ഹ്യുണ്ടേയ് അയോണിക് 5 സ്വന്തമാക്കി ഷാറൂഖ് ഖാൻ. അയോണിക് 5 ന്റെ ഇന്ത്യയിലെ 1100 തികയ്ക്കുന്ന വാഹനമാണ് ഷാറൂഖ് ഖാൻ സ്വന്തമാക്കിയത്. ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ വച്ച് കിങ് ഖാൻ തന്നെയാണ് അയോണിക് 5നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒരു വർഷത്തിനുള്ളിൽ 1100 അയോണിക് ഇലക്ട്രിക് കാറുകൾ വിൽക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹ്യുണ്ടേയ് അയോണിക് 5 സ്വന്തമാക്കി ഷാറൂഖ് ഖാൻ. ഇന്ത്യൻ വിപണിയിലെ 1100 ാം  അയോണിക് 5 ആണ് ഷാറൂഖ് ഖാൻ സ്വന്തമാക്കിയത്. ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ കിങ് ഖാൻ തന്നെയാണ് അയോണിക് 5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒരു വർഷത്തിനുള്ളിൽ 1100  കാറുകൾ വിൽക്കാൻ ഹ്യുണ്ടേയ്ക്ക് സാധിച്ചു. 44.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വില. ഒറ്റ ചാർജിൽ 613 കിമീ സഞ്ചരിക്കും. ബിയോൺഡ് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായി ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യവാഹനമാണ് അയണിക് 5.

ഫ്യുച്ചറിസ്റ്റിക് ഡിസൈനാണ് അയോണിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. മനോഹരമായ മുൻഭാഗവും അലോയ് വീലുകളും പിൻഭാഗവുമുണ്ട് കാറിന്. ലാളിത്യമാണ് ഡിസൈനിന്റെ മുഖമുദ്ര. ഹ്യുണ്ടേയ്‌യുടെ സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോമായ ഇ–ജിഎംപിമ്മിലാണ്  (ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം) നിർമാണം. ബാറ്ററിയെയും ഇലക്ട്രിക് മോട്ടറിനെയും അടിസ്ഥാനപ്പെടുത്തി രൂപകൽപന ചെയ്ത ഹ്യുണ്ടേയ്‌യുടെ ആദ്യ മോഡലാണ് അയണിക് 5. രാജ്യാന്തര വിപണിയിൽ രണ്ട് പവർ ട്രെയിൻ വകഭേദങ്ങളും രണ്ട് ബാറ്ററി പാക് വകഭേദങ്ങളും വാഹനത്തിനുണ്ട്.

ADVERTISEMENT

സിംഗിൾ മോട്ടർ മുൻവീൽ ഡ്രൈവ് മോഡലിന് ഏകദേശം 169 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. ഡ്യുവൽ മോട്ടറുള്ള ഓൾ വീൽ ഡ്രൈവ് മോഡലിന് 325 എച്ച്പിയാണ് കരുത്ത്. ടോർക്ക് 605 എൻഎമ്മും. രണ്ടു പവർട്രെയിൻ മോഡലിനോടൊപ്പം രണ്ടു തരത്തിലുള്ള ബാറ്ററി പാക്കുമുണ്ട്. റേഞ്ച് കുറഞ്ഞ മോഡലിന് 58 കിലോവാട്ട് ബാറ്ററിയും കൂടിയ റേഞ്ചുള്ള മോഡലിന് 77.4 കിലോവാട്ട് ബാറ്ററിയുമാണ്. ഒറ്റ ചാർജിൽ 613 കിലോമീറ്റർ വരെ സഞ്ചരിക്കും. അയണിക് 5 ലെ 800 വി ബാറ്ററി സാങ്കേതിക വിദ്യ അതിവേഗ ചാർജിങ് ഉറപ്പുവരുത്തുന്നു എന്നാണ് ഹ്യുണ്ടേയ് പറയുന്നത്. 220 കിലോവാട്ട് ഡിസി ചാർജർ ഘടിപ്പിച്ചാൽ‍ 10ൽ നിന്ന് 80 ശതമാനം ചാർജിലേക്ക് എത്താൻ വാഹനത്തിന് വെറും 18 മിനിറ്റ് മതി.