ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന (ഫെബ്രുവരിയിലെ സിയാം റിപ്പോർട്ട് പ്രകാരം) ടോപ് 5 മോഡലുകളാണ് ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റർ, ആക്സസ് 125, ഹോണ്ട ഡിയോ, യമഹ ഫസീനോ 125 എഫ്ഐ എന്നിവ. ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള ബിഎസ് 6 മോഡലുകളുടെ രണ്ടു വർഷത്തെ സർവീസ് കോസ്റ്റ്, സ്പെയർ പാർട്സുകളുടെ വില തുടങ്ങിയവ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന (ഫെബ്രുവരിയിലെ സിയാം റിപ്പോർട്ട് പ്രകാരം) ടോപ് 5 മോഡലുകളാണ് ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റർ, ആക്സസ് 125, ഹോണ്ട ഡിയോ, യമഹ ഫസീനോ 125 എഫ്ഐ എന്നിവ. ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള ബിഎസ് 6 മോഡലുകളുടെ രണ്ടു വർഷത്തെ സർവീസ് കോസ്റ്റ്, സ്പെയർ പാർട്സുകളുടെ വില തുടങ്ങിയവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന (ഫെബ്രുവരിയിലെ സിയാം റിപ്പോർട്ട് പ്രകാരം) ടോപ് 5 മോഡലുകളാണ് ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റർ, ആക്സസ് 125, ഹോണ്ട ഡിയോ, യമഹ ഫസീനോ 125 എഫ്ഐ എന്നിവ. ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള ബിഎസ് 6 മോഡലുകളുടെ രണ്ടു വർഷത്തെ സർവീസ് കോസ്റ്റ്, സ്പെയർ പാർട്സുകളുടെ വില തുടങ്ങിയവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന (ഫെബ്രുവരിയിലെ സിയാം റിപ്പോർട്ട് പ്രകാരം) ടോപ് 5 മോഡലുകളാണ് ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റർ, ആക്സസ് 125, ഹോണ്ട ഡിയോ, യമഹ ഫസീനോ 125 എഫ്ഐ എന്നിവ. ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള ബിഎസ് 6 മോഡലുകളുടെ രണ്ടു വർഷത്തെ സർവീസ് കോസ്റ്റ്, സ്പെയർ പാർട്സുകളുടെ വില തുടങ്ങിയവ പരിശോധിക്കാം.

ഹോണ്ട ആക്ടീവ, ഡിയോ, ആക്ടീവ 125 

ADVERTISEMENT

ഹോണ്ട സ്കൂട്ടറുകൾക്ക് 36,000 കിലോമീറ്റർ അല്ലെങ്കിൽ മൂന്നു വർഷമാണ് വാറന്റി കാലാവധി. വാഹനം വാങ്ങുമ്പോൾ 500 രൂപ അധികം നൽകിയാൽ 3 വർഷം കൂടി അധിക വാറന്റി ലഭ്യമാകും. അതായത് മൊത്തം ആറു വർഷം. ഇതിൽ ആദ്യ മൂന്നു സർവീസുകൾ സൗജന്യമാണ്. ആദ്യ മൂന്നു സർവീസും കൃത്യമായി ചെയ്താലേ വാറന്റി ലഭ്യമാകുകയുള്ളൂ. ബിഎസ് 4 മോഡലുകളെ അപേക്ഷിച്ച് സർവീസ് ഇടവേള കൂടുതലാണ്. ബിഎസ് 4 വാഹനങ്ങൾക്ക് 4000 കിലോമീറ്ററാണ് ഇടവേളയെങ്കിൽ ബിഎസ് 6 മോഡലുകൾക്ക് 6000 കിലോമീറ്റർ ആണ്. എല്ലാ തവണയും ഓയിൽ മാറേണ്ടതാണ്. 

