വില്‍പനയില്‍ റെക്കോർഡുകള്‍ തിരുത്തുന്നത് ശീലമാക്കിയിരിക്കുകയാണ് വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. തുടര്‍ച്ചയായി അഞ്ചാം മാസവും വില്‍പനയില്‍ റെക്കോർഡ് സൃഷ്ടിച്ചാണ് ഓലയുടെ മുന്നേറ്റം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 53,000ത്തിലേറെ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വില്‍പനയില്‍ റെക്കോർഡുകള്‍ തിരുത്തുന്നത് ശീലമാക്കിയിരിക്കുകയാണ് വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. തുടര്‍ച്ചയായി അഞ്ചാം മാസവും വില്‍പനയില്‍ റെക്കോർഡ് സൃഷ്ടിച്ചാണ് ഓലയുടെ മുന്നേറ്റം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 53,000ത്തിലേറെ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല വിറ്റഴിച്ചത്. ഈ സാമ്പത്തിക വര്‍ഷം 3,28,785 സ്‌കൂട്ടറുകള്‍ വിറ്റ ഓല മുന്‍ വര്‍ഷത്തെ(1,52,741) അപേക്ഷിച്ച് 115 ശതമാനത്തിന്റെ വില്‍പന വളര്‍ച്ചയും സ്വന്തമാക്കി.

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മാത്രം 1,19,310 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല വിറ്റത്. മൂന്നാം പാദത്തില്‍ 84,133 സ്‌കൂട്ടറുകളായിരുന്നു വിറ്റത്. 42 ശതമാനത്തിന്റെ വില്‍പന വളര്‍ച്ചയാണ് മുന്‍ പാദ വര്‍ഷത്തെ അപേക്ഷിച്ച് കൈവരിക്കാനായത്. ഇതിലും മികച്ച രീതിയില്‍ ഒരു വര്‍ഷം അവസാനിക്കാനാവില്ലെന്നാണ് വില്‍പനയിലെ നേട്ടങ്ങള്‍ വിശദീകരിച്ച് ഓല ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റ് ഓഫീസര്‍ അന്‍ഷുല്‍ ഖാന്‍ഡെല്‍വാള്‍ പ്രതികരിച്ചത്.

ADVERTISEMENT

'ഞങ്ങള്‍ക്കു മാത്രമല്ല വൈദ്യുത സ്‌കൂട്ടര്‍ വിപണിക്കു തന്നെ നേട്ടങ്ങളുടെ വര്‍ഷമാണ് കഴിഞ്ഞു പോയത്. പോയവര്‍ഷം തുടര്‍ച്ചയായി ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയുടെ മുന്നില്‍ നില്‍ക്കാന്‍ ഞങ്ങള്‍ക്കായി. സ്‌കൂട്ടറുകളുടെ എണ്ണത്തിലും വിപണിയിലെ പങ്കാളിത്തത്തിലും തുടര്‍ച്ചയായി മുന്നേറാനായി' അന്‍ഷുല്‍ ഖാന്‍ഡെല്‍വാള്‍ പറഞ്ഞു.

ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ തന്നെയാണ് ഓലയുടെ ശ്രമം. പുതിയ മോഡലുകള്‍ മാത്രമല്ല പുതിയ പദ്ധതികളും ഉപഭോക്താക്കള്‍ക്കായി ഓല അവതരിപ്പിക്കുന്നുണ്ട്. എല്ലാ സ്‌കൂട്ടറുകള്‍ക്കും അധിക ചാര്‍ജ് ഈടാക്കാതെ 80,000 കി.മീ അല്ലെങ്കില്‍ എട്ടു വര്‍ഷം(ഏതാണോ ആദ്യം) വാറണ്ടി നല്‍കാനുള്ള തീരുമാനം ഇതിലൊന്നാണ്. വാറണ്ടി 4,999 രൂപ നല്‍കി 1,25,000 കി.മീ വരെ ദീര്‍ഘിപ്പിക്കാനും ഓല ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

ADVERTISEMENT

അടുത്തിടെയാണ് എസ്1 എക്‌സ്(4kWh) മോഡല്‍ ഓല പുറത്തിറക്കിയത്. നിലവില്‍ ആറ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓല വിപണിയിലെത്തിക്കുന്നുണ്ട്. എസ് 1 പ്രോ, എസ് 1 എയര്‍, എസ് 1 എക്‌സ് +, എസ് 1 എക്‌സ്-2kWh, 3kWh, 4kWh എന്നിവയാണ് അവ. ഫാസ്റ്റ് ചാര്‍ജിങ് ആവശ്യമുള്ളവര്‍ക്ക് 29,999 നല്‍കി 3kW ഫാസ്റ്റ് ചാര്‍ജര്‍ വാങ്ങാനും ആവും.

അടുത്തിടെ കൂടുതല്‍ ഫീച്ചറുകളോടെ ഓല തങ്ങളുടെ മൂവ്ഒഎസ് 4 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നു. ഓല ഇലക്ട്രിക് ആപ് വഴി സ്‌കൂട്ടറുകള്‍ ലൊക്കേറ്റു ചെയ്യാനുള്ള സൗകര്യം പുതിയ അപ്‌ഡേഷനിലുണ്ട്. നാവിഗേഷനിലും പുതുമകളുണ്ട്. ജിയോഫെന്‍സിങ്, ടൈം ഫെന്‍സിങ് എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍. ടൈം ഫെന്‍സിങ് വഴി ഉടമകള്‍ക്ക് സ്‌കൂട്ടറുകള്‍ ഓടിക്കാവുന്ന പരിധി നിശ്ചയിക്കാനാവും. എവിടെ ഏതൊക്കെ മോഡുകളില്‍ തങ്ങളുടെ സ്‌കൂട്ടര്‍ ഓടിക്കാമെന്നും ഉടമകള്‍ക്ക് നിശ്ചയിക്കാം. മറ്റാരെങ്കിലും ഓല സ്‌കൂട്ടറുമായി പോയാലും റൈഡിങ് മോഡ് അടക്കമുള്ളവയുടെ നിയന്ത്രണം ഓല ഉടമകള്‍ക്കു തന്നെയായിരിക്കും.

English Summary:

Ola Electric sells over 53,000 scooters in March, ends FY24 with 115% YoY growth