അഡ്വെഞ്ചര്‍ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ പുത്തന്‍ താരത്തെ അവതരിപ്പിച്ച് ഹോണ്ട. EICMA 2022ല്‍ പുറത്തിറക്കിയ ഹോണ്ട എക്സ് എൽ 750 ട്രാന്‍സ്ആല്‍പ് (Honda XL750 Transalp) ആണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. പൂര്‍ണമായും നിര്‍മിച്ച രൂപത്തില്‍ ഇന്ത്യയിലെത്തുന്ന ട്രാന്‍സ്ആല്‍പിന് 10,99,990 രൂപയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്വെഞ്ചര്‍ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ പുത്തന്‍ താരത്തെ അവതരിപ്പിച്ച് ഹോണ്ട. EICMA 2022ല്‍ പുറത്തിറക്കിയ ഹോണ്ട എക്സ് എൽ 750 ട്രാന്‍സ്ആല്‍പ് (Honda XL750 Transalp) ആണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. പൂര്‍ണമായും നിര്‍മിച്ച രൂപത്തില്‍ ഇന്ത്യയിലെത്തുന്ന ട്രാന്‍സ്ആല്‍പിന് 10,99,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഹോണ്ടയുടെ ബിഗ്‌വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍പന.

ആദ്യ 100 ട്രാന്‍സ്ആല്‍പുകള്‍ക്കുള്ള ബുക്കിങ്ങാണ് ഇപ്പോള്‍ ഹോണ്ട ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നത്. അടുത്തമാസം വിതരണം ആരംഭിക്കും. റോസ് വൈറ്റ്, മാറ്റെ ബാലിസ്റ്റിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 755സിസി ലിക്യുഡ് കൂള്‍ഡ് 270ഡിഗ്രി ക്രാങ്ക് ഇന്‍ലൈന്‍ ടു സിലിണ്ടര്‍ എന്‍ജിന്‍ 92 എച്ച്പി കരുത്തും പരമാവധി 75Nm ടോര്‍ക്കും പുറത്തെടുക്കാനാവും. എന്‍ജിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. എന്‍ജിന്റെ കാര്യക്ഷമത കൂട്ടുന്നതിന് സിലിണ്ടറുകളില്‍ നിക്കല്‍ സിലിക്കോണ്‍ കാര്‍ബൈഡ് കോട്ടിങ് നല്‍കിയിട്ടുണ്ട്.

ADVERTISEMENT

സ്റ്റീല്‍ ഡയമണ്ട് ഫ്രയിമും 43എംഎം ഷോവ യുഎസ്‌ഡി ഫോര്‍ക്ക് 200 എംഎം സസ്‌പെന്‍ഷനും 190എംഎം മോണോഷോക്കുമാണ് ട്രാന്‍സ്ആല്‍പിലുള്ളത്. 310എംഎം ഡിസ്‌ക് ബ്രേക്ക് മുന്നിലും 256എംഎം ഡിസ്‌ക് ബ്രേക്ക് പിന്നിലും നല്‍കിയിട്ടുള്ള വാഹനത്തില്‍ എബിഎസ് സ്റ്റാന്‍ഡേഡായി തന്നെ വരുന്നുണ്ട്. മുന്നിലെ ചക്രം 21 ഇഞ്ചും പിന്നിലേത് 18 ഇഞ്ചുമാണ്.

സ്മാര്‍ട്ട്‌ഫോണ്‍, വോയ്‌സ് കണക്ടിവിറ്റിയുള്ള 5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍. വേഗത, ഇന്ധനം സംബന്ധിച്ച വിവരങ്ങള്‍, ആര്‍.പി.എം, റൈഡിങ് മോഡ്, എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെല്ലാം 5.0 ഇഞ്ച് ടിഎഫ്ടി പാനലില്‍ തെളിയും. ഫോണ്‍ കോളുകളും മെസേജുകളും മ്യൂസിക്കും നാവിഗേഷനുമെല്ലാം ഹോണ്ട സ്മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റം(HSVC) വഴി നിയന്ത്രിക്കാനാവും.

ADVERTISEMENT

സ്‌പോര്‍ട്, സ്റ്റാന്‍ഡേഡ്, റെയിന്‍, ഗ്രാവെല്‍, യൂസര്‍ എന്നിങ്ങനെ അഞ്ചു റൈഡിങ് മോഡുകളും ഈ സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിളില്‍ ഹോണ്ട നല്‍കിയിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്നു നിര്‍ത്തേണ്ടി വന്നാല്‍ എമര്‍ജന്‍സി സ്‌റ്റോപ് സിഗ്നലായി ഹസാഡ് ലാംപുകള്‍ മിന്നും. ഏതാണ്ട് ഒമ്പതു ലക്ഷം രൂപയോളം വിലയുള്ള സുസുക്കി വി-സ്‌റ്റോം 650XT ആണ് ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട XL750 ട്രാന്‍സ്ആല്‍പിന്റെ പ്രധാന എതിരാളി.

English Summary:

Auto News, Honda launches Transalp 750 in India at Rs 10.99 lakh