മുംബൈ ഇന്ത്യൻസിന്റെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞ ദിവസം മത്സരത്തിനായി വാങ്കഡെയിൽ എത്തിയത് താൻ പുതിയതായി സ്വന്തമാക്കിയ റേഞ്ച് റോവറിൽ. എന്നാൽ ആ വരവിനുമപ്പുറം ആരാധകരുടെ കണ്ണുകളുടക്കിയത് വാഹനത്തിന്റെ നമ്പർ പ്ലേറ്റിലാണ്. എം എച്ച് 01 ഇ ക്യൂ 0264 എന്നതായിരുന്നു ആ നമ്പർ. ഏകദിനത്തിൽ ഏറ്റവുമുയർന്ന 264

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ഇന്ത്യൻസിന്റെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞ മത്സരത്തിനായി വാങ്കഡെയിൽ എത്തിയത് പുതിയതായി സ്വന്തമാക്കിയ റേഞ്ച് റോവറിൽ. എന്നാൽ ആ വരവിനുമപ്പുറം ആരാധകരുടെ കണ്ണുകളുടക്കിയത് വാഹനത്തിന്റെ നമ്പർ പ്ലേറ്റിലാണ്. എംഎച്ച് 01 ഇ ക്യൂ 00264 എന്നതായിരുന്നു ആ നമ്പർ. ഏകദിനത്തിൽ ഏറ്റവുമുയർന്ന 264 എന്ന തന്റെ വ്യക്തിഗത സ്കോറാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. 2014ൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു രോഹിത്തിന്റെ നേട്ടം. ഏകദിന ക്രിക്കറ്റിൽ മൂന്നു ഡബിൾ സെഞ്ചറി നേടിയ ഏകതാരവും രോഹിത് തന്നെയാണ്. 

സമൂഹ മാധ്യമമായ എക്സിലാണ് രോഹിത് ശർമ റേഞ്ച് റോവറിൽ വാങ്കഡെയിൽ വന്നിറങ്ങുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈയടുത്താണ് ഇന്ത്യൻ ക്യാപ്റ്റൻ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി വാങ്ങിയത്. വാഹനത്തിനു സെന്റോറിനി ബ്ലാക്ക് ഷേഡ് നിറമാണ്. ഏകദേശം 4 കോടിയോളം രൂപ ഈ വാഹനം സ്വന്തമാക്കുന്നതിനായി താരം ചെലവഴിച്ചിരുന്നു. 3.0 ലീറ്റർ ഇൻ ലൈൻ സിക്സ് ഡീസൽ എൻജിനാണ് വാഹനത്തിനു കരുത്ത് പകരുന്നത്. 346 ബിഎച്ച്‌പി കരുത്തും 700 എൻഎം ടോർക്കും ഉൽപാദിപ്പിക്കുമിത്. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്.

ADVERTISEMENT

റേഞ്ച് റോവർ ഓട്ടോബയോഗ്രഫി കൂടാതെ വേറെയും ആഡംബര വാഹനങ്ങൾ ഇന്ത്യൻ ക്യാപ്റ്റന് സ്വന്തമായുണ്ട്. ലംബോർഗിനി ഉറുസ്, മെഴ്‌സിഡീസ് ബെൻസ് - എസ് ക്ലാസ്, മെഴ്‌സിഡീസ് ബെൻസ് ജി എൽ എസ് എസ് യു വി, ബി എം ഡബ്‌ള്യൂ എം 5, സ്കോഡ ഒക്‌ടാവിയ, ടൊയോട്ട ഫോർച്യൂണർ തുടങ്ങി നിരവധി വാഹനങ്ങളും രോഹിത് ശർമയുടെ ഗാരിജിലുണ്ട്.

English Summary:

Rohit Sharma's Secret Tribute to Career Milestone with Unique Range Rover Number Plate at IPL Wankhede Game!