ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വൈദ്യുതി വാഹനങ്ങളിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. മഹീന്ദ്രയുടെ അഭിമാനമായ ഥാറിന്റെ വൈദ്യുത രൂപം ഥാര്‍.ഇ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യയുടെ 77–ാം സ്വാതന്ത്ര്യദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ചാണ് അഞ്ചു ഡോര്‍ ഥാര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വൈദ്യുതി വാഹനങ്ങളിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. മഹീന്ദ്രയുടെ അഭിമാനമായ ഥാറിന്റെ വൈദ്യുത രൂപം ഥാര്‍.ഇ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യയുടെ 77–ാം സ്വാതന്ത്ര്യദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ചാണ് അഞ്ചു ഡോര്‍ ഥാര്‍ ഇവിയുടെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ വൈദ്യുതി വാഹനങ്ങളിലെ ആദ്യത്തെ 4x4 വാഹനമായിരിക്കും ഥാര്‍.ഇ എന്നാണ് പ്രതീക്ഷ. 

ADVERTISEMENT

മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ആധുനിക സൗകര്യങ്ങളുമുള്ള കരുത്തുറ്റ വാഹനത്തെയാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. അഞ്ചു ഡോറുകളും ബാറ്ററി പാക്കും ഉള്‍ക്കൊള്ളുന്നതിനായി വീല്‍ ബേസ് 2,775 എംഎമ്മില്‍ നിന്നും 2,975 എംഎമ്മാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. നീളനെയുള്ള ഗ്രില്ലെയും ചതുരത്തിലുള്ള ഹെഡ്‌ലാംപുകളും ഒരു വശത്ത് മൂന്നു വരകളായി സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി ലൈറ്റുകളുമെല്ലാം വ്യത്യസ്ത രൂപം വാഹനത്തിന് നല്‍കുന്നുണ്ട്. മുന്നിലെ വലിയ ബംപറുകളും രൂപത്തിലെ കരുത്തു കൂട്ടുന്നു. 

ADVERTISEMENT

ഉള്ളില്‍ പരന്ന ഡാഷ് ബോര്‍ഡാണുള്ളത്. വാഹനത്തിന്റെ വശങ്ങളില്‍ ഗ്രാബ് ഹാന്‍ഡിലുകള്‍ നല്‍കിയിട്ടുണ്ട്. ത്രീ സ്‌പോക് സ്റ്റിയറിങ് വീലുള്ള ഥാര്‍.ഇയില്‍ നടുവിലായാണ് ടച്ച് സ്‌ക്രീന്‍ നല്‍കിയിട്ടുള്ളത്. ഉള്ളില്‍ മിനിമല്‍ ഡിസൈനാണ് മഹീന്ദ്ര നല്‍കിയിട്ടുള്ളത്. പരന്ന ബാറ്ററികള്‍ വാഹനത്തിന് അടിയിലായിട്ടാണ് സ്ഥാപിച്ചിട്ടുള്ളത്. 

ADVERTISEMENT

മഹീന്ദ്രയുടെ XUV.e8 പോലുള്ള മോഡലുകള്‍ക്ക് ബിവൈഡിയില്‍ നിന്നാണ് INGLO ബാറ്ററികള്‍ വാങ്ങിയിരുന്നത്. എന്നാല്‍ കൂടുതല്‍ കരുത്തുറ്റ ഥാര്‍.ഇയുടെ ബാറ്ററിക്കുവേണ്ടി ആശ്രയിക്കുന്നത് ഫോക്‌സ്‌വാഗനെയാണ്. INGLO SUVകളില്‍ 60kWh ബാറ്ററിയാണെങ്കില്‍ 80kWh കരുത്തുള്ള ബാറ്ററിയാവും ഥാര്‍.ഇക്ക് മഹീന്ദ്ര നല്‍കുക. ഇതോടെ റേഞ്ചിലും 435 കിലോമീറ്ററില്‍ നിന്നും 450 കിലോമീറ്ററിലേക്കു മാറ്റമുണ്ടാവും. 325 കിലോമീറ്റര്‍ റേഞ്ചു നല്‍കുന്ന കുറഞ്ഞ ബാറ്ററിയും മഹീന്ദ്ര ലഭ്യമാക്കിയേക്കും. 

നിലവില്‍ XUV300നെ അടിസ്ഥാനമാക്കിയുള്ള XUV400 മാത്രമാണ് മഹീന്ദ്ര വിപണിയിലിറക്കുന്ന ഏക വൈദ്യുതി കാര്‍. 2026 ഒക്ടോബറിനു മുമ്പ് അഞ്ച് വൈദ്യുതി എസ്‌യുവികളെ പുറത്തിറക്കാന്‍ മഹീന്ദ്രക്കു പദ്ധതിയുണ്ട്. ഇതിലൊന്നാണ് ഥാര്‍.ഇ. മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോമിലായിരിക്കും എല്ലാ വൈദ്യുതി വാഹനങ്ങളും പുറത്തിറക്കുക. 60kWh മുതല്‍ 80kWh വരെ കരുത്തുള്ള ബാറ്ററി ഉള്‍ക്കൊള്ളാന്‍ മഹീന്ദ്രയുടെ ഈ പ്ലാറ്റ്‌ഫോമിന് സാധിക്കും. അര മണിക്കൂറില്‍ 80 ശതമാനം വരെ ചാര്‍ജു ചെയ്യാനുള്ള ശേഷിയും ഈ പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്കുണ്ടാവുമെന്നും മഹീന്ദ്ര അവകാശപ്പെടുന്നു. 

English Summary: Mahindra Thar.e electric 5-door concept revealed