വാഹനത്തിൽ ഇൻഡിക്കേറ്റർ എന്നൊരു സംഗതിയുണ്ട്, തോന്നുമ്പോൾ പ്രവർത്തിപ്പിക്കാനുള്ള ലൈറ്റല്ല അത്. റോഡിലെ ചില വാഹനങ്ങളുടെ പെരുമാറ്റം കാണുമ്പോൾ പറയാൻ തോന്നുന്ന കാര്യമാണിത്. വാഹനം തിരിയാൻ പോകുകയാണ് അല്ലെങ്കിൽ ഇടത്തേയ്ക്ക് ഒതുക്കാൻ പോകുകയാണ് എന്നൊക്കെ മറ്റുവാഹനങ്ങൾക്ക് മുന്നിയിപ്പ് നൽകാനാണ് ഈ സിഗ്നൽ

വാഹനത്തിൽ ഇൻഡിക്കേറ്റർ എന്നൊരു സംഗതിയുണ്ട്, തോന്നുമ്പോൾ പ്രവർത്തിപ്പിക്കാനുള്ള ലൈറ്റല്ല അത്. റോഡിലെ ചില വാഹനങ്ങളുടെ പെരുമാറ്റം കാണുമ്പോൾ പറയാൻ തോന്നുന്ന കാര്യമാണിത്. വാഹനം തിരിയാൻ പോകുകയാണ് അല്ലെങ്കിൽ ഇടത്തേയ്ക്ക് ഒതുക്കാൻ പോകുകയാണ് എന്നൊക്കെ മറ്റുവാഹനങ്ങൾക്ക് മുന്നിയിപ്പ് നൽകാനാണ് ഈ സിഗ്നൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനത്തിൽ ഇൻഡിക്കേറ്റർ എന്നൊരു സംഗതിയുണ്ട്, തോന്നുമ്പോൾ പ്രവർത്തിപ്പിക്കാനുള്ള ലൈറ്റല്ല അത്. റോഡിലെ ചില വാഹനങ്ങളുടെ പെരുമാറ്റം കാണുമ്പോൾ പറയാൻ തോന്നുന്ന കാര്യമാണിത്. വാഹനം തിരിയാൻ പോകുകയാണ് അല്ലെങ്കിൽ ഇടത്തേയ്ക്ക് ഒതുക്കാൻ പോകുകയാണ് എന്നൊക്കെ മറ്റുവാഹനങ്ങൾക്ക് മുന്നിയിപ്പ് നൽകാനാണ് ഈ സിഗ്നൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനത്തിൽ ഇൻഡിക്കേറ്റർ എന്നൊരു സംഗതിയുണ്ട്, തോന്നുമ്പോൾ പ്രവർത്തിപ്പിക്കാനുള്ള ലൈറ്റല്ല അത്. റോഡിലെ ചില വാഹനങ്ങളുടെ പെരുമാറ്റം കാണുമ്പോൾ പറയാൻ തോന്നുന്ന കാര്യമാണിത്. വാഹനം തിരിയാൻ പോകുകയാണ് അല്ലെങ്കിൽ ഇടത്തേയ്ക്ക് ഒതുക്കാൻ പോകുകയാണ് എന്നൊക്കെ മറ്റുവാഹനങ്ങൾക്ക് മുന്നിയിപ്പ് നൽകാനാണ് ഈ സിഗ്നൽ ലൈറ്റുകൾ നൽകിയിരിക്കുന്നത്.  എന്നാൽ ഇൻഡിക്കേറ്ററിടാതെ ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവർ ഇപ്പോഴും ധാരാളമാണ്.  കൂടാതെ നാലും കൂടിയ ജംക്‌ഷനുകളിൽ നേരെ പോകാൻ നാലു ഇൻഡിക്കേറ്ററും (ഹസാഡ് ലൈറ്റ്) ഒരുമിച്ച് ഇടുന്നവരും കുറവല്ല.

വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങൾ മോട്ടോർവാഹന നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേയ്ക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേയിലാണെങ്കില്‍ ഏകദേശം 900 അടി മുമ്പു വേണം. ഉപയോഗശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ADVERTISEMENT

ഹൈവേയില്‍ ലൈന്‍ മാറുമ്പോഴും ഏതെങ്കിലും വശത്തേയ്ക്ക് തിരിയുമ്പോഴും ശരിയായ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. യു ടേണ്‍ എടുക്കുമ്പോള്‍ 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക. ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതുന്നത് തെറ്റാണ്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേയ്ക്ക് തിരിയാവു. റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം.

