യാത്രകൾ കുറയ്ക്കേണ്ട കാലമാണിത്. എങ്കിലും അവശ്യ സഞ്ചാരങ്ങൾ ഒഴിവാക്കാൻ കഴിയില്ല. അത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. കഴിവതും സ്വന്തം വാഹനം അല്ലെങ്കിൽ സ്വന്തമായി ഡ്രൈവിങ് മറ്റൊരാളുടെ കാർ എടുക്കുകയാണെങ്കിൽ? സ്റ്റിയറിങ്, ഗിയർ നോബ്, ഡോർ ഹാൻഡിലുകൾ, പവർ വിൻഡോ ബട്ടണുകൾ, ഹാൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ കുറയ്ക്കേണ്ട കാലമാണിത്. എങ്കിലും അവശ്യ സഞ്ചാരങ്ങൾ ഒഴിവാക്കാൻ കഴിയില്ല. അത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. 

കഴിവതും സ്വന്തം വാഹനം അല്ലെങ്കിൽ  സ്വന്തമായി ഡ്രൈവിങ് 

ADVERTISEMENT

മറ്റൊരാളുടെ കാർ എടുക്കുകയാണെങ്കിൽ? സ്റ്റിയറിങ്, ഗിയർ നോബ്, ഡോർ ഹാൻഡിലുകൾ, പവർ വിൻഡോ ബട്ടണുകൾ, ഹാൻഡ് ബ്രേക്ക് എന്നിവയിലാണു നാം ഏറ്റവും കൂടുതൽ സ്പർശിക്കുക. അവ അണുവിമുക്തമാക്കിയ ശേഷം ഡ്രൈവ് ചെയ്യുന്നതാണുചിതം.  പ്രഫഷനൽ ഡ്രൈവർമാർ ഗ്ലവ്സ് ഉപയോഗിക്കാറുണ്ട്.  കൂടുതൽ ഗ്രിപ്പ് കിട്ടാനാണിതു ചെയ്യുക. മറ്റുള്ള കാറുകൾ ഓടിക്കുമ്പോൾ ഗ്ലവ്സ് ഉപയോഗിക്കുന്നതു നന്നായിരിക്കും. പരിചയമുള്ളവരെ മാത്രം കയറ്റുക. പരിചയമുള്ളവരുടെ കാറിൽ മാത്രം കയറുക.  അവരുടെ യാത്രാചരിത്രം അറിയുകയും വേണം. ഇനി  അന്യർക്കു ലിഫ്റ്റ് കൊടുക്കുകയോ മറ്റോ ചെയ്യേണ്ട അവസ്ഥ ഉണ്ടായാൽ യാത്രകളിൽ  എസി  ഓഫ് ചെയ്യുക. മിക്കവാറും കാറുകളിൽ എസി സർക്കുലേറ്റ് 

മോഡിൽ ആയിരിക്കും. കാറിനുള്ളിലെ  വായുതന്നെ പിന്നെയും പിന്നെയും എസിയിലൂടെ കയറിയിറങ്ങും. പെട്ടെന്നു രോഗം പകരാൻ സർക്കുലേറ്റ് മോഡ്  ഇടയാക്കും. എസി ഫ്രഷ് എയർ മോഡിലേക്ക് ഇടുക. അപ്പോൾ പുറത്തുനിന്നുള്ള വായുവാണ് എസിയിലൂടെ വരിക. ഇവ തമ്മിൽ വൻ വ്യത്യാസമുണ്ടെന്നു പറയാൻ പറ്റില്ല. പക്ഷേ, താരതമ്യേന സുരക്ഷിതം എസി 

ADVERTISEMENT

ഫ്രഷ് എയർ മോഡ് ആണ്. എസിയുടെ പ്രവർത്തനം ക്രമീകരിക്കുന്നതിലൂടെ രോഗങ്ങളെ അകറ്റി നിർത്താം. ഇനി, എസി ഓഫ് ചെയ്തു ചില്ലു താഴ്ത്തിയാൽ കൂടുതൽ നന്ന്. കാറിനുള്ളിൽ വായു കയറിയിറങ്ങുന്നത് അടച്ചിട്ടു പോകുന്നതിനെക്കാൾ സുരക്ഷിതമാണ്. 

