ഇക്കഴിഞ്ഞ മഴക്കാലത്ത് മലപ്പുറം നിലമ്പൂർ സ്വദേശി ഫിറോസിന്റെ വീട്ടിലും വെള്ളം കയറി. വീട്ടിലെ സാധനസാമഗ്രികളും പോർച്ചിലുണ്ടായിരുന്ന കാറും സ്കൂട്ടറും വെള്ളത്തിൽ മുങ്ങിപ്പോയി. വെള്ളമിറങ്ങിയപ്പോൾ സർവീസ് സെന്ററിൽ കാർ നന്നാക്കാൻ ഏൽപിച്ചു. വെള്ളപ്പൊക്കത്തിലകപ്പെട്ട വാഹനങ്ങൾക്ക് ഇൻഷുറൻസ് കിട്ടുമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കഴിഞ്ഞ മഴക്കാലത്ത് മലപ്പുറം നിലമ്പൂർ സ്വദേശി ഫിറോസിന്റെ വീട്ടിലും വെള്ളം കയറി. വീട്ടിലെ സാധനസാമഗ്രികളും പോർച്ചിലുണ്ടായിരുന്ന കാറും സ്കൂട്ടറും വെള്ളത്തിൽ മുങ്ങിപ്പോയി.  വെള്ളമിറങ്ങിയപ്പോൾ സർവീസ് സെന്ററിൽ കാർ നന്നാക്കാൻ ഏൽപിച്ചു. വെള്ളപ്പൊക്കത്തിലകപ്പെട്ട വാഹനങ്ങൾക്ക് ഇൻഷുറൻസ് കിട്ടുമെന്നു പത്രത്തിൽ വായിച്ചറിഞ്ഞ് ഇൻഷുറൻസ് കമ്പനിയിൽ ചെന്നു. രേഖകൾ പരിശോധിച്ച കമ്പനിക്കാർ ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ചു. കാരണം, ഫിറോസിന്റേത് പാക്കേജ് പോളിസിയല്ല.      

എന്താണ് പാക്കേജ് പോളിസി 

ADVERTISEMENT

കോംപ്രിഹൻസീവ് പോളിസി അഥവാ പാക്കേജ് പോളിസി എടുത്തിട്ടുള്ള വാഹനങ്ങൾക്കു മാത്രമേ പ്രകൃതി ദുരന്തങ്ങളിൽ ഇൻഷുറൻസ് ലഭിക്കൂ. പാക്കേജ് പോളിസിയിൽ സ്വന്തം നിയന്ത്രണത്തിൽ അല്ലാതെ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കു പരിരക്ഷ കിട്ടും. മൃഗങ്ങൾ മൂലം സംഭവിക്കുന്ന അപകടങ്ങൾക്കും കോംപ്രിഹൻസീവ് ഇൻഷുറൻസ് ക്ലെയിം ചെയ്യാം. 

പാക്കേജ് പോളിസി നിർബന്ധമില്ല

പുതിയ വാഹനം വാങ്ങുമ്പോൾ സാധാരണ പാക്കേജ് പോളിസിയാണു ലഭിക്കുക. പഴയ ഓൺ ഡാമേജ് പോളിസി തന്നെയാണ് പാക്കേജ് പോളിസി എന്നറിയപ്പെടുന്നത്. എന്നാൽ മോട്ടോർ വാഹന നിയമപ്രകാരം ഇത് നിർബന്ധമില്ല. ലയബിലിറ്റി പോളിസി (തേർഡ് പാർട്ടി പോളിസി) മാത്രമേ നിയമപ്രകാരം ആവശ്യമുള്ളൂ. പൊതുനിരത്തിൽ ഓടുന്ന എല്ലാ വാഹനങ്ങൾക്കും ലയബിലിറ്റി കവറേജ് നിർബന്ധമാണ്. ഈ കവറേജിൽ അപകടം മൂലം മൂന്നാം കക്ഷികൾക്ക് മരണമോ ഗുരുതരമായ അംഗവൈകല്യമോ അവരുടെ വാഹനങ്ങൾക്കു നാശനഷ്ടമോ ഉണ്ടായാൽ നിയമപരമായ ബാധ്യതകൾക്കു പരിരക്ഷ ലഭിക്കും. 