ആദ്യ സർവീസ്  

30 ദിവസം അല്ലെങ്കിൽ 600–750 കിലോമീറ്റർ ആണ് ആദ്യ സർവീസ്. ആദ്യ സർവീസിൽ എൻജിൻ ഓയിൽ, ഓയിൽ ഫിൽറ്റർ എന്നിവ മാറ്റണം. ഇതോടൊപ്പം ജനറൽ സർവീസായ ബ്രേക്ക്, ക്ലച്ച്, ഇലക്ട്രിക് ഭാഗങ്ങൾ, എയർ ഫിൽറ്റർ ക്ലീനർ, ടയർ പ്രഷർ തുടങ്ങിയവ പരിശോധിക്കും. ഇതിനൊപ്പം സ്കൂട്ടർ വാഷിങ്ങും ഉൾപ്പെടും. ലേബർ ചാർജ് ഇല്ല. 

ഓയിൽ (600 ml) + ജനറൽ സർവീസ് – ₨ 450–500

ADVERTISEMENT

രണ്ടാമത്തെ സർവീസ്

180 ദിവസം അല്ലെങ്കിൽ 6000 കിലോമീറ്റർ ആണ് രണ്ടാം സർവീസിന്റെ സമയപരിധി. എൻജിൻ ഓയിൽ, ഓയിൽ ഫിൽറ്റർ മാറ്റുന്നതിനൊപ്പം സ്ഥിരമായിട്ടുള്ള സർവീസ് പരിശോധനയും നടത്തും. ലേബർ ചാർജ് ഇല്ല.    

ഓയിൽ (600 ml) +ജനറൽ സർവീസ് – ₨ 450–500 

മൂന്നാമത്തെ സർവീസ്

ADVERTISEMENT

12,000 കിലോമീറ്റർ അല്ലെങ്കിൽ 1 വർഷം ആണ് മൂന്നാമത്തെ സർവീസ് ചെയ്യേണ്ട സമയം. സാധാരണയായുള്ള ഓയിൽ മാറ്റം, ജനറൽ സർവീസ് കൂടാതെ എയർ ഫിൽറ്റർ, സ്പാർക് പ്ലഗ് എന്നിവയും മാറണം. കൂടുതൽ പൊടിയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന സ്കൂട്ടറാണെങ്കിൽ എയർ ഫിൽറ്റർ മാറേണ്ടി വരാം. അല്ലെങ്കിൽ സാധാരണ പോലെ എയർ ഫിൽറ്റർ ബോക്സ് ക്ലീൻ ചെയ്താൽ മതി. 12,000 കീലോമീറ്ററാണ് സ്പാർക് പ്ലഗിന്റെ കാലാവധി. 

ഓയിൽ (600 ml) +ജനറൽ സർവീസ് – ₨ 450–500

സ്പാർക് പ്ലഗ് – ₨ 200

എയർ ഫിൽറ്റർ – ₨ 250 (ആവശ്യമെങ്കിൽ മാത്രം)    

നാലാമത്തെ സർവീസ് 

18,000 കിലോമീറ്റർ അല്ലെങ്കിൽ 18–ാം മാസത്തിലാണു നാലാമത്തെ സർവീസ് ചെയ്യേണ്ടത്. ഈ സർവീസ് സൗജന്യമല്ല. എൻജിൻ ഓയിൽ മാറണം, സാധാരണ പരിശോധനകൾ എല്ലാം നടത്തണം. ഇതോടൊപ്പം വാഹനം 18,000 കിലോമീറ്റർ ഓടിയിട്ടുണ്ടെങ്കിൽ എയർ ഫിൽറ്റർ മാറേണ്ടിവരും. 

ഓയിൽ (600 ml)      – ₨ 300

ജനറൽ സർവീസ്    – ₨ 450

എയർ ഫിൽറ്റർ      – ₨ 250

അഞ്ചാമത്തെ സർവീസ് 

24,000 കിലോമീറ്റർ അല്ലെങ്കിൽ രണ്ട് വർഷമാണ് അഞ്ചാമത്തെ സർവീസിന്റെ സമയപരിധി. സാധാരണ പരിശോധനകൾക്കൊപ്പം സ്പാർക് പ്ലഗ് മാറണം.

