വൈദ്യുത കാര്‍ മേഖലയില്‍ ചൈനീസ് കമ്പനികളും ടാറ്റയുമെല്ലാം നേട്ടം കൊയ്യുമ്പോഴും തുടക്കത്തില്‍ കാഴ്ച്ചക്കാരായിരുന്നു മാരുതി സുസുക്കി. ഇപ്പോഴും മാരുതി സുസുക്കി പുറത്തിറക്കാനിരിക്കുന്ന 'ബജറ്റ് ഇവി'ക്കായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. അങ്ങനെയുള്ളവര്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് ഇന്ത്യയില്‍ വൈദ്യുത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുത കാര്‍ മേഖലയില്‍ ചൈനീസ് കമ്പനികളും ടാറ്റയുമെല്ലാം നേട്ടം കൊയ്യുമ്പോഴും തുടക്കത്തില്‍ കാഴ്ച്ചക്കാരായിരുന്നു മാരുതി സുസുക്കി. ഇപ്പോഴും മാരുതി സുസുക്കി പുറത്തിറക്കാനിരിക്കുന്ന 'ബജറ്റ് ഇവി'ക്കായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. അങ്ങനെയുള്ളവര്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് ഇന്ത്യയില്‍ വൈദ്യുത ചെറുകാറായ ഇഡബ്ല്യുഎക്സിന്റെ പേറ്റന്റ് സുസുക്കി ഫയല്‍ ചെയ്തുവെന്നത്. മാരുതിയില്‍ നിന്നും ഇന്ത്യന്‍ വിപണി കാത്തിരിക്കുന്ന ബജറ്റ് ഇവിയാണ് സുസുക്കി ഇഡബ്ല്യുഎക്സ് എന്നാണ് സൂചന. 

കഴിഞ്ഞ വര്‍ഷം തായ്‌ലന്‍ഡില്‍ നടന്ന ബാങ്കോക്ക് ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയില്‍ സുസുക്കി  ഇഡബ്ല്യുഎക്സ് കണ്‍സെപ്റ്റ് വാഹനമായി അവതരിപ്പിച്ചിരുന്നു. പിന്നീട് ജപ്പാന്‍ മൊബിലിറ്റി ഷോയിലും ഇതേ വാഹനം സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ജപ്പാന്‍ വിപണിയില്‍ ലഭ്യമായ ചെറുകാറുകളായ കെയ് കാറുകളുടെ രൂപകല്‍പനയോട് സാമ്യതയുണ്ട് ഈ മോഡലിന്. ഇന്ത്യന്‍ വിപണിയിലെ താരമായ വാഗണ്‍ ആറിന്റെ ടോള്‍ ബോയ് ഡിസൈനാണ് സുസുക്കി  ഇഡബ്ല്യുഎക്സിനും. സുസുക്കി  ഇഡബ്ല്യുഎക്സിനെ ഇവി മിനി വാഗണ്‍ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഇലക്ട്രിക് ഹാച്ച്ബാക്ക് വിഭാഗത്തില്‍ പെടുത്താവുന്ന കാറാണിത്. 

ADVERTISEMENT

ഉയരമുള്ള പില്ലറുകളും പരന്ന റൂഫ് ലൈനും  ഇഡബ്ല്യുഎക്സിന് എസ് യു വിയുമായി സാമ്യം നല്‍കുന്നുണ്ട്. ചതുര രൂപത്തിലുള്ള വീല്‍ ആര്‍ക്കുകളും എസ് യു വി ലുക്ക് നല്‍കുന്നുണ്ട്. ക്ലോസ്ഡ് മുന്‍ ഗ്രില്ലും ചതുര രൂപത്തിലുള്ള ലൈറ്റ് ബാര്‍ ഔട്ട്‌ലൈനുമുള്ള കാറിന്റെ മുന്‍ ഗ്രില്ലിലാണ് സുസുക്കി ലോഗോ നല്‍കിയിരിക്കുന്നത്. കാറിന്റെ വശങ്ങളിലും ബോക്‌സി ഡിസൈന്‍ തന്നെയാണ്. 

ബോണറ്റിന് മുകള്‍ ഭാഗവും ഡോറുകളും പരന്നതാണ്. വെര്‍ട്ടിക്കല്‍ ക്യൂബ് എല്‍ഇഡി ലൈറ്റുകളും വട്ടത്തിലും ചതുരത്തിലുമുള്ള മഞ്ഞ നിറത്തിലുള്ള ലൈറ്റുകള്‍ ഡാഷ് ബോര്‍ഡിലും സീറ്റിലും ഡോറിലുമെല്ലാമുണ്ട്. 3,395 എംഎം നീളവും 1,475 എംഎം വീതിയും 1,620 എംഎം ഉയരവുമുള്ള വാഹനമാണിത്. 

ADVERTISEMENT

ഇഡബ്ല്യുഎക്സ് കണ്‍സെപ്റ്റിന് 230 കി.മീ ആയിരുന്നു റേഞ്ചെങ്കിലും പ്രൊഡക്ഷനിലേക്കു വരുമ്പോഴേക്കും റേഞ്ച് കൂടാന്‍ സാധ്യതയുണ്ട്. സുസുക്കി ഇന്ത്യയില്‍  ഇഡബ്ല്യുഎക്സിന്റെ പേറ്റന്റിന് അപേക്ഷ നല്‍കിയതോടെ മാരുതിയുടെ വൈദ്യുത കാര്‍ വൈകാതെ നിരത്തിലെത്തുമെന്ന് സാമാന്യമായും ഊഹിക്കാം. മാരുതി സുസുക്കിയല്ല സുസുക്കിയാണ് പേറ്റന്റിന് അപേക്ഷ നല്‍കിയതെന്നതും ശ്രദ്ധേയമാണ്.  

ഇന്ത്യന്‍ വിപണിയില്‍ 2025 അവസാനത്തിലോ 2026 തുടക്കത്തിലോ  ഇഡബ്ല്യുഎക്സ് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ജനകീയ വാഹനത്തിനു മുമ്പ്  ഇഡബ്ല്യുഎക്സ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ മാരുതി അവതരിപ്പിക്കും. ഗ്രാന്‍ഡ് വിറ്റാരയുടെ അതേ വലിപ്പത്തിലുള്ള ഈ ഇലക്ട്രിക് എസ് യു വിക്ക് പത്തു ലക്ഷത്തില്‍ കൂടുതലാണ് പ്രതീക്ഷിക്കുന്ന വില. ടാറ്റ തിയാഗോ ഇവി, സിട്രോണ്‍ ഇസി 3, എംജി കോമറ്റ് ഇവി എന്നിവയായിരിക്കും  ഇഡബ്ല്യുഎക്സിന്റെ പ്രധാന എതിരാളികള്‍.

English Summary:

Maruti Suzuki Gears Up for the Electric Revolution: Upcoming 'Budget EV' EWX Eyes 2025 Launch