രണ്ടു മാസം മുമ്പ് മുഖംമിനുക്കി ക്രേറ്റയെ പുറത്തിറക്കിയ ഹ്യുണ്ടേയ് അടുത്തതായി ക്രേറ്റ എന്‍ ലൈന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. മാര്‍ച്ച് 11ന് ക്രേറ്റ എന്‍ ലൈനിന്റെ വില ഹ്യുണ്ടേയ് ഔദ്യോഗികമായി പ്രഖ്യാപിക്കും. അതിനു മുമ്പു തന്നെ ബുക്കിങ് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഔദ്യോഗികമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു മാസം മുമ്പ് മുഖംമിനുക്കി ക്രേറ്റയെ പുറത്തിറക്കിയ ഹ്യുണ്ടേയ് അടുത്തതായി ക്രേറ്റ എന്‍ ലൈന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. മാര്‍ച്ച് 11ന് ക്രേറ്റ എന്‍ ലൈനിന്റെ വില ഹ്യുണ്ടേയ് ഔദ്യോഗികമായി പ്രഖ്യാപിക്കും. അതിനു മുമ്പു തന്നെ ബുക്കിങ് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഔദ്യോഗികമായി പുറത്തായില്ലെങ്കിലും പരീക്ഷണ ഓട്ടങ്ങള്‍ക്കിടെ ചോര്‍ന്നു കിട്ടിയ ചിത്രങ്ങള്‍ ക്രേറ്റ എന്‍ ലൈനിന്റെ നിര്‍ണായകമായ പല സൂചനകളും നല്‍കുന്നതാണ്. 

Hyundai Creta Representative Image

ക്രേറ്റയുടെ എന്‍ജിന്‍ തന്നെയാണ് ഹ്യുണ്ടേയ് ക്രേറ്റ എന്‍ ലൈനിനും നല്‍കിയിരിക്കുന്നത്. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 160എച്ച്പി കരുത്തും പരമാവധി 253എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സിനു പുറമേ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനും എന്‍ ലൈനിലുണ്ട്. സസ്‌പെന്‍ഷനിലും സ്റ്റിയറിങിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. 

ADVERTISEMENT

കൂടുതല്‍ സ്‌പോര്‍ടിയായ രൂപമാണ് ക്രേറ്റ എന്‍ ലൈനിന് നല്‍കിയിരിക്കുന്നത്. പുതു രൂപത്തിലുള്ള ബംപറും ഇടുങ്ങിയ ഗ്രില്ലും കൂടുതല്‍ വലിയ എയര്‍ ഇന്‍ലെറ്റുകളും ബുള്‍ ബാര്‍ പോലെയുള്ള മുന്നിലെ താഴെയുള്ള ഭാഗവും ചേര്‍ന്നാണ് എല്‍ ലൈനിന് വ്യത്യസ്തത നല്‍കുന്നത്. അതേസമയം മുന്നിലെ എല്‍ഇഡി ഡിആര്‍എല്ലുകളിലും ഹെഡ്‌ലാംപുകളിലും മാറ്റങ്ങളില്ല. എന്‍ ലൈന്‍ ബാഡ്ജിങുള്ള വാഹനത്തില്‍ 18 ഇഞ്ച് വീലുകളാണ് നല്‍കിയിട്ടുള്ളത്. വാഹനത്തിന്റെ മുകളില്‍ വലിയ റൂഫ് മൗണ്ടഡ് സ്‌പോയിലര്‍ നല്‍കിയിട്ടുണ്ട്. ഇരട്ട പുകക്കുഴലുള്ള ക്രേറ്റ എന്‍ ലൈന്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. നീലയും തവിട്ടു നിറവും. 

ഡാഷ്‌ബോര്‍ഡിലും ഉപകരണങ്ങളിലുമെല്ലാം എന്‍ ലൈനില്‍ ക്രേറ്റയില്‍ നിന്നും വലിയ വ്യത്യാസം പ്രതീക്ഷിക്കുന്നില്ല. 10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്ററും ഡിജിറ്റല്‍ ഒഡോമീറ്ററും ഉള്ളിലേക്കു മടക്കിവെക്കാവുന്ന പിന്‍സീറ്റും 8 രീതിയില്‍ മാറ്റാവുന്ന ഡ്രൈവര്‍ സീറ്റുമെല്ലാം എന്‍ ലൈനിലും ഉണ്ടാവും. അതേസമയം ഡ്യുവല്‍ ടോണ്‍ സീറ്റുകള്‍ക്കു പകരം കറുപ്പു നിറത്തിലുള്ള സീറ്റുകളും സവിശേഷമായ സ്റ്റിയറിങ് വീലുകളും ഗിയര്‍ ലിവറും മെറ്റല്‍ പെഡലുകളും എന്‍ ലൈനിലുണ്ടാവും. 

Hyundai Creta 2024m Representative Image
ADVERTISEMENT

മിഡ് സൈസ് എസ് യു വികളിലുള്ള വാഹനങ്ങള്‍ ക്രേറ്റ എന്‍ ലൈനോട് നേരിട്ട് മത്സരിക്കുന്നില്ല. മറിച്ച് മറ്റു കാര്‍ നിര്‍മാതാക്കളുടെ സ്‌പെഷല്‍ എഡിഷനുകളായിരിക്കും എന്‍ ലൈനിന്റെ എതിരാളികള്‍. കിയ സെല്‍റ്റോസ് എക്‌സ് ലൈന്‍, സ്‌കോഡ കുഷാക് മോണ്ടി കാര്‍ലോ എന്നിവരാണ് എതിരാളികളില്‍ മുന്നിലുള്ളത്. സാധാരണ ക്രേറ്റയേക്കാള്‍ അരലക്ഷം രൂപയോളം അധികം എന്‍ ലൈന്‍ വകഭേദത്തിന് പ്രതീക്ഷിക്കാം.