മറ്റെല്ലാ യന്ത്രങ്ങളേയും പോലെ വാഹനങ്ങളുടേയും കാര്യക്ഷമമായ പ്രവർത്തനത്തിന് പരിചരണവും പരിപാലനവും അത്യാവശ്യമാണ്. കാറിന്റെ മർമ്മ പ്രധാന ഘടകമാണ് എൻജിൻ, അതുകൊണ്ട് പ്രത്യേക പരിഗണന നൽകണം. പലപ്പോഴും അറിവില്ലായ്മ കൊണ്ടും ശ്രദ്ധക്കുറവു കൊണ്ടും എൻജിൻ ഘടകങ്ങൾക്ക് കേടുപാടുകൾ സംഭവിക്കും. ചിലപ്പോഴൊക്കെ എൻജിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റെല്ലാ യന്ത്രങ്ങളേയും പോലെ വാഹനങ്ങളുടേയും കാര്യക്ഷമമായ പ്രവർത്തനത്തിന് പരിചരണവും പരിപാലനവും അത്യാവശ്യമാണ്. കാറിന്റെ മർമ്മ പ്രധാന ഘടകമാണ് എൻജിൻ, അതുകൊണ്ട് പ്രത്യേക പരിഗണന നൽകണം. പലപ്പോഴും അറിവില്ലായ്മ കൊണ്ടും ശ്രദ്ധക്കുറവു കൊണ്ടും എൻജിൻ ഘടകങ്ങൾക്ക് കേടുപാടുകൾ സംഭവിക്കും. ചിലപ്പോഴൊക്കെ എൻജിന് തകരാർ വന്നതിന് ശേഷമായിരിക്കും നാം അറിയുക പോലും. എൻജിൻ തകരാർ വന്നാൽ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇതാ...എൻജിനെ തകർക്കുന്ന 5 ശീലങ്ങൾ

ആർപിഎം ചുവപ്പ് കടക്കരുതേ

ADVERTISEMENT

ഇത്ര മുതൽ ഇത്ര ആർപിഎം വരെയാണ് എൻജിൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നത് എന്ന് വാഹന നിർമാതാക്കൾ തന്നെ പറഞ്ഞിട്ടുണ്ടാകും. അതിനപ്പുറം ആർപിഎം മീറ്ററിൽ ചുവപ്പ് ലൈനും കഴിഞ്ഞ് എൻജിൻ റേവ് ചെയ്യുന്നത് നല്ല രീതിയല്ല, പ്രത്യേകിച്ചും സ്റ്റാർട്ടാക്കിയ ഉടനെ. സ്റ്റാർട്ട് ചെയ്യുമ്പോഴെ എഞ്ചിൻ ശരിയായി ലൂബ്രിക്കേറ്റഡായിരിക്കുകയില്ല. അത് പൂർണമായും പ്രവർത്തനക്ഷമമാകുന്ന താപനിലയിലേക്കു എത്തിച്ചേരാൻ അല്പം സമയം വേണം. അതുകൊണ്ടുതന്നെ സ്റ്റാർട്ട് ആക്കിയ ഉടനെ അനാവശ്യമായി ആക്സിലേറ്റർ ചവിട്ടുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും. 

ഗിയർ ഡൗണ്‍ ചെയ്യാതെ വാഹനമോടിക്കരുത്

ADVERTISEMENT

ഓരോ വാഹനത്തിലും ക്യത്യമായ ഗിയർ റേഷ്യോകളുണ്ടാകും. അതിനനുസരിച്ചു ഗിയർമാറ്റിയാലെ വാഹനം മികച്ച രീതിയിൽ ഓടുകയുള്ളു.  വേഗം കുറഞ്ഞാലും ഡൗണ്‍ ചെയ്യാതെ വാഹനമോടിച്ചാൽ മൈലേജ് ലഭിക്കുമെന്ന മിഥ്യാധാരണയാണ് പലപ്പോഴും ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുന്നത്. മികച്ച ഇന്ധനക്ഷമതയും വേഗതയും ലഭിക്കുന്നത് വാഹനം ടോപ് ഗിയറിൽ ഓടിക്കുമ്പോഴാണ് എന്നത് ഒരു പരിധി വരെ ശരിയാണ്. എന്നാൽ വേഗം കുറഞ്ഞാലും ടോപ്ഗിയറിലിട്ട് വലിപ്പിക്കുന്ന ശരിയല്ല.  കരുത്തു കൂടുതൽ ആവശ്യമുള്ളപ്പോഴും വേഗം കുറയുമ്പോഴും ഗിയർ ഡൗൺ ചെയ്യണം ഇല്ലെങ്കിലതു എൻജിനെ ബാധിക്കും.

കമ്പനി പറയുന്ന ഇടവേളകളിൽ  സർവീസ്

ADVERTISEMENT

കമ്പനി പറയുന്ന കൃത്യമായ ഇടവേളകളിൽ സർവീസ് നടത്താതിരിക്കുന്നത് എൻജിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകമാണ് . ഓയിൽ മാറ്റവും എയർ, ഫ്യൂവൽ ഫിൽറ്റർ മാറ്റങ്ങളും പ്രധാനമാണ് അത് കൃത്യമായി നടത്തിയില്ലെങ്കിൽ വാഹനത്തിന്റെ എൻജിന് പണി കിട്ടുക തന്നെ ചെയ്യും.

ക്ലച്ച് പെഡലിൽ കാൽ വെയ്ക്കരുത്

ക്ലച്ചിൽ കാൽ വച്ച് വാഹനമോടിക്കുന്നവർ കുറവല്ല. അനാവശ്യമായി ക്ലച്ച് പെഡലിൽ കാൽ വയ്ക്കുന്നത് ശരിയായ പ്രവണതയല്ല. ഇങ്ങനെ ചെയ്യുന്നത് അറിയാതെ ക്ലച്ചമർത്തുന്നതിനു കാരണമായേക്കാം. ഇത് ക്ലച്ചിനും ക്ലച്ച് ത്രോഔട്ട് ബെയറിങ്ങിനും തേയ്മാനം വരുത്തിയേക്കാം. കൂടാതെ ഇന്ധനം കൂടുതൽ കത്തുന്നതിനും കാരണമാകും.

ഹാഫ് ക്ലച്ച് ഉപയോഗിക്കുക

കയറ്റം കയറുമ്പോൾ ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഫീച്ചർ ഇല്ലെങ്കിൽ ക്ലച്ചുപയോഗിച്ചു കാർ പിന്നോട്ടുരുളാതെ നിയന്ത്രിക്കാനാകും. എന്നാൽ ചെറിയൊരു കൈയബദ്ധം അപകടം ക്ഷണിച്ചു വരുത്തിയേക്കാം. അതേ സമയം ക്ലച്ചിൽ വാഹനം സ്ഥിരമായി നിർത്തുന്നത് വാഹനത്തിനു കേടുപാടുകൾ വരുത്തും. അതിനാൽ കയറ്റങ്ങളിൽ വാഹനം നിയന്ത്രിക്കുന്നതിന് ഹാൻഡ് ബ്രേക്ക് പകരമായി ഉപയോഗിക്കുന്നത് അപകടസാധ്യതയും വാഹനത്തിനുണ്ടാകാവുന്ന കേടുപാടുകളും കുറയ്ക്കും.