ഇന്ധന വില വര്‍ധനയും മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകളും വൈദ്യുത വാഹനങ്ങളുടേയും ഹൈബ്രിഡ് വാഹനങ്ങളുടേയും ആവശ്യം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. വിപണിയിലെ ആവശ്യത്തിന് അനുസരിച്ച് വൈവിധ്യമാര്‍ന്ന ഹൈബ്രിഡ് വാഹനങ്ങളും നമുക്ക് ലഭ്യമാണ്. ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന അഞ്ചു ഹൈബ്രിഡ് കാറുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ധന വില വര്‍ധനയും മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകളും വൈദ്യുത വാഹനങ്ങളുടേയും ഹൈബ്രിഡ് വാഹനങ്ങളുടേയും ആവശ്യം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. വിപണിയിലെ ആവശ്യത്തിന് അനുസരിച്ച് വൈവിധ്യമാര്‍ന്ന ഹൈബ്രിഡ് വാഹനങ്ങളും നമുക്ക് ലഭ്യമാണ്. ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന അഞ്ചു ഹൈബ്രിഡ് കാറുകളും എസ്.യു.വികളും പരിചയപ്പെടാം.

Toyota Hyryder

ADVERTISEMENT

ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍

Suzuki Grand Vitara

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഹൈബ്രിഡ് എസ്.യു.വിയാണ് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍. 16.46 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വില. ലീറ്ററിന് 27.97 കിലോമീറ്ററാണ് അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറുടെ ടൊയോട്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ADVERTISEMENT

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര

ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറുടെ മാരുതി സുസുക്കി പതിപ്പാണ് ഗ്രാന്‍ഡ് വിറ്റാര. 18.29 ലക്ഷം രൂപ മുതല്‍ 19.79 ലക്ഷം രൂപ വരെയാണ് വിറ്റാരയുടെ വില. ലീറ്ററിന് 27.97 കിലോമീറ്ററാണ് ഇന്ധനക്ഷമത.

ADVERTISEMENT

ഹോണ്ട സിറ്റി e:HEV(ഹൈബ്രിഡ്)

ഹോണ്ടയുടെ മികച്ച വിലയിലുള്ള ഹൈബ്രിഡ് വാഹനമാണ് e:HEV. 18.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് ഹോണ്ട സിറ്റി e:HEV ഹൈബ്രിഡിന്റെ വില. ഇന്ധനക്ഷമത ലീറ്ററിന് 27.13 കിലോമീറ്റര്‍.

മാരുതി സുസുക്കി ഇന്‍വിക്‌റ്റോ

ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തി മാരുതി സുസുക്കി പുറത്തിറക്കിയ വാഹനമാണ് ഇന്‍വിക്‌റ്റോ ഹൈബ്രിഡ്. ഈ മള്‍ട്ടി പര്‍പസ് വാഹനത്തിന്റെ വില 24.79 ലക്ഷം രൂപ മുതല്‍ 28.42 ലക്ഷം രൂപ വരെയാണ്. ഇന്ധനക്ഷമത ലീറ്ററിന് 23.24 കിലോമീറ്റര്‍. 

ടൊയോട്ട ഇന്നോവ ഹൈക്രോസ്

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളുമായാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വരവ്. ഇതില്‍ ഹൈബ്രിഡ് വേരിയന്റിന്റെ വില 25.30 ലക്ഷം രൂപ മുതല്‍ 30.26 ലക്ഷം വരെ. ഇന്ധനക്ഷമത ലീറ്ററിന് 23.24 കിലോമീറ്റര്‍.

English Summary: Top Five Affordable Hybrid Cars In India