പുതു തലമുറ 5 സീരീസിലെ വൈദ്യുത കാര്‍ ഐ5 ഇന്ത്യയില്‍ പുറത്തിറക്കി ബിഎംഡബ്ല്യു. ഉയര്‍ന്ന വകഭേദമായ എം60 × ഡ്രൈവ് ഏകദേശം 1.20 കോടി രൂപക്കാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. പൂര്‍ണമായും നിര്‍മിച്ച രൂപത്തിലാണ്(CBU) ഐ5 ഇന്ത്യയിലെത്തുക. ഏപ്രില്‍ തുടക്കം മുതല്‍ ബുക്കിങ് ആരംഭിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതു തലമുറ 5 സീരീസിലെ വൈദ്യുത കാര്‍ ഐ5 ഇന്ത്യയില്‍ പുറത്തിറക്കി ബിഎംഡബ്ല്യു. ഉയര്‍ന്ന വകഭേദമായ എം60 × ഡ്രൈവ് ഏകദേശം 1.20 കോടി രൂപക്കാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. പൂര്‍ണമായും നിര്‍മിച്ച രൂപത്തിലാണ്(CBU) ഐ5 ഇന്ത്യയിലെത്തുക. ഏപ്രില്‍ തുടക്കം മുതല്‍ ബുക്കിങ് ആരംഭിച്ച ബിഎംഡബ്ല്യു ഐ5വിന്റെ വിതരണം വൈകാതെ തുടങ്ങുമെന്നും ബിഎംഡബ്ല്യു അറിയിച്ചിട്ടുണ്ട്. 

516 കി.മീ റേഞ്ച് നല്‍കുന്ന 83.9kWh ബാറ്ററി പാക്കാണ് ബിഎംഡബ്ല്യു ഐ5 എം60 × ഡ്രൈവിലുള്ളത്. ഓരോ ആക്‌സിലിലേക്കും കരുത്ത് നല്‍കുന്ന ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറാണ് ഐ5വിലുള്ളത്. 593 ബിഎച്ച്പി കരുത്തും പരമാവധി 795 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന ഐ5വിന് മണിക്കൂറില്‍ 100 കി.മീ വേഗതയിലേക്കു കുതിക്കാന്‍ പരമാവധി 3.8 സെക്കന്‍ഡ് മതിയാകും. പരമാവധി വേഗം മണിക്കൂറില്‍ 230 കി.മീ ആയി നിയന്ത്രിച്ചിരിക്കുന്നു. 

ADVERTISEMENT

സ്റ്റാന്‍ഡേഡായി 11kW വാള്‍ ചാര്‍ജറാണ് ബിഎംഡബ്ല്യു നല്‍കുന്നത്. കൂടുതല്‍ വേഗതയുള്ള 22kW എസി ചാര്‍ജറും വാങ്ങാനാവും. 205kW DC ഫാസ്റ്റ് ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കില്‍ പത്തു ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് അരമണിക്കൂറില്‍ ചാര്‍ജു ചെയ്യാനാവും. 

ഇലക്ട്രിക് മോഡലായതു കൊണ്ടുതന്നെ 5 സീരീസ് മോഡലുകളെ അപേക്ഷിച്ച് ഗ്രില്ലുകള്‍ അടച്ച നിലയിലാണ്. കുത്തനെയുള്ള രണ്ട് എല്‍ഇഡി ഡിആര്‍എല്ലുകളും മെലിഞ്ഞ ഹെഡ്‌ലാംപുകളും. കൂടുതല്‍ വായു ഉള്ളിലേക്കെടുക്കുന്ന രീതിയില്‍ രൂപകല്‍പന ചെയ്ത ബംപര്‍. ഒറ്റ നോട്ടത്തില്‍ 5 സീരീസില്‍ പെട്ടതെന്ന് തിരിച്ചറിയാമെങ്കിലും പിന്നിലെ എല്‍ഇഡി ലൈറ്റ് 7 സീരീസില്‍ നിന്നാണ് എടുത്തിട്ടുള്ളത്. 20 ഇഞ്ച് അലോയ് വീലുകളാണ് ഐ5 ഇലക്ട്രിക്കിന്. 

ADVERTISEMENT

അകത്തെ സൗകര്യങ്ങളിലേക്കു വന്നാല്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും 14.9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനുമാണ് ആദ്യം ശ്രദ്ധയില്‍പെടുക. iDrive 8.5 OSല്‍ പ്രവര്‍ത്തിക്കുന്നവയാണ് ഇവ രണ്ടും. പനോരമിക് സണ്‍ റൂഫ്, ആംബിയന്റ് ലൈറ്റിങ്, ജെസ്റ്റര്‍ കണ്‍ട്രോള്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആക്ടീവ് കൂളിങ് ഫങ്ഷന്‍, ബൊവേഴ്‌സ് ആന്റ് വില്‍കിന്‍സ് ഓഡിയോ സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ പോവുന്നു ഫീച്ചറുകളുടെ നീണ്ട നിര. 

നിരവധി കളര്‍ ഓപ്ഷനുകളും ഐ5വില്‍ ലഭ്യമാണ്. നോണ്‍ മെറ്റാലിക് ആല്‍പൈന്‍ വൈറ്റ്, എം ബ്രൂക്‌ലിന്‍ ഗ്രേ, എം കാര്‍ബണ്‍ ബ്ലാക്ക്, കേപ് യോര്‍ക് ഗ്രീന്‍, ഫൈടോണിക് ബ്ലൂ, ബ്ലാക്ക് സഫയര്‍, സോഫിസ്റ്റോ ഗ്രേ, ഓക്‌സൈഡ് ഗ്രേ, മിനറല്‍ വൈറ്റ് എന്നിങ്ങനെയുള്ള നിറങ്ങളിലും വ്യക്തിപരമായി തെരഞ്ഞെടുക്കാവുന്ന നിറങ്ങളിലും ഐ5 എത്തും. 

ADVERTISEMENT

സ്റ്റാന്‍ഡേഡായി പരമാവധി രണ്ട് വര്‍ഷം അല്ലെങ്കില്‍ പരിധികളില്ലാത്ത കിലോമീറ്റര്‍ വാറണ്ടി ഐ5 നല്‍കുന്നു. ബാറ്ററിക്ക് എട്ട് വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിമി ആണ് വാറണ്ടി. വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഐ5വിന് നേരിട്ടുള്ള എതിരാളികളില്ല. അതേസമയം വൈദ്യുത ആഡംബര കാറുകളില്‍ ഔഡി ക്യു 8 ഇട്രോണ്‍, മെഴ്‌സിഡീസ് ബെന്‍സ് ഇക്യുഇ, പോര്‍ഷെ ടേകാന്‍ എന്നിവയെല്ലാം ഐ5വിനോട് മത്സരിക്കും.

English Summary:

All-electric BMW i5 launched in India