എന്നാൽ സ്വന്തം വാഹനത്തിനു നാശം സംഭവിക്കുകയോ കേടുപാടുകൾ ഉണ്ടാകുകയോ ചെയ്താൽ ഇൻഷുറൻസ് ലഭ്യമാകണമെങ്കിൽ പാക്കേജ് പോളിസി എടുത്തിരിക്കണം. റിസ്ക് കവറേജ് നൽക്കുന്നു എന്നതാണ് ഈ പോളിസിയുടെ ഗുണം.   

ADVERTISEMENT

റിസ്ക് കവറേജ്

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, അഗ്നിബാധ, പൊട്ടിത്തെറി, ഇടിമിന്നൽ, ഭൂമികുലുക്കം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലമോ മനുഷ്യർ കാരണം ഉണ്ടാകുന്ന ദുരന്തങ്ങൾ മൂലമോ വാഹനത്തിനോ അനുബന്ധ ഭാഗങ്ങൾക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ലഭ്യമാണ്. 

മനുഷ്യർ മുലം ഉണ്ടാകാവുന്ന ദുരന്തങ്ങളുടെ പട്ടികയിൽ കൊള്ള, മോഷണം, ഭീകരപ്രവർത്തനം, കലാപം, സമരം തുടങ്ങിയവ ഉൾപ്പെടുന്നു. റോഡ്, റെയിൽ, ജല, വായു മാർഗമോ ലിഫ്റ്റ്, എലിവേറ്റർ എന്നിവ വഴിയോ വാഹനം കൊണ്ടുവരുമ്പോൾ സംഭവിക്കുന്ന തകരാറുകൾക്കും ഈ പോളിസിയിൽ പരിരക്ഷ ലഭിക്കും വാഹനം ഡ്രൈവ് ചെയ്യുന്ന ആൾക്കും യാത്രക്കാർക്കും ഉണ്ടായേക്കാവുന്ന വ്യക്തിഗത അപകട ഇൻഷുറൻസും ഈ റിസ്ക് കവറേജിൽ വരും. വേണമെങ്കിൽ കൂടുതൽ തുകയ്ക്കു യാത്രക്കാർക്കു വ്യക്തിഗത കവറേജ് ലഭ്യമാക്കാനും അവസരമുണ്ട്. രണ്ടുതരം പാക്കേജ് പോളിസികളാണ് ഉള്ളത്. സ്റ്റാൻഡേഡ് പോളിസിയും നിൽ ഡിപ്രിസിയേഷൻ പോളിസിയും. 

സ്റ്റാൻഡേഡ് പോളിസി

ADVERTISEMENT

സ്റ്റാൻഡേഡ് പോളിസിയിൽ, ഇന്ത്യൻ മോട്ടോർ താരിഫ് പ്രകാരമുള്ള മൂല്യശോഷണം (ഡിപ്രിസിയേഷൻ) കണക്കാക്കും നിരക്കു നിശ്ചയിക്കുക. വാഹനം ഉപയോഗിക്കുമ്പോൾ ലോഹ ഭാഗങ്ങൾ, പ്ലാസ്റ്റിക്, ഫൈബർ, റബർ, ബാറ്ററി തുടങ്ങിയവയ്ക്കുണ്ടാകുന്ന തേയ്മാനം കണക്കാക്കിയാണു ക്ലെയിം തീർപ്പാക്കുന്നത്. അതിനാൽ മുഴുവൻ തുകയും ലഭിക്കില്ല.     

നിൽ ഡിപ്രിസിയേഷൻ പോളിസി

പോളിസി തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും നിൽ ഡിപ്രീസിയേഷൻ പോളിസി എടുക്കുക. ക്ലെയിം കണക്കാക്കുമ്പോൾ വാഹനത്തിന്റെ തേയ്മാനം കണക്കിലെടുക്കുകയില്ല. അതിനാൽ മുഴുവൻ തുകയും ലഭ്യമാകും. ഇതിനായി 15% മുതൽ 40% വരെ അധിക പ്രീമിയം നൽകേണ്ടിവരും.

പഴക്കമുള്ള വാഹനമാണെങ്കിൽ 

എട്ടുവർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് പാക്കേജ് പോളിസി ആവശ്യമില്ല. ലയബിലിറ്റി പോളിസിയോടൊപ്പം അധികമായി ഫയർ, തെഫ്റ്റ് പോളിസി കൂടി എടുത്താൽ മതി. ലയബിലിറ്റി പോളിസി തുകയെക്കാൾ ഏകദേശം 25% തുക കൂടുതൽ നൽകിയാൽ മതിയാകും.