കീർത്തിചക്ര എന്ന ചിത്രത്തിലെ 'ഹുദാ സെ മന്നത്ത് ഹേ മേരി'... എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായകനാണ് കൈലാഷ് ഖേർ. കശ്മീരിന്റെ സൗന്ദര്യം പാടിപുകഴ്ത്തുന്ന ആ ഗാനം ദേശാതിർത്തികൾ കടന്നു അക്കാലത്തു ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യയിലെ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീർത്തിചക്ര എന്ന ചിത്രത്തിലെ 'ഹുദാ സെ മന്നത്ത് ഹേ മേരി'... എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായകനാണ് കൈലാഷ് ഖേർ. കശ്മീരിന്റെ സൗന്ദര്യം പാടിപുകഴ്ത്തുന്ന ആ ഗാനം ദേശാതിർത്തികൾ കടന്നു അക്കാലത്തു ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യയിലെ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായകന്റെ പാട്ടുയാത്രകൾക്കു ഇനി കൂട്ടാകുന്നത് ജാവ പെരക് ബോബറാണ്.

പുതിയ വാഹനം ഗാരിജിലെത്തിച്ച സന്തോഷം ഗായകൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ജാവയ്ക്ക് എന്റെ ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും ഈയൊരു പുതിയ കൂട്ടിച്ചേർക്കലിലൂടെ ബൈക്കിങ്ങിനോടുള്ള എന്റെ അഭിനിവേശം വീണ്ടും ജ്വലിച്ചിരിക്കുകയുമാണെന്നാണ് ജാവ സ്വന്തമാക്കിയ വിവരം പങ്കുവച്ചു കൊണ്ട് കൈലാഷ് ഖേർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 2.13 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 

ADVERTISEMENT

30 എച്ച്പി പവറും 31 എൻഎം ടോർക്കും ഉള്ള 334 സിസി സിംഗിൾ സിലിണ്ടർ വാഹനമാണ് ജാവ പെരക് ബോബർ. ആറു സ്പീഡ് ഗീയർ ബോക്‌സാണ്. ജാവ 42 മായി താരതമ്യം ചെയ്യുമ്പോൾ അൽപം കൂടി ശേഷി കൂടുതലുണ്ടെന്നു പറയാം. റിയറിൽ മോണോഷോക്ക് സസ്പെൻഷൻ സിസ്റ്റവും മുൻഭാഗത്ത് ടെലിസ്കോപിക് യൂണിറ്റുമുണ്ട്. മുൻപിലും റിയറിലും ഡിസ്ക് ബ്രേക്കും നൽകിയിട്ടുണ്ട്. മറ്റൊരു എടുത്തുപറയേണ്ട സവിശേഷത ഡ്യൂവൽ ചാനൽ എബിഎസ് ആണ്.

ഇന്ത്യയിൽ വിൽക്കപ്പെടുന്നതും താങ്ങാവുന്ന വിലയിൽ സ്വന്തമാക്കാൻ കഴിയുന്നതുമായ ബോബർ സ്റ്റൈൽ ഇരുചക്ര വാഹനമാണ് ജാവ പെരാക്. ജാവ 350, 42, 42 ബോബർ, പെരാക് എന്നിങ്ങനെ നിലവിൽ നാലു മോഡലുകളാണ് ഇന്ത്യയിൽ വിൽക്കപ്പെടുന്നത്.