ആറു വര്‍ഷങ്ങള്‍ക്കു ശേഷം പുത്തന്‍ സ്റ്റൈലില്‍ മുഖം മിനുക്കി റോള്‍സ് റോയ്‌സ് കള്ളിനന്‍ സീരീസ് II എസ് യു വി. ഇന്റീരിയറിലും സാങ്കേതികവിദ്യയിലും മാറ്റങ്ങളോടെ എത്തുന്ന കള്ളിനന്‍ എസ് യു വി വൈവിധ്യമാര്‍ന്ന പേഴ്‌സണലൈസേഷന്‍ ഓപ്ഷനുകളും ഉടമകള്‍ക്കു മുമ്പാകെ വെക്കുന്നുണ്ട്. റോള്‍സ് റോയ്‌സ് ചരിത്രത്തിലെ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറു വര്‍ഷങ്ങള്‍ക്കു ശേഷം പുത്തന്‍ സ്റ്റൈലില്‍ മുഖം മിനുക്കി റോള്‍സ് റോയ്‌സ് കള്ളിനന്‍ സീരീസ് II എസ് യു വി. ഇന്റീരിയറിലും സാങ്കേതികവിദ്യയിലും മാറ്റങ്ങളോടെ എത്തുന്ന കള്ളിനന്‍ എസ് യു വി വൈവിധ്യമാര്‍ന്ന പേഴ്‌സണലൈസേഷന്‍ ഓപ്ഷനുകളും ഉടമകള്‍ക്കു മുമ്പാകെ വെക്കുന്നുണ്ട്. റോള്‍സ് റോയ്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികവാര്‍ന്ന സീരീസ് II എന്നാണ് കമ്പനി പുതിയ മോഡലിനെ വിശേഷിപ്പിക്കുന്നത്. 

രൂപകല്‍പന

പുതിയ കള്ളിനന്‍ മുന്‍ ഭാഗത്തു തന്നെ വലിയ മാറ്റങ്ങളോടെയാണ് റോള്‍സ് റോയ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ബംപറില്‍ നിന്നും താഴേക്കിറങ്ങുന്ന നീളന്‍ ഡിആര്‍എല്ലുകള്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കും. റോള്‍സ് റോയ്‌സിന്റെ മുഖമുദ്രയായ നീളന്‍ ഗ്രില്ലുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുന്നിലെ ഹെഡ് ലൈറ്റുകള്‍ മുകളിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. 

ADVERTISEMENT

ബ്രേക്ക് ലൈറ്റ് മുതല്‍ പിന്നിലെ ചക്രങ്ങള്‍ വരെ നീളുന്ന രീതിയില്‍ പുതിയ ഫീച്ചര്‍ലൈന്‍ വശങ്ങളില്‍ നല്‍കിയിട്ടുണ്ട്. പിന്നിലെ ബംപറുകളില്‍ വന്ന മാറ്റം വാഹനത്തിന്റെ രൂപത്തിലും മാറ്റം വരുത്തിയിരിക്കുന്നു. 23 ഇഞ്ച് വലിപ്പമുള്ളതാണ് പുതിയ അലൂമിനിയം വീലുകള്‍. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ കൂടുതല്‍ വ്യത്യാസത്തിലാണ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എത്തുന്നത്. കറുത്ത ഡോര്‍ ഹാന്‍ഡിലുകള്‍, കളര്‍ കോഡഡ് ലോവര്‍ ബോഡി വര്‍ക്ക്, കൂടുതല്‍ മനോഹരമായ എയര്‍ ഇന്‍ടേക്ക് എന്നിവയെല്ലാം കള്ളിനന്‍ ബ്ലാക്ക് ബാഡ്ജിലുണ്ട്. 

ഇന്റീരിയര്‍

സ്‌പെക്ട്രയിലുള്ളതുപോലെ ഡാഷ്‌ബോര്‍ഡില്‍ നീളത്തിലുള്ള ഗ്ലാസ് പാനലുകളാണ് റോള്‍സ് റോയ്‌സ് കള്ളിനന്‍ സീരീസ് IIവിലും നല്‍കിയിട്ടുള്ളത്. ഡാഷ്‌ബോര്‍ഡിലെ ക്യാബിനറ്റാണ് മറ്റൊരു ഹൈലൈറ്റ്. അനലോഗ് ക്ലോക്കും ചെറിയൊരു റോള്‍സ് റോയ്‌സ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ഭാഗ്യചിഹ്നവും ഇതിലുണ്ട്. അനലോഗും ഡിജിറ്റലും ചേര്‍ന്നുള്ള ഈ ഡാഷ്‌ബോര്‍ഡ് അനുയോജ്യമായ വെളിച്ച സംവിധാനത്തിലൂടെ രൂപകല്‍പന ചെയ്യാന്‍ നാല് വര്‍ഷമെടുത്തെന്നാണ് റോള്‍സ് റോയ്‌സ് അറിയിക്കുന്നത്.  

ADVERTISEMENT

പുതിയ ഗ്രാഫിക്‌സും ഡിസ്‌പ്ലേയുമുള്ള ഏറ്റവും പുതിയ റോള്‍സ് റോയ്‌സ് സ്പിരിറ്റ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം കള്ളിനന് ലഭിക്കും. അപ്പോള്‍സ്ട്രിയിലെ നിറങ്ങളുമായി യോജിച്ചു പോവുന്ന നിറങ്ങളിലുള്ള ഉപകരണങ്ങള്‍ തെരഞ്ഞെടുക്കാനും കള്ളിനന്‍ ഉടമകള്‍ക്ക് അവസരമുണ്ടാവും. റോള്‍സ് റോയ്‌സിന്റെ പുതിയ വിസ്പര്‍ ആപ്പും സ്പിരിറ്റ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തില്‍ ഉപയോഗിക്കാനാവും. ഈ ആപ്പിലൂടെ ഫോണ്‍ വഴി കാര്‍ ലോക്ക് ചെയ്യാനും ലൊക്കേഷന്‍ കണ്ടെത്താനും ഡെസ്റ്റിനേഷന്‍ സെറ്റ് ചെയ്യാനും സാധിക്കും. പുതിയ പെയിന്റ്, മെറ്റീരിയല്‍ ഓപ്ഷനുകളും റോള്‍സ് റോയ്‌സ് കള്ളിനനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പവര്‍ട്രെയിന്‍

പുതിയ കള്ളിനന്റെ എന്‍ജിനിലോ ഉള്ളിലെ പ്രധാന ഭാഗങ്ങളിലോ മാറ്റങ്ങളില്ല. 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിന്‍ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. കാറിന്റെ നാലു ചക്രങ്ങള്‍ക്കും ഈ എന്‍ജിനാണ് കരുത്തേകുന്നത്. സാധാരണ കള്ളിനനില്‍ 571 എച്ച്പി കരുത്തും പരമാവധി 850 എന്‍എം ടോര്‍ക്കും പുറത്തെടുക്കുമ്പോള്‍ ബ്ലാക്ക് ബാഡ്ജില്‍ കരുത്ത് 600 എച്ച്പിയും പരമാവധി ടോര്‍ക്ക് 850 എന്‍എമ്മും ആയി ഉയരുന്നു.