കുറഞ്ഞ വിലയില്‍ കിടിലന്‍ ലക്‌ഷ്വറിയുമായി ഇന്ത്യയിൽ എത്തിയ കാര്‍ണിവലിനെ പിൻവലിച്ച് കിയ. കൊറിയന്‍ നിര്‍മാതാവായ കിയ ഇന്ത്യയില്‍ കാര്‍ണിവലിന്റെ വില്‍പന അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെബ്സൈറ്റില്‍ നിന്നു വാഹനത്തിന്റെ വിവരങ്ങൾ ഒഴിവാക്കി. രാജ്യത്തെ വിവിധ ഷോറൂമുകളില്‍ ഓര്‍ഡർ സ്വീകരിക്കുന്നതും നിര്‍ത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറഞ്ഞ വിലയില്‍ കിടിലന്‍ ലക്‌ഷ്വറിയുമായി ഇന്ത്യയിൽ എത്തിയ കാര്‍ണിവലിനെ പിൻവലിച്ച് കിയ. കൊറിയന്‍ നിര്‍മാതാവായ കിയ ഇന്ത്യയില്‍ കാര്‍ണിവലിന്റെ വില്‍പന അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെബ്സൈറ്റില്‍ നിന്നു വാഹനത്തിന്റെ വിവരങ്ങൾ ഒഴിവാക്കി. രാജ്യത്തെ വിവിധ ഷോറൂമുകളില്‍ ഓര്‍ഡർ സ്വീകരിക്കുന്നതും നിര്‍ത്തി. മുഖംമിനുക്കിയെത്തുന്ന കാര്‍ണിവല്‍ ഇന്ത്യയില്‍ അടുത്ത വര്‍ഷം വില്‍പന ആരംഭിക്കുമെന്നാണ് സൂചനകള്‍. 

2020 ഇന്ത്യ ഓട്ടോ എക്‌സ്‌പോയിലാണ് രാജ്യാന്തര വിപണിയിലെ മൂന്നാം തലമുറ കാര്‍ണിവല്‍ ആദ്യമായി ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് വിപണിയിലുമെത്തിച്ചു.  ഏറെ വൈകാതെ നാലാം തലമുറ കാര്‍ണിവല്‍ രാജ്യാന്തര വിപണിയിലെത്തിച്ചു. പക്ഷേ ഇന്ത്യയില്‍ ഇതുവരെ വില്‍പന നടത്തിയിരുന്നത് പഴയ മോഡലായിരുന്നു. 2020 ൽ കോവിഡ് വ്യാപന സമയത്തെയും തുടര്‍ന്നുള്ള കാലഘട്ടങ്ങളിലെയും പ്രതിസന്ധി വാഹനത്തിന്റെ വില്‍പനയെ ബാധിച്ചു. പ്രീമിയം എംപിവിയില്‍ താരതമ്യേന വിലക്കൂടുതലുള്ള മോഡലുകളിലെ സാങ്കേതികവിദ്യകളും സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണ് കാര്‍ണിവല്‍ വിപണിയിലെത്തിയത്. മികച്ച വിലയും കൂടി ചേര്‍ന്നതോടെ വിപണിയില്‍ വലിയ പ്രതീക്ഷയായിരുന്നു കാര്‍ണിവലിനു ലഭിച്ചത്. 

ADVERTISEMENT

ടൊയോട്ട ഇന്നോവയ്ക്ക് വെല്ലുവിളിയെന്ന നിലയിലാണ് വാഹനം വിപണിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ചില ചലച്ചിത്ര താരങ്ങളും അടക്കമുള്ള പ്രമുഖർ വാങ്ങിയതോടെ വലിയ ശ്രദ്ധ വാഹനത്തിനു ലഭിച്ചിരുന്നു. ഏഴ്, എട്ട്, ഒന്‍പത് സീറ്റിങ് ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തിയത്. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 200 എച്ച്പി പരമാവധി കരുത്തും 440 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യും. 

കെഎ 4 എംപിവി എന്ന പേരിലാണ് കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ നാലാം തലമുറ കാര്‍ണിവല്‍ പ്രദര്‍ശിപ്പിച്ചത്. 3 വര്‍ഷമായി രാജ്യാന്തര വിപണികളില്‍ തിളങ്ങുന്ന മോഡലാണ് ഇത്. നിലവിലുള്ള മോഡലിനെക്കാള്‍ വലുപ്പവും ആഡംബരവുമുണ്ട് ഇതിന്. പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനും വാഹനത്തിലുണ്ട്. 

ADVERTISEMENT

English Summary: Kia Carnival Discontinued; Expected to Return Next Year