വാഹനത്തിലെ ആന്റിവൈറസ് ആക്ടിവിറ്റി 

ADVERTISEMENT

കാറിൽ ഫസ്റ്റ് എയ്ഡ് കിറ്റിനൊപ്പം ഹാൻഡ് സാനിറ്റൈസർ കുപ്പികൾ കൂടി ചേർക്കാൻ മറക്കേണ്ട. സാധാരണ ടിഷ്യൂ പേപ്പറിനു പകരം വെറ്റ് വൈപ്സ് കൂടി ഡാഷ്ബോർഡിൽ കരുതാം. ടാക്സി ഡ്രൈവർമാർക്കു മേൽപ്പറഞ്ഞ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താനാകില്ല. അതുകൊണ്ടുതന്നെ  ഡ്രൈവർമാർ എൻ 95 മാസ്കുകൾ ഉപയോഗിക്കുക. വാഹനത്തിൽ യാത്രികരെ പ്രവേശിപ്പിക്കുന്നതിനു മുൻപ് ഹാൻഡ് സാനിറ്റൈസർ നൽകാം. പിന്നിലിരിക്കുന്നവർക്കു മാത്രമായി ഡോർ പോക്കറ്റുകളിൽ ചെറു സാനിറ്റൈസർ ബോട്ടിൽ സൂക്ഷിക്കാം.

അണുവിമുക്തമാക്കേണ്ട പ്രതലങ്ങൾ

സ്റ്റിയറിങ്, ഗിയർ നോബ്, സീറ്റിന്റെ ഉയരക്രമീകരണ ലിവറുകൾ, ഹാൻഡ് ബ്രേക്ക്, ഡോർപാഡ്, ഡോർപാഡിലെ പവർവിൻഡോ ബട്ടണുകൾ, ഡോർ ഹാൻഡിൽ, സ്വിച്ചുകൾ, സീറ്റ്ബെൽറ്റിന്റെ ബക്കിൾ. ഇതിനായി ശുചിത്വമുള്ള ഒരു തുണി കാറിൽ കരുതാം. സാനിറ്റൈസർ ഉപയോഗിച്ചശേഷം ഇതുപയോഗിച്ചു തുടച്ചുമാറ്റാം. മുഖ്യമായും ശ്രദ്ധ കൊടുക്കേണ്ടതു സ്റ്റിയറിങ്ങിനും  ഗിയർനോബിനുമാണ്.

പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ

എല്ലാവരും പിടിക്കുന്ന ബസിലെ കമ്പികൾ മാത്രമാണു പിടിച്ചുനിൽക്കാൻ നമുക്കും ആശ്രയം. ബസിൽ കയറുന്നതിനു മുൻപും പിൻപും സാനിറ്റൈസർ ഉപയോഗിച്ചു കൈ ശുചിയാക്കണം. സാധാരണ ശുചീകരണരീതികൾ തുടരുകയും വേണം.  ബാഗിന്റെ ബോട്ടിൽ ഹോൾഡറിൽ ഒന്നിൽ ഒരു ചെറിയ കുപ്പി സാനിറ്റൈസർ സൂക്ഷിക്കാം. ഇതു പുറത്തെടുക്കാതെ തന്നെ ഉപയോഗിക്കാം.  വ്യക്തിശുചിത്വം പാലിച്ചു യാത്ര ചെയ്യേണ്ടതു കടമ മാത്രമല്ല, ഇക്കാലത്ത് സമൂഹത്തോടുള്ള കടപ്പാടു കൂടിയാണ്.

English Summay:  Ways To Stay Safe During Corona Virus Pandemic