ഓയിൽ (600 ml)     – ₨ 300

ജനറൽ സർവീസ്   – ₨ 450

സ്പാർക് പ്ലഗ്     – ₨ 200

വളരെയധികം ഓട്ടമുള്ള വാഹനമാണെങ്കിൽ രണ്ടു വർഷമാകുമ്പോൾ, ആക്സിലറേറ്റർ കേബിൾ, ക്ലച്ച് പാഡ്, ബ്രേക്ക് പാഡ്, ബ്രേക്ക് ഷൂ എന്നിവയ്ക്കു തകരാർ സംഭവിക്കാം. ശ്രദ്ധയില്ലാത്ത ഉപയോഗമാണെങ്കിൽ കോൺസെറ്റ് യൂണിറ്റ് (350–450 രൂപ) മാറേണ്ടിവരും. 

സുസുക്കി ആക്സസ്

രണ്ടു വർഷം അല്ലെങ്കിൽ 24,000 കിലോമീറ്ററാണ് സുസുക്കി ആക്സസിന്റെ വാറന്റി കാലാവധി. മൂന്നു വർഷത്തെ അധിക വാറന്റിക്ക് 700 രൂപയിൽ താഴെയേ വരൂ. വാഹനം വാങ്ങുമ്പോൾ തന്നെ അധിക വാറന്റി ചോദിച്ചു വാങ്ങണം. ആദ്യ നാലു സർവീസ് സൗജന്യമാണ്. 

ആദ്യ സർവീസ്

750–1000 കിലോമീറ്റർ അല്ലെങ്കിൽ 45 ദിവസം. ഒന്നാമത്തെ സർവീസിൽ എൻജിൻ ഓയിൽ മാറണം. ഇതോടൊപ്പം ബ്രേക്ക്, എയർ ഫിൽറ്റർ, ക്ലച്ച്, ഇലക്ട്രിക്കൽ ഘടകങ്ങൾ, സ്വിച്ച് തുടങ്ങിയ ഭാഗങ്ങളുടെ സ്മൂത്തായ പ്രവർത്തനം ഉറപ്പു വരുത്തും. 

എൻജിൻ ഓയിൽ (700 ml)– ₨ 250

രണ്ടാമത്തെ സർവീസ്

3500 കിലോമീറ്റർ അല്ലെങ്കിൽ 135 ദിവസം. ഓയിൽ മാറുന്നതിനൊപ്പം എയർ ഫിൽറ്റർ, സ്പാർക് പ്ലഗ്, ത്രോട്ടിൽ പ്ലെ, കേബിൾ, ബ്രേക്ക് തുടങ്ങയവയും പരിശോധിക്കും. 

എൻജിൻ ഓയിൽ – ₨ 250

മൂന്നാമത്തെ സർവീസ്

6500–7000 കിലോമീറ്റർ അല്ലെങ്കിൽ 255 ദിവസം. എൻജിൻ ഓയിൽ, ഗിയർ ഓയിൽ, സ്പാർക് പ്ലഗ് എന്നിവ മാറ്റണം. ഇതോടൊപ്പം സാധാരണ പരിശോധനയും നടത്തും. 7000–8000 കിലോമീറ്ററിൽ സ്പാർക് പ്ലഗ് മാറണം. 

എൻജിൻ ഓയിൽ + ഗിയർ ഓയിൽ + ജനറൽ ചെക്ക്അപ്പ് – ₨ 250

സ്പാർക് പ്ലഗ് – ₨ 200 (ആവശ്യമെങ്കിൽ മാത്രം മാറ്റുക)

നാലാമത്തെ സർവീസ്

9500 – 10,000 കിലോമീറ്റർ അല്ലെങ്കിൽ 380 ദിവസം എൻജിൻ ഓയിൽ മാറ്റുക, പൊതു പരിശോധനകൾ നടത്തുക. 

