രാജ്യാന്തര വിപണിയില്‍ പുതിയ വൈദ്യുത കാര്‍ 'ഇവി 3' പുറത്തിറക്കി കിയ. കോംപാക്ട് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തില്‍ പെടുന്ന ഇവി 3 കൊറിയയില്‍ ജൂലൈയിലാണ് പുറത്തിറക്കുക. വിവിധ രാജ്യങ്ങളില്‍ പല ഘട്ടങ്ങളായാണ് വാഹനം അവതരിപ്പിക്കുക. ഏഷ്യന്‍ വിപണിയില്‍ അടുത്ത വര്‍ഷം എത്തുന്ന ഇവി3യുടെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ച് കിയ സൂചന നല്‍കിയിട്ടില്ല. പ്രതീക്ഷിക്കുന്ന വില 30,000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) മുതല്‍ 50,000(ഏകദേശം 41 ലക്ഷം രൂപ) ഡോളര്‍ വരെ. 

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയര്‍ന്ന മോഡലിന് 81.4 kWh ബാറ്ററിയാണ് കിയ നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 560 കി.മീ റേഞ്ച് പ്രതീക്ഷിക്കാം. എല്‍ജി സൊല്യൂഷന്‍സിന്റെ എന്‍സിബി ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്‍എഫ്പി ബാറ്ററികള്‍ക്കു പകരം എന്‍സിബി ബാറ്ററികള്‍ ഉപയോഗിച്ചതു വഴി മികച്ച കരുത്തും കുറഞ്ഞ ചാര്‍ജിങ് സമയവും കൂടുതല്‍ റേഞ്ചും ലഭിക്കും. ആവശ്യത്തിലേറെ ചാര്‍ജുള്ളതിനാല്‍ ബാറ്ററിയില്‍ നിന്നും മറ്റ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള വി2എല്‍ (വെഹിക്കിള്‍ ടു ലോഡ്) സാങ്കേതികവിദ്യയും ഇവി3യിലുണ്ടാവും. വെറും 30 മിനുറ്റില്‍ ചാര്‍ജ് 10 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്കെത്താന്‍ കിയ ഇവി3ക്ക് സാധിക്കും. 

ADVERTISEMENT

കിയ ഇവി9, ഇവി6, ഹ്യുണ്ടേയ് അയോണിക് 5, ഹ്യുണ്ടേയ് അയോണിക് 6 എന്നിവയില്‍ ഉപയോഗിച്ചിട്ടുള്ള eGMP(ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം) ആണ് ഇവി3യുടേയും അടിസ്ഥാനം. ഈ ഇലക്ട്രിക് സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമില്‍ ഫ്‌ളോര്‍ബോര്‍ഡിലാണ് ബാറ്ററി പാക്കിന്റെ സ്ഥാനം. ഇത് കാബിന്‍ സ്‌പേസ് പരമാവധി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. പ്രായോഗികത മുന്നില്‍ കണ്ടാണ് ഇവി3 നിര്‍മിച്ചിരിക്കുന്നതെന്നാണ് കിയ അവകാശപ്പെടുന്നത്. ഈ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന 460 ലീറ്റര്‍ സ്റ്റോറേജ് സ്‌പേസും കൂടുതലായുള്ള മുന്നിലെ ഫ്രങ്ക് സ്‌പേസും കിയയുടെ ഈ അവകാശവാദം ശരിവെക്കുന്നുണ്ട്. 

വാഹനത്തിലെ വെര്‍ച്ചുല്‍ അസിസ്റ്റിനായി നിര്‍മിത ബുദ്ധിയാണ് കിയ ഉപയോഗിച്ചിരിക്കുന്നത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും എന്തെങ്കിലും വിവരം ഇന്റര്‍നെറ്റില്‍ തിരയാനും മികച്ച സ്ഥലങ്ങള്‍ കണ്ടെത്താനുമെല്ലാം കിയ ഇവി3ക്ക് സാധിക്കും. ആംബിയന്റ് ലൈറ്റിങ്, സ്ലൈഡിങ് ടേബിള്‍ കണ്‍സോള്‍, 12 ഇഞ്ച് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ എന്നിവയും ഇവി3യിലുണ്ട്. ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തില്‍ ഡിസ്‌പ്ലേ തീമുകള്‍ പേഴ്‌സണലൈസ് ചെയ്യാന്‍ കിയ അവസരം നല്‍കുന്നുണ്ട്. ഡ്രൈവര്‍ ഡിസ്‌പ്ലേയിലും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിലുമെല്ലാം ഒടിഎ(ഓവര്‍ ദി എയര്‍ അപ്‌ഡേറ്റ്) സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

English Summary:

All-electric Kia EV3 makes global debut