കുറച്ചു നാളുകൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ രണ്ടു മാസങ്ങൾക്കു മുൻപാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ നാപോളി ബ്ലാക്ക് നിറത്തിലുള്ള ഥാർ വിപണിയിലിറക്കുന്നതു അവസാനിപ്പിച്ച് അതിനു പകരമായി സ്റ്റീൽത് ബ്ലാക്ക് നിറം അവതരിപ്പിച്ചത്. ഇപ്പോഴിതാ...പ്രഖ്യാപനങ്ങളൊന്നുമില്ലാതെ, നിശബ്ദമായി പുതിയൊരു നിറത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചു നാളുകൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ രണ്ടു മാസങ്ങൾക്കു മുൻപാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ നാപോളി ബ്ലാക്ക് നിറത്തിലുള്ള ഥാർ വിപണിയിലിറക്കുന്നതു അവസാനിപ്പിച്ച് അതിനു പകരമായി സ്റ്റീൽത് ബ്ലാക്ക് നിറം അവതരിപ്പിച്ചത്. ഇപ്പോഴിതാ...പ്രഖ്യാപനങ്ങളൊന്നുമില്ലാതെ, നിശബ്ദമായി പുതിയൊരു നിറത്തിലുള്ള ഥാർ കൂടി വിപണിയിലെത്തിച്ചിരിക്കുന്നു. ഇത്തവണത്തെ നിറം  മിലിറ്ററി ഗ്രീനാണ്. ഡീപ് ഫോറെസ്റ്റ് എന്നാണ് പുതുനിറത്തിനു കമ്പനി നൽകിയിരിക്കുന്ന പേര്. റെഡ് റാഗെ, ഡീപ് ഗ്രേ, എവറസ്റ്റ് വൈറ്റ്, സ്റ്റീൽത് ബ്ലാക്ക്, ഡെസേർട്ട് ഫ്യൂറി, ഡീപ് ഫോറസ്റ്റ്‌. ഇതിൽ അവസാന മൂന്നെണ്ണം കൂട്ടിച്ചേർക്കപ്പെട്ടിട്ടു കാലമധികമായിട്ടില്ല. 

പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ഡീപ് ഫോറസ്റ്റ് നിറത്തിലുള്ള ഥാർ ലഭ്യമാണ്. മഹീന്ദ്രയുടെ ഈയടുത്തിടെ പുറത്തിറങ്ങിയ എക്സ് യു വി 3 എക്സ് ഒ, മഹീന്ദ്ര സ്കോർപിയോ എൻ എന്നീ വാഹനങ്ങളും ഈ നിറത്തിൽ ലഭ്യമാകും. മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് ഥാർ പുറത്തിറങ്ങുന്നത്. 1.5 ലീറ്റർ ടർബോ ഡീസൽ എൻജിൻ പെയർ ചെയ്തിരിക്കുന്നത്  6 സ്പീഡ് മാനുവൽ, ആർ ഡബ്ള്യു ഡിയുമായാണ്. 6 സ്പീഡ് മാനുവലുമായി ബന്ധിപ്പിച്ചിട്ടുള്ള 2.2 ലീറ്റർ ടർബോ ഡീസൽ അല്ലെങ്കിൽ സിക്സ് സ്പീഡ് ടോർക്ക് കൺവെർട്ടർ 4 x 4, 2.0 ലീറ്റർ ടർബോ പെട്രോൾ പെയർ ചെയ്തിരിക്കുന്നത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ 4 x 4 ആയാണ്. 

ADVERTISEMENT

7 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ആപ്പിൾ കാർ പ്ലേ/ ആൻഡ്രോയിഡ് ഓട്ടോ, സെമി ഡിജിറ്റൽ ക്ലസ്റ്റർ, ടി പി എം എസ്, 18 ഇഞ്ച് അലോയ് വീലുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോൾസ്, എൽ ഇ ഡി ടെയിൽ ലൈറ്റ്‌സ്, തുടങ്ങി നിരവധി ഫീച്ചറുകൾ ഥാറിലുണ്ട്.  

ഈയടുത്തിടെ മഹീന്ദ്ര, ഥാറിന്റെ വില വർധിപ്പിച്ചിരുന്നു. എൻട്രി ലെവൽ ഥാറിന് 10000 രൂപ വരെയാണ് വർധനവ്. എന്നാൽ മറ്റു വേരിയന്റുകളുടെ വിലയിൽ മാറ്റമില്ല. 11 . 25 ലക്ഷം രൂപയായിരുന്ന A X (O ) ഡീസൽ MT RWD വേരിയന്റിന്റെ വില വർധിച്ച് 11 .35 ലക്ഷം രൂപയായി. LX MT RWD ഡീസലിന് 12.85 ലക്ഷം രൂപയാണ് വില.  LX പെട്രോൾ AT RWD യ്ക്ക് എക്സ് ഷോറൂം വില 14. 1 ലക്ഷം രൂപയാണ്.

English Summary:

Mahindra Thar gets a New Military Green Colour Option