എൻജിൻ ഓയിൽ – ₨ 250

അഞ്ചാമത്തെ സർവീസ് 

13,000 കിലോമീറ്റർ അല്ലെങ്കിൽ 500 ദിവസം. സ്പാർക് പ്ലഗ്, എൻജിൻ ഓയിൽ, ഗിയർ ഓയിൽ, എയർ ഫിൽറ്റർ തുടങ്ങിയവ അഞ്ചാമത്തെ സർവീസിൽ മാറേണ്ടിവരും. പേപ്പർ ഫിൽറ്ററാണ് ആക്സസ് മോഡലുകളിൽ ഉപയോഗിക്കുന്നത്. സ്പാർക് പ്ലഗ്, എയർ ഫിൽറ്റർ എന്നിവ വാഹനം ഓടിയിട്ടുള്ളതനുസരിച്ചു മാറ്റിയാൽ മതിയാകും. ഇതോടൊപ്പം ജനറൽ ചെക്ക്അപ്പും നടത്തും. 

എൻജിൻ ഓയിൽ + ഗീയർ ഓയിൽ – ₨ 250

സ്പാർക് പ്ലഗ് – ₨ 200 

എയർ ഫിൽറ്റർ – ₨ 210

ലേബർ ചാർജ്   – ₨ 400  

ആറാമത്തെ സർവീസ്

16000 കിലോമീറ്റർ അല്ലെങ്കിൽ 620 ദിവസത്തിനുള്ളിൽ ആറാമത്തെ സർവീസ് നടത്തണം. ഓയിൽ മാറ്റണം. ഇതോടൊപ്പം സാധാരണ പരിശോധനകളും ചെയ്യണം. 

എൻജിൻ ഓയിൽ – ₨ 250

ലേബർ ചാർജ്   – ₨ 400  

ടിവിഎസ് ജൂപ്പിറ്റർ

ഏറ്റവും കൂടുതൽ വിൽപനയുള്ള മൂന്നാമത്തെ സ്കൂട്ടറാണ് ടിവിഎസ് ജൂപ്പിറ്റർ. ഫ്യുവൽ ഇൻജക്‌ഷനുള്ള ബിഎസ് 6 എൻജിനാണ് പുതിയ ജൂപ്പിറ്ററിൽ. 5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്ററാണ് കമ്പനി നൽകുന്ന വാറന്റി. ആദ്യ 4 സർവീസ് സൗജന്യം. 

ആദ്യ സർവീസ്

500–750 കിലോമീറ്റർ അല്ലെങ്കിൽ 2 മാസം. എൻജിൻ ഓയിൽ, ട്രാൻസ്മിഷൻ ഓയിൽ തുടങ്ങിയവ ആദ്യ സർവീസിൽ മാറ്റണം. എയർ ഫിൽറ്റർ, സ്പാർക് പ്ലഗ്, ബാറ്ററി, ബ്രേക്ക്, ക്ലച്ച്, ടയർ പ്രഷർ തുടങ്ങിയവയും പരിശോധിക്കും.   

എൻജിൻ ഓയിൽ (750ml) + ട്രാൻസ്മിഷൻ ഓയിൽ – ₨ 315

വാഷിങ് + പോളിഷിങ് – ₨ 206

രണ്ടാമത്തെ സർവീസ്

2500–3000 കിലോമീറ്റർ അല്ലെങ്കിൽ 4 മാസം. രണ്ടാമത്തെ സർവീസിൽ എൻജിൻ ഓയിൽ മാറ്റേണ്ടതില്ല. ടോപ്പ് അപ്പ് ചെയ്താൽ മതി. മറ്റു സ്ഥിരം പരിശോധനകളും ഉണ്ടാകും. 

