ഇന്ത്യയ്ക്കായി അനുവദിച്ച കോഡിയാക്കിന്റെ എണ്ണം വീണ്ടും വർധിപ്പിച്ച് സ്കോഡ. കോഡിയാക്ക് 2023 മോഡൽ പുറത്തിറക്കിയപ്പോൾ മുതൽ ലഭിക്കുന്ന മികച്ച പ്രതികരണമാണ് കൂടുതൽ എസ്‍യുവികളെ ഇന്ത്യയിൽ എത്തിക്കാൻ സ്കോഡയെ പ്രേരിപ്പിക്കുന്നത്. ഇതോടെ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്ക് കുറച്ചുകൂടി നേരത്തെ വാഹനം നൽകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയ്ക്കായി അനുവദിച്ച കോഡിയാക്കിന്റെ എണ്ണം വീണ്ടും വർധിപ്പിച്ച് സ്കോഡ. കോഡിയാക്ക് 2023 മോഡൽ പുറത്തിറക്കിയപ്പോൾ മുതൽ ലഭിക്കുന്ന മികച്ച പ്രതികരണമാണ് കൂടുതൽ എസ്‍യുവികളെ ഇന്ത്യയിൽ എത്തിക്കാൻ സ്കോഡയെ പ്രേരിപ്പിക്കുന്നത്. ഇതോടെ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്ക് കുറച്ചുകൂടി നേരത്തെ വാഹനം നൽകാൻ സാധിക്കുമെന്ന് സ്കോഡ അറിയിച്ചു.

ADVERTISEMENT

‌‌2023 കോഡിയാക്കിനൊപ്പം 7 സീറ്റ് 4x4 മോഡലും സ്കോഡ അവതരിപ്പിച്ചിരുന്നു. മൂന്നു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ സ്റ്റൈൽ പതിപ്പിന്റെ എക്സ്ഷോറൂം വില 37.99 ലക്ഷം രൂപയാണ്. സ്പോർട്‌ലൈൻ പതിപ്പിന്റെ എക്സ്ഷോറൂം വില 39.39 ലക്ഷം രൂപയും എൽ & കെ പതിപ്പിന്റെ എക്സ്ഷോറൂം വില 41.39 ലക്ഷം രൂപയുമാണ്. 

ADVERTISEMENT

പുതിയ രണ്ടു ലീറ്റർ ടിഎസ്ഐ ഇവോ എൻജിനാണ് വാഹനത്തിൽ. മുൻഗാമിയെക്കാൾ 4.2 ശതമാനം ഇന്ധനക്ഷമത ഈ മോഡലിന് വർധിച്ചിട്ടുണ്ടെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. 187 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 8 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, മൈസ്കോഡ കണക്റ്റഡ് ആപ് തുടങ്ങിയ സാങ്കേതിക വിദ്യകൾ പുതിയ മോഡലിലുണ്ട്. സുരക്ഷയ്ക്കായി 9 എയർബാഗുകൾ, ഇലക്ട്രോണിക്, മെക്കാനിക്കൽ ആന്റ് ഹൈഡ്രോളിക് ബ്രേക് അസിസ്റ്റ്, സ്റ്റബിലിറ്റി കൺട്രോൾ, പാർക്ക് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ടയർ പ്രെഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ ഗ്ലോബൽ എൻസിഎപിയുടെ 5 സ്റ്റാർ സുരക്ഷ സർട്ടിഫിക്കറ്റുമുണ്ട്.

ADVERTISEMENT

English Summary: Skoda Kodiaq demand in India prompts additional allocation of luxury SUV