോട്ടോഴ്‌സ് ആരംഭിച്ചു. XE, XM+, XZ, XZ+ എന്നിങ്ങനെ നാലു വേരിയന്റുകളില്‍ പുറത്തിറക്കുന്ന സി.എന്‍.ജി ആള്‍ട്രോസ് 21,000 രൂപ നല്‍കി ബുക്കു ചെയ്യാനാകും. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോ 2023ലാണ് ടാറ്റ മോട്ടോഴ്‌സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ സി.എന്‍.ജി മോഡലിന്റെ ബുക്കിംങ് ടാറ്റ മോട്ടോഴ്‌സ് ആരംഭിച്ചു. XE, XM+, XZ, XZ+ എന്നിങ്ങനെ നാലു വേരിയന്റുകളില്‍ പുറത്തിറക്കുന്ന സി.എന്‍.ജി ആള്‍ട്രോസ് 21,000 രൂപ നല്‍കി ബുക്കു ചെയ്യാനാകും. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോ 2023ലാണ് ടാറ്റ മോട്ടോഴ്‌സ് ആള്‍ട്രോസ് സി.എന്‍.ജി മോഡല്‍ അവതരിപ്പിച്ചത്. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാന്‍സ എന്നിവലയുടെ സി.എന്‍.ജി മോഡലുകളായിരിക്കും ആള്‍ട്രോസ് സി.എന്‍.ജിയുടെ പ്രധാന എതിരാളികള്‍. 

ADVERTISEMENT

മൂന്നാമത്തെ സി.എന്‍.ജി മോഡലാണ് ആള്‍ട്രോസിന്റെ രൂപത്തില്‍ ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ തിഗോറിനും തിയാഗോക്കും ടാറ്റ സി.എന്‍.ജി മോഡലുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ രണ്ടു മോഡലുകളില്‍ നിന്നും വ്യത്യസ്തമാണ് ആള്‍ട്രോസ് സി.എന്‍.ജി. പ്രധാനമായും സി.എന്‍.ജി കിറ്റ് കാറിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന രീതിയിലാണ് വ്യത്യാസമുള്ളത്. 

ADVERTISEMENT

കൂടുതല്‍ ലഗേജ് സ്‌പേസ് ലഭിക്കുന്നതിനു വേണ്ടി ഇന്ത്യയില്‍ ആദ്യമായി ട്വിന്‍ സിലിണ്ടര്‍ സി.എന്‍.ജി ടെക്‌നോളജി ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത് ആള്‍ട്രോസിലാണ്. 30 ലിറ്റര്‍ വീതം വഹിക്കാവുന്ന രണ്ട് സി.എന്‍.ജി സിലിണ്ടറുകളാണ് സി.എന്‍.ജി കിറ്റിലുള്ളത്. ലഗേജ് സ്‌പേസിനെ കാര്യമായി ബാധിക്കാത്ത വിധത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 300 ലിറ്റര്‍ ബൂട്ട്‌സ്‌പേസാണ് ആള്‍ട്രോസ് ഐസിഎന്‍ജിക്കുള്ളത്. കൂടുതല്‍ ബൂട്ട്‌സ്‌പേസിനുവേണ്ടി സ്‌പെയര്‍ വീലിന്റെ സ്ഥാനം ടാറ്റക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. 

ADVERTISEMENT

തിയാഗോ, ടിഗോര്‍ എന്നിവയില്‍ സാമ്പ്രദായിക രീതിയില്‍ സി.എന്‍.ജി സിലിണ്ടറുകള്‍ ബൂട്ട്‌സ്‌പേസിലാണ് സ്ഥാപിച്ചിരുന്നത്. ഇത് സാധനങ്ങള്‍ വെക്കാനുള്ള സ്ഥലം വലിയ തോതില്‍ അപഹരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ആള്‍ട്രോസിന്റെ സി.എന്‍.ജി മോഡലില്‍ ടാറ്റ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ആള്‍ട്രോസിന്റെ എതിരാളികളായ ബലേനോക്കും ഗ്ലാന്‍സെക്കും ഈ സൗകര്യമില്ല. 

കാഴ്ച്ചയില്‍ ആള്‍ട്രോസ് സി.എന്‍.ജിക്ക് വലിയ മാറ്റങ്ങളില്ല. iCNG ബാഡ്ജിംങാണ് പ്രധാന കാഴ്ച്ചയിലെ മാറ്റം. ഓപെറ ബ്ലൂ, ഡൗണ്‍ടൗണ്‍ റെഡ്, ആര്‍കേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളിലാണ് ആള്‍ട്രോസ് സി.എന്‍.ജി മോഡല്‍ എത്തുന്നത്. തിയാഗോയുടേയും തിഗോറിന്റേയും സി.എന്‍.ജി മോഡലുകളുടെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ആള്‍ട്രോസ് സി.എന്‍.ജിക്കുമുള്ളത്. മാനുവല്‍ ഗിയര്‍ ബോക്‌സുള്ള മോഡലില്‍ 73bhp, 95Nm ടോര്‍ക്കും ലഭിക്കും. സി.എന്‍.ജി കിറ്റ് ഒഴിവാക്കിയാല്‍ എഞ്ചിന് 84.82bhp കരുത്തും 113Nm പരമാവധി ടോര്‍ക്കും ലഭിക്കും. കിലോഗ്രാമിന് 27 കിലോമീറ്ററാണ് ആള്‍ട്രോസ് ഐസിഎന്‍ജിക്ക് പ്രതീക്ഷിക്കുന്ന ഇന്ധനക്ഷമത.

English Summary: Bookings for the tata Altroz cng are now open