എൻജിൻ ഓയിൽ ടോപ്പ് അപ്പ് – 59 രൂപ

വാഷിങ് + പോളിഷിങ് –206 രൂപ

മൂന്നാമത്തെ സർവീസ്

6000 കിലോമീറ്റർ അല്ലെങ്കിൽ 8 മാസം. എൻജിൻ ഓയിൽ മാറ്റണം. നാലു മാസം കൂടുമ്പോൾ ഓയിൽ റ്റുന്നതാണ് നല്ലതെങ്കിലും അധികം ഓടാത്ത വണ്ടികളിൽ, നല്ല ഓയിൽ ആണെങ്കിൽ ടോപ്പ് അപ്പ് ചെയ്താൽ മതിയാകും. 

എൻജിൻ ഓയിൽ – 315 രൂപ

വാഷിങ് + പോളിഷിങ് –206 രൂപ

നാലാമത്തെ സർവീസ്

8500–9000 കിലോമീറ്റർ അല്ലെങ്കിൽ 4 മാസം. നാലാമത്തെ സർവീസിൽ എൻജിൻ ഓയിൽ മാറ്റേണ്ടതില്ല. ടോപ്പ് അപ്പ് ചെയ്താൽ മതി. മറ്റു സ്ഥിരം പരിശോധനകളും. 

എൻജിൻ ഓയിൽ ടോപ്പ് അപ്പ് – ₨ 59

വാഷിങ് + പോളിഷിങ് – ₨ 190

അഞ്ചാമത്തെ സർവീസ്

11,500–12,000 കിലോമീറ്റർ അല്ലെങ്കിൽ 16 മാസം. അഞ്ചാമത്തെ സർവീസ് പെയ്ഡ് സർവീസ് ആണ്. ഈ സർവീസിൽ സ്കൂട്ടർ 12,000 കിലോമീറ്റർ ഓടിയിട്ടുണ്ടെങ്കിൽ മാത്രം സ്പാർക് പ്ലഗ്, എയർ ഫിൽറ്റർ തുടങ്ങിയവ മാറേണ്ടിവരും. പൊടി കൂടുതലുള്ള സ്ഥലങ്ങളിൽ ഓടുന്ന വാഹനങ്ങളാണെങ്കിൽ 12,000 കിലോമീറ്റർ ഓടിയിട്ടില്ലെങ്കിലും എയർ ഫിൽറ്റർ മാറ്റുന്നതാണ് നല്ലത്. പേപ്പർ ഫിൽറ്ററാണ് ജൂപ്പിറ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതോടൊപ്പം ജനറൽ ചെക്ക് അപ്പും ഉണ്ടാകും. 

എൻജിൻ ഓയിൽ – ₨ 315

എയർ ഫിൽറ്റർ – ₨ 430

സ്പാർക് പ്ലഗ് – ₨ 130

വാഷിങ് + പോളിഷിങ് – ₨ 206

ലേബർ കോസ്റ്റ് – ₨ 179

ആറാമത്തെ സർവീസ്

14,500–15000 കിലോമീറ്റർ അല്ലെങ്കിൽ 20 മാസം. എൻജിൻ ഓയിൽ മാറ്റേണ്ടതില്ല. ടോപ്പ് അപ്പ് ചെയ്താൽ മതി. മറ്റു സ്ഥിരം പരിശോധനകളും ഉണ്ടാകും. 

ഓയിൽ ടോപ്പ് അപ്പ് – ₨ 59

ജനറൽ ചെക്ക് അപ്പ് – ₨ 350 + ടാക്സ്

വാഷിങ്, പോളിഷിങ് – ₨ 206 

ഏഴാമത്തെ ചെക്ക് അപ്പ്

18,500–19,000 കിലോമീറ്റർ അല്ലെങ്കിൽ 24 മാസം. ഓയിൽ മാറ്റണം. ജനറൽ ചെക്ക് അപ്പ് മാത്രം. 

