പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ സുരക്ഷാ സൗകര്യം വര്‍ധിപ്പിച്ച് മാരുതി സുസുക്കി ഇന്ത്യ. ഇനി മുതല്‍ പിന്‍ സീറ്റിലെ നടുവിലുള്ള യാത്രികനും പുതിയ ബലേനോയില്‍ ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് ഉണ്ടായിരിക്കും. വില വർധിപ്പിക്കാതെയാണ് നിലവിലെ പിൻ മിഡിൽ സീറ്റിനും ത്രീപോയിന്റ് സീറ്റ് ബെൽറ്റിന്റെ സുരക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ സുരക്ഷാ സൗകര്യം വര്‍ധിപ്പിച്ച് മാരുതി സുസുക്കി ഇന്ത്യ. ഇനി മുതല്‍ പിന്‍ സീറ്റിലെ നടുവിലുള്ള യാത്രികനും പുതിയ ബലേനോയില്‍ ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് ഉണ്ടായിരിക്കും. നിലവിൽ ബലേനോക്ക് മാത്രമാണ് ഈ സൗകര്യം നല്‍കിയിട്ടുള്ളതെങ്കിലും വൈകാതെ കൂടുതല്‍ മോഡലുകളിലേക്ക് വ്യാപിപ്പിക്കാനാണ് സാധ്യത.

2023 മോഡല്‍ ബലേനോക്ക് ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാമും(ESP) ഹില്‍ ഹോള്‍ഡും പോലുള്ള സുരക്ഷാ സൗകര്യങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഡെല്‍റ്റ വേരിയന്റു മുതലുള്ളയില്‍ ഉണ്ടായിരുന്ന പിന്‍സീറ്റുകളിലെ പവര്‍ വിന്‍ഡോയും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും 2023 മുതല്‍ ബലേനോയുടെ ബേസ് സിഗ്മ വേരിയന്റിലുമുണ്ട്. എന്നാല്‍ ബേസ് മോഡലില്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം ബലേനോ നല്‍കിയിട്ടില്ല. ടില്‍റ്റ്-അഡ്ജസ്റ്റബിള്‍ സ്റ്റീറിങ്, മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍ എന്നിവയെല്ലാം ബേസ് മോഡലായ സിഗ്മയിലും ഉണ്ട്.

ADVERTISEMENT

1.2 ലീറ്റര്‍ കെ12സി ഡുവല്‍ജെറ്റ് പെട്രോള്‍ എൻജിനാണ് ബലേനോക്ക് മാരുതി സുസുക്കി നല്‍കിയിരിക്കുന്നത്. 90PS പരമാവധി പവറും 113Nm പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന ഈ എൻജിനില്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. അതേസമയം ബേസ് മോഡലായ സിഗ്മയില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. നാവിഗേഷന്‍ സപ്പോര്‍ട്ടും വോയ്‌സ് ആക്ടിവേറ്റഡ് കണ്‍ട്രോളുമുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീനുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 4 സ്പീക്കറുകളുള്ള OEM ഓഡിയോ സിസ്റ്റം എന്നിവയും ബലേനോയിലുണ്ട്.

ബലേനോയുടെ ഉയര്‍ന്ന മോഡലായ ആല്‍ഫ എഎംടി വേരിയന്റില്‍ മറ്റു VFM(വാല്യു ഫോര്‍ മണി) മോഡലുകളെ അപേക്ഷിച്ച് 6 എയര്‍ബാഗ്, ഇലക്ട്രിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഫോളോമി ഹെഡ്‌ലൈറ്റ് എന്നിങ്ങനെയുള്ള ചില അധിക സൗകര്യങ്ങളുമുണ്ട്. ബേസ് മോഡലായ സിഗ്മക്ക് 6.61 ലക്ഷം രൂപയും ഉയര്‍ന്ന ആല്‍ഫ എഎംടി വേരിയന്റിന് 9.88 ലക്ഷം രൂപയുമാണ് വില.

ADVERTISEMENT

English Summary: Maruti Baleno ഉets new safety features