ജനപ്രിയ മോഡലായ ടിഗ്വാന്റെ മൂന്നാം തലമുറയുടെ വിശേഷങ്ങള്‍ പുറത്തുവിട്ട് ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. രൂപത്തിലും കരുത്തിലും സൗകര്യങ്ങളിലും മാറ്റങ്ങളോടെയാണ് ടിഗ്വാന്റെ വരവ്. അടുത്ത വര്‍ഷമാണ് മൂന്നാം തലമുറ ടിഗ്വാന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുക. ഹൈബ്രിഡ്, ഡീസല്‍, പെട്രോള്‍ എന്‍ജിന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ മോഡലായ ടിഗ്വാന്റെ മൂന്നാം തലമുറയുടെ വിശേഷങ്ങള്‍ പുറത്തുവിട്ട് ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. രൂപത്തിലും കരുത്തിലും സൗകര്യങ്ങളിലും മാറ്റങ്ങളോടെയാണ് ടിഗ്വാന്റെ വരവ്. അടുത്ത വര്‍ഷമാണ് മൂന്നാം തലമുറ ടിഗ്വാന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുക. ഹൈബ്രിഡ്, ഡീസല്‍, പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ ടിഗ്വാന്‍ എത്തും. 

ADVERTISEMENT

എംക്യുബി പ്ലാറ്റ്‌ഫോമില്‍ എത്തുന്ന ടിഗ്വാന് 4,539എംഎം നീളവും 1,639 എംഎം ഉയരവും 1,842എംഎം വീതിയുമാണുള്ളത്. രണ്ടാം തലമുറയെ അപേക്ഷിച്ച് 30എംഎം നീളവും 4എംഎം ഉയരവും കൂടുതല്‍. 2,680 എംഎം ആണ് വീല്‍ബേസ്. നിലവിലെ ബോക്‌സി ഡിസൈന്‍ മാറ്റി കര്‍വ് ഡിസൈനാക്കിയിരിക്കുന്നു. 

ADVERTISEMENT

മുന്നിലെ ഐക്യു ലൈറ്റ് മെട്രിക്‌സ് ഹെഡ്‌ലൈറ്റിനെ പരസ്പരം ബന്ധിപ്പിക്കുന്ന നേരിയ എല്‍.ഇ.ഡി സ്ട്രിപ് നല്‍കിയിട്ടുണ്ട്. പിന്നില്‍ മൂന്നു വ്യത്യസ്ത എല്‍.ഇ.ഡി ക്ലസ്റ്ററുകളായാണ് ടെയില്‍ ലൈറ്റിലുള്ളത്. 20 ഇഞ്ച് ട്യുവല്‍ ടോണ്‍ അലോയ് വീലുകളും വാഹനത്തിന് വ്യത്യസ്തമായ എടുപ്പ് നല്‍കുന്നു. 

ADVERTISEMENT

ഉള്ളിലേക്കു വന്നാല്‍ 15.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമാണുള്ളത്. മുന്‍ സീറ്റുകളില്‍ മസാജിങ് സൗകര്യം, വെന്റിലേറ്റഡ് സീറ്റുകള്‍, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിങ്, പനോരമിക് സണ്‍റൂഫ്, OLED സ്‌ക്രീനുള്ള റോട്ടറി കണ്‍ട്രോളര്‍, ADAS സുരക്ഷ, പാര്‍ക്ക് അസിസ്റ്റ് പ്രൊ, റിമോട്ട് പാര്‍ക്കിങ് സൗകര്യം എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ പുതിയ ട്വിഗാനിലുണ്ട്. 

1.5 ലീറ്റര്‍ പെട്രോള്‍, 2.0 ലീറ്റര്‍ പെട്രോള്‍, 2.0 ഡീസല്‍, 1.5 ലീറ്റര്‍ പെട്രോള്‍-ഹൈബ്രിഡ് എന്‍ജിനുകളില്‍ ട്വിഗാന്‍ ലഭ്യമായിരിക്കും. 19.7 kWh ബാറ്ററി പാക്കുള്ള ഹൈബ്രിഡ് വകഭേദത്തിന് വൈദ്യുതിയില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. എല്ലാ എന്‍ജിനുകളും 7സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹൈബ്രിഡില്‍ 6 സ്പീഡ് DSGയാണുള്ളത്.

English Summary: Volkswagen reveals new Tiguan SUV