സാധാരണക്കാരായ ഇന്ത്യക്കാരെ ഓട്ടോമാറ്റിക് ഡ്രൈവിങ് പരിചയപ്പെടുത്തിയ കാര്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മാരുതി സുസുക്കി സെലേറിയോ. ഇപ്പോഴിതാ ഏഴുലക്ഷം സെലേറിയോ ഇന്ത്യയില്‍ വിറ്റെന്ന നേട്ടം കൂടി ഈ ചെറു കാര്‍ സ്വന്തമാക്കിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടാം തലമുറ സെലേറിയോ ഹാർടെക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണക്കാരായ ഇന്ത്യക്കാരെ ഓട്ടോമാറ്റിക് ഡ്രൈവിങ് പരിചയപ്പെടുത്തിയ കാര്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മാരുതി സുസുക്കി സെലേറിയോ. ഇപ്പോഴിതാ ഏഴുലക്ഷം സെലേറിയോ ഇന്ത്യയില്‍ വിറ്റെന്ന നേട്ടം കൂടി ഈ ചെറു കാര്‍ സ്വന്തമാക്കിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടാം തലമുറ സെലേറിയോ ഹാർടെക് പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. 

ചെറുകാര്‍ വിപണിയിലെ മാരുതി സുസുക്കിയുടെ മേല്‍ക്കൈ നിലനിര്‍ത്താന്‍ സഹായിച്ച വാഹനമാണ് സെലേറിയോ. എൽഎക്സ്ഐ, വിഎക്സ്ഐ, ഇസഡ്എക്സ്ഐ, ഇസഡ്എക്സ്ഐ പ്ലസ് എന്നിങ്ങനെ നാലു മോഡലുകളാണ് സെലേറിയോയിലുള്ളത്. പെട്രോള്‍ മോഡലിനു പുറമേ സിഎന്‍ജിയിലും സെലേറിയോ വരുന്നുണ്ട്. 

ADVERTISEMENT

1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് എന്‍ജിനാണ് സെലേറിയോക്ക്. 5,500ആര്‍പിഎമ്മില്‍ 65.7 ബിഎച്ച്പി കരുത്തും 3,500ആര്‍പിഎമ്മില്‍ പരമാവധി 89 എൻഎം ടോര്‍ക്കും സെലേറിയോ പുറത്തെടുക്കും. സിഎന്‍ജി മോഡലിന് 5,300 ആര്‍പിഎമ്മില്‍ 56 ബിഎച്ച്പി കരുത്തും 3400ആര്‍പിഎമ്മില്‍ 82.1 എൻഎം പരമാവധി ടോര്‍ക്കുമുണ്ട്. 

പെട്രോള്‍ മോഡലില്‍ അഞ്ച് സ്പീഡ് എഎംടി അല്ലെങ്കില്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍. സിഎന്‍ജിയില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷൻ മാത്രം. സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോള്‍സ്, മുന്നിലും പിന്നിലും പവര്‍ വിന്‍ഡോ, 7 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് യൂനിറ്റ്, ആപ്പിള്‍കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, അഡ്ജസ്റ്റബിള്‍ സ്റ്റിയറിങ് വീല്‍ എന്നിങ്ങനെ ഫീച്ചറുകളുടെ കാര്യത്തിലും സെലേറിയോ ഒട്ടും പിന്നിലല്ല. 

ADVERTISEMENT

5.36 ലക്ഷം രൂപ മുതലാണ് അടിസ്ഥാന വകഭേദമായ എൽഎക്ഐയുടെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വകഭേദമായ ഇസഡ് എക്സ്ഐക്ക് 7.14 ലക്ഷം രൂപയാണ് വില. വിഎക്സ്ഐ വകഭേദം മുതല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭ്യമാണ്. 6.38 ലക്ഷം രൂപ മുതലാണ് സെലേറിയോ ഓട്ടോമാറ്റിക്കിന്റെ വില വരുന്നത്. വിഎക്സ്ഐ മോഡലില്‍ മാത്രമാണ് സിഎന്‍ജി ലഭിക്കുക. വില 6.73 ലക്ഷം. 

മറ്റൊരു ജനപ്രിയ മോഡലായ വാഗണ്‍ആറില്‍ നിന്നാണ് സെലേറിയോ കാര്യമായ വെല്ലുവിളി നേരിടുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ സൗകര്യം നല്‍കുന്ന ചെറുകാറുകളില്‍ മുന്നിലാണ് സെലേറിയോ. ഭാവിയിലും വില്‍പനയില്‍ അടക്കം കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഏറെ സാധ്യതയുള്ള മാരുതി സുസുക്കിയുടെ മോഡലെന്നും സെലേറിയോയെ വിശേഷിപ്പിക്കാം.

English Summary:

Maruti Suzuki Celerio achieves 7 lakh unit sales milestone