തെന്നിന്ത്യ മുഴുവൻ തന്റെ സംഗീതത്തിന്റെ മാസ്മരികത കൊണ്ട് ആരാധകരെ സൃഷ്‌ടിച്ച ഹിഷാം അബ്ദുൽ വഹാബിന്റെ യാത്രകൾക്ക് എംജി യുടെ കുഞ്ഞൻ ഇലക്ട്രിക് കാറായ കോമറ്റ് ഇനി കൂട്ടാകും. പെട്രോൾ, ഡീസൽ കാറുകളിൽ നിന്നുമാറി ഇലക്ട്രിക് വാഹനമാണ് താരവും ഭാര്യയും തിരഞ്ഞെടുത്തിരിക്കുന്നത്. ആപ്പിൾ ഗ്രീൻ സ്റ്റേറി ബ്ലാക് ഡ്യൂവൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യ മുഴുവൻ തന്റെ സംഗീതത്തിന്റെ മാസ്മരികത കൊണ്ട് ആരാധകരെ സൃഷ്‌ടിച്ച ഹിഷാം അബ്ദുൽ വഹാബിന്റെ യാത്രകൾക്ക് എംജി യുടെ കുഞ്ഞൻ ഇലക്ട്രിക് കാറായ കോമറ്റ് ഇനി കൂട്ടാകും. പെട്രോൾ, ഡീസൽ കാറുകളിൽ നിന്നുമാറി ഇലക്ട്രിക് വാഹനമാണ് താരവും ഭാര്യയും തിരഞ്ഞെടുത്തിരിക്കുന്നത്. ആപ്പിൾ ഗ്രീൻ സ്റ്റേറി ബ്ലാക് ഡ്യൂവൽ ടോൺ നിറത്തിലുള്ളതാണ് ഹിഷാമിന്റെ കോമറ്റ്. പുതിയ വാഹനം സ്വന്തമാക്കിയ വിവരം സംഗീത സംവിധായകൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിലെത്തിയ കോമറ്റ് രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഇലക്ട്രിക് കാറാണ്. ഇതിന്റെ ബേസ് എക്സിക്യൂട്ടീവ് വേരിയന്റിന് 6.98  ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. 

എംജി ഇന്ത്യൻ വിപണിയിലെത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണ് കോമറ്റ്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കോമറ്റിനെ എംജി ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. എക്‌സ്‌ക്ലൂസീവ്, എക്‌സൈറ്റ്, എക്‌സിക്യൂട്ടീവ് എന്നീ വേരിയന്റുകളുള്ള ഇലക്ട്രിക് വാഹനത്തിന് 6.98 ലക്ഷം രൂപ മുതല്‍ 9.23 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഇതില്‍ ഏത് വേരിയന്റാണ് ഹിഷാം സ്വന്തമാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ADVERTISEMENT

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ റേഞ്ച് കോമറ്റിന് ലഭിക്കും. 17.3 കിലോവാട്ട് അവര്‍ ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് വാഹനത്തിന്റെ ഹൃദയം. 42 പിഎസ് കരുത്തും 110 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിലുള്ളത്. 2974 എംഎം നീളവും 1505 എംഎം വീതിയും 1640 എംഎം ഉയരവും 2010 എംഎം വീല്‍ബേസുമുള്ള ചെറുകാറാണ് കോമറ്റ്. എം.ജി. വാഹനങ്ങളുടെ മുഖമുദ്രയായ കണക്ടഡ് ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഫീച്ചറുകൾ ഈ കുഞ്ഞന്‍ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

English Summary:

Hesham Abdul Wahab Bought MG Comet