ചൈനീസ് നിര്‍മിത വൈദ്യുത കാറുകള്‍ യൂറോപില്‍ അതിവേഗത്തിലാണ് പ്രചാരം നേടുന്നത്. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഏകദേശം മൂന്നു ലക്ഷം കാറുകളാണ് വിറ്റതെങ്കില്‍ അതില്‍ 19.5 ശതമാനം ചൈനീസ് നിര്‍മിത കാറുകളായിരുന്നു. ഇത് ഇനിയും ഉയരുമെന്നു തന്നെയാണ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് എന്‍വിയോണ്‍മെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് നിര്‍മിത വൈദ്യുത കാറുകള്‍ യൂറോപില്‍ അതിവേഗത്തിലാണ് പ്രചാരം നേടുന്നത്. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഏകദേശം മൂന്നു ലക്ഷം കാറുകളാണ് വിറ്റതെങ്കില്‍ അതില്‍ 19.5 ശതമാനം ചൈനീസ് നിര്‍മിത കാറുകളായിരുന്നു. ഇത് ഇനിയും ഉയരുമെന്നു തന്നെയാണ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് എന്‍വിയോണ്‍മെന്റ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഈവര്‍ഷം യൂറോപില്‍ വില്‍ക്കുന്ന നാലിലൊന്ന് വൈദ്യുത കാറുകളും ചൈനീസ് നിര്‍മിതമാവുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് എന്‍വിയോണ്‍മെന്റ് പ്രവചനം. 

യൂറോപ്യന്‍ വിപണിയിലെത്തുന്ന ചൈനീസ് നിര്‍മിത കാറുകളില്‍ ബിവൈഡി പോലുള്ളവക്കു പുറമേ ടെസ്‌ലയും റെനോയുടെ ഡാസിയയുമെല്ലാമുണ്ട്. ചൈനീസ് നിര്‍മിത ഇവികളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്തത് ടെസ്‌ല(28%)യായിരുന്നു. യൂറോപിലെത്തിയ ഡാസിയ വാഹനങ്ങള്‍ ആകെ ഇറക്കുമതി ചെയ്ത വൈദ്യുത കാറുകളുടെ 20 ശതമാനവുമായിരുന്നു. ചൈനയുടെ സ്വന്തം ബ്രാന്‍ഡുകളായ ബിവൈഡി, എന്‍ഐഒ എന്നിവയെല്ലാം 2027 ആവുമ്പോഴേക്കും യൂറോപ്യന്‍ വൈദ്യുത കാര്‍ വിപണിയുടെ 20 ശതമാനത്തിലേറെ സ്വന്തമാക്കുമെന്നും ടി ആന്റ് ഇ പ്രവചനം. 

ADVERTISEMENT

പൊതുവില്‍ ചൈനീസ് നിര്‍മിത കാറുകള്‍ക്ക് യൂറോപ്യന്‍ നിര്‍മിത കാറുകളേക്കാള്‍ വില കുറവാണ്. ഇതും വലിയൊരു വിഭാഗം ഉപഭോക്താക്കളെ ചൈനീസ് കാറുകളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ചൈനീസ് കാറുകള്‍ യൂറോപില്‍ പ്രചാരം നേടുന്നുവെന്നാല്‍ യൂറോപിലെ പണം ചൈനയിലേക്ക് ഒഴുകുന്നുവെന്നു കൂടി അര്‍ഥമുണ്ട്. യൂറോപിലെ വൈദ്യുത കാര്‍ നിര്‍മാണ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ വരെ ഇതു സ്വാധീനിച്ചേക്കും. 

ചൈനീസ് കാറുകളുടെ വെല്ലുവിളി മറികടക്കാന്‍ ഇറക്കുമതി നികുതി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് ടി ആന്റ് ഇ മുന്നോട്ടുവെക്കുന്നത്. നിലവില്‍ ചൈനീസ് നിര്‍മിത കാറുകള്‍ക്ക് യൂറോപില്‍ പത്തു ശതമാനം ഇറക്കുമതി നികുതിയുണ്ട്. ഇത് 25 ശതമാനമായി വര്‍ധിപ്പിക്കാനാണ് ടി ആന്റ് ഇയുടെ നിര്‍ദേശം. സമാനമായ നിര്‍ദേശം അമേരിക്ക അടക്കമുള്ള രാജ്യങ്ങളും പരിഗണിക്കുന്നുണ്ട്. 

ADVERTISEMENT

നികുതി വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതോടെ യൂറോപ്യന്‍ നിര്‍മിത വൈദ്യുത കാറുകളുടെ വിലയിലേക്ക് ചൈനീസ് കാറുകളും മാറുമെന്നാണ് പ്രതീക്ഷ. നികുതി വര്‍ധനവ് യൂറോപ്യന്‍ യൂണിയന്‍ ബജറ്റില്‍ മൂന്നു മുതല്‍ ആറ് ബില്യണ്‍ യൂറോയുടെ വരെ അധിക വരുമാനത്തിനും കാരണമാവുമെന്നും ടി ആന്റ് ഇ പറയുന്നു. ബാറ്ററികളുടെ ഇറക്കുമതിക്ക് നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ 1.3 ശതമാനം മാത്രമാണ് നികുതി. ചൈന യൂറോപില്‍ നിന്നുള്ള ബാറ്ററിക്ക് 10 ശതമാനം നികുതി ചെലുത്തുന്നുണ്ട്. അമേരിക്ക ചൈനീസ് നിര്‍മിത ബാറ്ററികള്‍ക്ക് 10.9 ശതമാനം നികുതിയാണ് ചുമത്തുന്നത്. 

ഇത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ സംഭവിച്ചേക്കാമെന്ന് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് ചൈനീസ് വൈദ്യുത കാര്‍ കമ്പനികളുടെ പ്രവര്‍ത്തനം. ബിവൈഡി, സിഎടിഎല്‍ എന്നീ കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുന്നുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ഇത്തരം സാഹചര്യങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കൂടി എത്തും. അതുകൊണ്ടുതന്നെ ചൈനീസ് കമ്പനികള്‍ യൂറോപില്‍ ഫാക്ടറികള്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ വലിയ തോതില്‍ എതിര്‍ക്കപ്പെടാനുള്ള സാധ്യത കുറവാണ്.

English Summary:

China-made vehicles will comprise a quarter of Europe’s EV sales this year