വാഹനം അപകടത്തിൽ പെട്ടാൻ വിവിധ ക്യാറ്റഗറിയിലാണ് പെടുത്താറ്. നന്നാക്കി എടുക്കാൻ സാധിക്കുന്നവയും അതില്ലാത്തവയും. അതിൽ ടോട്ടൽ ലോസായ വാഹനങ്ങളുടെ എങ്ങനെയാണ് നിർണയിക്കുന്നത്? ∙ നഷ്ടം കണക്കാക്കിയ ശേഷം വാഹനത്തിന്റെ ഐഡിവി (ഇൻഷുർ ചെയ്ത വില) യേക്കാൾ വാഹനം നന്നാക്കി എടുക്കുന്ന തുക കൂടിയാൽ, അല്ലെങ്കിൽ 75

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനം അപകടത്തിൽ പെട്ടാൽ വിവിധ ക്യാറ്റഗറിയിലാണ് ഉൾപ്പെടുത്താറ്. നന്നാക്കി എടുക്കാൻ സാധിക്കുന്നവയും അതില്ലാത്തവയും. അതിൽ ടോട്ടൽ ലോസായ വാഹനങ്ങളെ എങ്ങനെയാണ് നിർണയിക്കുന്നത്?

∙ നഷ്ടം കണക്കാക്കിയ ശേഷം വാഹനത്തിന്റെ ഐഡിവി(ഇൻഷുർ ചെയ്ത വില)യേക്കാൾ വാഹനം നന്നാക്കി എടുക്കുന്ന തുക കൂടിയാൽ, അല്ലെങ്കിൽ 75 ശതമാനത്തിൽ കൂടിയാൽ ടോട്ടൽ ലോസ് ആയി കണക്കാക്കി ഉടമയ്ക്ക് ഐഡിവി (ഇൻഷുർ ചെയ്ത വില) ഏകദേശം മുഴുവനായും നഷ്ടപരിഹാരമായി ഇൻഷുറൻസ് കമ്പനികൾ നൽകുന്നു.

ADVERTISEMENT

∙ ടോട്ടൽ ലോസിന് മേലുള്ള നഷ്ടപരിഹാരം കണക്കാക്കുമ്പോൾ ഐഡിവിയിൻമേൽ ഡിപ്രിസിയേഷൻ (വിലയിടിവ്) സംഭവിക്കുന്നില്ല. പോളിസി കാലാവധി മുഴുവൻ ഏകദേശം മൊത്തം ഐഡിവി തന്നെ നഷ്ടപരിഹാരമായി ലഭിക്കുന്നു.

∙ ടോട്ടൽ ലോസ് ഫിനാൻസ് (ബാങ്ക് വായ്പ) ഉള്ള വാഹനങ്ങളുടെ നഷ്ടപരിഹാരം, ഫിനാൻസ് ചെയ്ത ബാങ്കിന്റെ എൻഒസി ഇല്ലാതെ ഇൻഷുറൻസ് കമ്പനികൾക്ക് ഒത്തുതീർപ്പാക്കാനാവില്ല.

ADVERTISEMENT

∙ ടോട്ടൽ ലോസ് ആയ വാഹനത്തിന്റെ നഷ്ടപരിഹാരം ലഭിക്കാൻ, വാഹനത്തിന്റെ ആർസി ബുക്കിനോടൊപ്പം വാഹനം കൈമാറ്റം ചെയ്യുവാൻ ആവശ്യമായ വിവിധ ഫോമുകളും ഇൻഷുറൻസ് കമ്പനികൾക്ക് ഒപ്പിട്ട് നൽകേണ്ടതുണ്ട്. പ്രളയത്തിൽ ടോട്ടൽ ലോസ് ആയ വാഹനത്തിന് ഏകദേശം മുഴുവൻ ഐഡിവിയും നഷ്ടപരിഹാരമായി നൽകിക്കൊണ്ട് ആ വാഹനം ഉടമയിൽനിന്ന് ഏറ്റെടുത്ത് തുടർനടപടികൾ കൈക്കൊള്ളേണ്ട വിവേചനാധികാരം ഇൻഷുറൻസ് കമ്പനികൾക്കുണ്ട്. അതിനാൽ തന്നെ വാഹനം കൈമാറ്റം ചെയ്യാൻ ആവശ്യമായ രേഖകൾ നൽകാതെ ടോട്ടൽ ലോസിന്റെ നഷ്ടപരിഹാരം സാധ്യമാകുകയില്ല. സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന പല കാര്യങ്ങളും നഷ്ടപരിഹാരത്തിന് കാലതാമസം വരുത്തുന്നു.

∙ ടോട്ടൽ ലോസ് ആയ വാഹനത്തിന്റെ ആർസി ബുക്കും കൈമാറ്റ രേഖകളും ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരം ലഭിക്കാൻ നൽകുന്നതുകൊണ്ടുതന്നെ സർക്കാരിലേക്ക് മുൻകൂർ അടച്ച റോഡ് ടാക്സിന്റെ റീഫണ്ട് നടപ്പില്ല. അതേസമയം ഇതിനായി ആഡ് ഓൺ കവർ എടുത്തവർക്ക് ഇൻഷുറൻസ് കമ്പനികൾ തന്നെ നഷ്ടപരിഹാരം നൽകുന്നു. (ഓർക്കുക– ഇത്തരം പ്രളയക്കെടുതികളിലും മറ്റും ടോട്ടൽ ലോസ് സംഭവിക്കുന്ന വാഹനങ്ങളുടെ റോഡ് ടാക്സിന്റെ പരിരക്ഷയ്ക്കായി ഒരു ആഡ് ഓൺ കവർ മിക്കവാറും എല്ലാ ഇൻഷുറൻസ് കമ്പനികൾക്കുമുണ്ട്. മിക്ക  ഉപഭോക്താക്കളും ഈ കാര്യം അറിയാത്തവരാണ്.)

ADVERTISEMENT

∙ തങ്ങളുടെ വാഹനം ഇൻഷുറൻസ് കമ്പനികൾ വാങ്ങി മറ്റൊരാൾക്കു കൊടുത്ത് അവരത് പുതുക്കി പണിത് വിൽക്കുമോ എന്ന് ആശങ്കപ്പെടുന്നവർക്ക് ടോട്ടൽ ലോസിനു പകരം, ഒരു നിശ്ചിത നഷ്ടപരിഹാര തുകയും വാഹനവും ഇൻഷുറൻസ് കമ്പനികൾ തന്നെ നൽകുന്നുണ്ട്. നേരത്തേ പറഞ്ഞതുപോലെ ടോട്ടൽ ലോസിന് പോയാൽ വാഹനത്തിൻമേലുള്ള പൂർണ വിവേചനാധികാരം ഇൻഷുറൻസ് കമ്പനിക്കു മാത്രമാണുള്ളത്.