ലൈൻ മാറി ഓവർടേക്ക് ചെയ്യുമ്പോഴും ഇൻഡിക്കേറ്റർ ഉപയോഗിക്കുക. കൂടാതെ റൗണ്ട് എബൗ‍ട്ടിലും ഇൻഡിക്കേറ്റർ ഉപയോഗിക്കണം. ഒരിക്കലും ബ്രൈറ്റ് ലൈറ്റ് പ്രവർത്തിപ്പിച്ചുകൊണ്ട് ഇൻഡിക്കേറ്റർ ഇടരുത് കാരണം എതിരെ വരുന്ന വാഹനങ്ങൾക്ക് ഇത് കാണാൻ സാധിക്കണമെന്നില്ല. മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനായി യാതൊരു കാരണവശാലും വലത്തേയ്ക്കുള്ളത് ഇടരുത്. ഹാന്‍ഡ് സിഗ്‌നല്‍ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കില്‍ ഇടത് വശത്തേയ്ക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടുക. നിങ്ങള്‍ സൈഡ് ചേര്‍ക്കുകയാണെന്ന ധാരണയോടെ പിന്നിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്തുകൊളളും.

ADVERTISEMENT

ഹസാഡ് ലൈറ്റ്

അറിവില്ലായ്മകൊണ്ട് സംഭവിക്കുന്നത് പിന്നീട് ഒരു ശീലവും അപ്രഖ്യാപിത ട്രാഫിക് നിയമവുമായി മാറുന്ന കാഴ്ചയാണ് ഹസാഡ് ലൈറ്റിന്റെ കാര്യത്തിലുള്ളത്. നാലും കൂടിയ ജങ്ഷനിൽ നേരെ പോകാനാണ് എല്ലാവരും ഇപ്പോൾ ഹസാഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത്. സാധാരണ ഗതിയില്‍ ഇടത്തേക്ക് പോകുമ്പോള്‍ ഇടതുവശത്തെ ഇൻഡിക്കേറ്ററും വലത്തേക്ക് പോകുമ്പോള്‍ വലതുവശത്തെ ഇൻഡിക്കേറ്ററുമാണല്ലോ ഇടുന്നത് അപ്പോള്‍ നാലും കൂടിയ ജംഗ്ഷനില്‍ നേരേ പോകുന്നതിന് രണ്ടും ഇട്ടാല്‍ മതിയല്ലോ എന്നാണ് പൊതുവെയുള്ള ധാരണ.

ADVERTISEMENT

ഈ തെറ്റിധാരണയിൽ നിന്നാണ് ഹസാഡ് ലൈറ്റുകൾ പ്രവർത്തിക്കുന്നത്. നാലും കൂടിയ ജംഗ്ഷനുകളിൽ നേരേ പോകണമെങ്കിൽ രണ്ടു ഇൻഡിക്കേറ്ററും പ്രവർത്തിപ്പിക്കാതിരുന്നാൽ മതി അല്ലാതെ ഹസാഡ് ലൈറ്റ് ഉപയോഗിക്കുകയല്ല ചെയ്യേണ്ടത്. പേര് സൂചിപ്പിക്കുന്നതുപോലെ എന്തെങ്കിലും അപകട സാധ്യതയുണ്ടെങ്കിലാണ് ഹസാഡ് ലൈറ്റുകള്‍ ഉപയോഗിക്കേണ്ടത്. വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ച് റോഡില്‍ കിടന്നുപോയാല്‍ ഈ സ്വിച്ച് ഓണ്‍ ചെയ്യുക. റോഡരികില്‍ ഒരു വാഹനം കിടപ്പുണ്ട് എന്ന സൂചന നല്‍കാന്‍ ഇതുസഹായിക്കും, രാത്രി കാലങ്ങളില്‍ പ്രത്യേകിച്ചും.

തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന്‌ പതിയെ പോകേണ്ട സാഹചര്യമുണ്ടായാൽ (ഭാരം കയറ്റിയ വാഹനങ്ങൾ, മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങൾ) ഹസാഡ് വാണിങ്ങ് പ്രവർത്തിപ്പിക്കാം. മോട്ടോർ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോൾ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവർത്തിപ്പിക്കരുത് അല്ലെങ്കിൽ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ടു പോകുകയായിരിക്കണം. അതുപോലെ തന്നെ മഴയുള്ളപ്പോഴും, മൂടൽ മഞ്ഞുള്ളപ്പോഴും ഹസാഡ് ലൈറ്റ് പ്രവർത്തിപ്പിക്കുന്നത് കുറ്റകരമാണ്