ഔഡി ഇന്ത്യക്ക് ഏറെ നേട്ടങ്ങള്‍ സ്വന്തമായ വര്‍ഷമാണ് കടന്നു പോകുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 88 ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയില്‍ ഔഡി ആദ്യ ഒമ്പതു മാസം നേടിയത്. വിറ്റത് 5,500ലേറെ വാഹനങ്ങള്‍. ജർമന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി കൂടുതല്‍ വലിയ ലക്ഷ്യങ്ങളാണ് 2024ല്‍ സ്വപ്‌നം കാണുന്നത്. അതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔഡി ഇന്ത്യക്ക് ഏറെ നേട്ടങ്ങള്‍ സ്വന്തമായ വര്‍ഷമാണ് കടന്നു പോകുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 88 ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയില്‍ ഔഡി ആദ്യ ഒമ്പതു മാസം നേടിയത്. വിറ്റത് 5,500ലേറെ വാഹനങ്ങള്‍. ജർമന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി കൂടുതല്‍ വലിയ ലക്ഷ്യങ്ങളാണ് 2024ല്‍ സ്വപ്‌നം കാണുന്നത്. അതിന് അവര്‍ക്ക് കരുത്താകാനെത്തുന്നത് രണ്ട് ഫേസ്‌ലിഫ്റ്റ് മോഡലുകളും ഒരു പുത്തന്‍ ഇവിയുമായിരിക്കും. 

മുഖം മിനുക്കി ഔഡി ക്യു 8

ADVERTISEMENT

എച്ച്ഡി മെട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റ് അടക്കം അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് ക്യു8നെ ഔഡി അവതരിപ്പിക്കുന്നത്. എന്‍ജിനില്‍ മാറ്റമില്ല. 340 എച്ച്പി, 3.0 ലീറ്റര്‍ വി 6 ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 2024 തുടക്കത്തില്‍ തന്നെ പ്രതീക്ഷിക്കാം. വില നിലവിലെ മോഡലിന് 1.07 കോടി മുതല്‍ 1.43 കോടി രൂപ വരെയാണെങ്കില്‍ പുതിയ മോഡലിന് 1.10 കോടി  മുതല്‍ 1.40 കോടി രൂപ വരെയായിരിക്കും.

ഔഡി എ 6

ADVERTISEMENT

രാജ്യാന്തര വിപണിയില്‍ അവതരിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് ഫേസ്‌ലിഫ്റ്റ് ഔഡി എ6 ഇന്ത്യയിലേക്കെത്തുന്നത്. 2023 മെയ് മാസത്തിലായിരുന്നു പുതുരൂപത്തില്‍ ഔഡി എ6 എത്തിയത്. മെട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും സിംഗിള്‍ ഫ്രെയിം ഗ്രില്ലും മുന്നിലെയും പിന്നിലെയും ബംപറുകളിലെ രൂപമാറ്റങ്ങളും എ6ൽ ഉണ്ട്. പുതിയ അലോയ് വീലുകളും ഔഡി ഈ മോഡലില്‍ നല്‍കുന്നു. നിലവിലുള്ള 245എച്ച്പി, 2.0 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും ഔഡി എ6ലും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 2024 മധ്യത്തോടെ പ്രതീക്ഷിക്കാവുന്ന ഔഡി എ6ന് വില 60 ലക്ഷം മുതല്‍ 65 ലക്ഷം രൂപ വരെ.

Audi Q6 etron

ഔഡി ക്യു 6 ഇ ട്രോണ്‍

ADVERTISEMENT

ഔഡിയുടെ പ്രീമിയം പ്ലാറ്റ്‌ഫോം ഇലക്ട്രിക്കില്‍(പിപിഇ) ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ പിന്തുണയില്‍ എത്തുന്ന വൈദ്യുത എസ്‌യുവിയാണ് ക്യു 6 ഇ ട്രോണ്‍. 600 കിലോമീറ്റര്‍ റേഞ്ചുള്ള 800 വോള്‍ട്ട് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. 11.9 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.5 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച്‌സ്‌ക്രീനും ചേര്‍ന്നുള്ള ട്വിന്‍സ്‌ക്രീനാണ് ക്യു6ല്‍. ഇതിനു പുറമേ മുന്നിലെ യാത്രികര്‍ക്കായി 10.9 ഇഞ്ച് സ്‌ക്രീനും നല്‍കിയിരിക്കുന്നു. ഡിജിറ്റല്‍ മെട്രിക്‌സ് എല്‍ ഇ ഡി ഹെഡ് ലൈറ്റുകളില്‍ മള്‍ട്ടി പിക്‌സല്‍ എല്‍ ഇ ഡികളുമുണ്ട്. ക്യു8 ഇ ട്രോണിനേക്കാള്‍ താഴെ വില വരുന്ന മോഡലായിരിക്കും ക്യു6 ഇ ട്രോണ്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2024 അവസാനത്തോടെ എത്തുന്ന ക്യു6 ഇ ട്രോണിന്റെ വില ഒരു കോടി രൂപ.