എൻജിൻ ഓയിൽ – ₨ 315

ജനറൽ ചെക്ക്അപ്പ് – ₨ 350 + ടാക്സ്

വാഷിങ്, പോളിഷിങ് – ₨ 206 

ആറാമത്തെ സർവീസ്

14,500 – 15,000 കിലോമീറ്റർ അല്ലെങ്കിൽ 20 മാസം. ഓയിൽ മാറ്റേണ്ടതില്ല. ടോപ്പ് അപ്പ് മതി. വണ്ടിയുടെ എല്ലാ ഭാഗങ്ങളും ലൂബ് ചെയ്യുക, ബ്രേക്ക്, ക്ലച്ച്, കേബിൾ തുടങ്ങിയ സാധാരണ പരിശോധനകളും.   

ജനറൽ ചെക്ക്അപ്പ് – ₨ 350

വാഷിങ് + പോളിഷിങ് – ₨ 190

ലേബർ കോസ്റ്റ് – ₨ 179

ഏഴാമത്തെ സർവീസ്

18,500–19,000 കിലോമീറ്റർ അല്ലെങ്കിൽ 24 മാസം (2 വർഷം). ഓയിൽ മാറ്റണം. 

ജനറൽ ചെക്ക്അപ്പ് – ₨ 350

വാഷിങ് + പോളിഷിങ് – ₨ 190

ലേബർ കോസ്റ്റ് – ₨ 179

യമഹ ഫസീനോ 125 fi

യമഹയുടെ ആദ്യ 125 സിസി മോഡലാണ് ഫസീനോ 125 fi. രണ്ടു വർഷമാണ് വാറന്റി. വാഹനം വാങ്ങുമ്പോൾത്തന്നെ 3 വർഷം കൂടി അധികവാറന്റി എടുക്കാൻ അവസരമുണ്ട്. ആദ്യ അഞ്ച് സർവീസുകൾ സൗജന്യം.  

ആദ്യ സർവീസ്

1000 കിലോമീറ്റർ അല്ലെങ്കിൽ 1 മാസം. എൻജിൻ ഓയിൽ, ഗിയർ ഓയിൽ എന്നിവ ആദ്യ സർവീസിൽ മാറണം. ബാറ്ററി, എയർ ഫിൽറ്റർ, ബ്രേക്ക്, ക്ലച്ച്, കേബിളുകൾ, ഇലക്ട്രിക് തുടങ്ങിയ സാധാരണ പരിശോധനകളും. 

എൻജിൻ ഓയിൽ (800 ml) – ₨ 260

ഗിയർ ഓയിൽ (100 ml) – ₨ 57

സർവീസ് ചാർജ് – ₨ 55

രണ്ടാമത്തെ സർവീസ്

4000 കിലോമീറ്റർ അല്ലെങ്കിൽ 150 ദിവസം. ഓയിൽ ടോപ്പ് അപ്പ് ചെയ്താൽ മതി. 

സർവീസ് ചാർജ് – ₨ 55

മൂന്നാമത്തെ സർവീസ്

7000 കിലോമീറ്റർ അല്ലെങ്കിൽ 240 ദിവസം. എൻജിൻ ഓയിൽ, ഗിയർ ഓയിൽ എന്നിവ ആദ്യ സർവീസിൽ മാറണം. ബാറ്ററി, എയർ ഫിൽറ്റർ, ബ്രേക്ക്, ക്ലച്ച്, കേബിളുകൾ, ഇലക്ട്രിക്കൽ ഘടകങ്ങൾ എന്നിവയുടെ തുടങ്ങിയ സാധാരണ പരിശോധനകളും ഇതോടൊപ്പം ഉണ്ടാകും. 

എൻജിൻ ഓയിൽ (800 ml) – ₨ 260

ഗിയർ ഓയിൽ (100 ml) – ₨ 57

സർവീസ് ചാർജ് – ₨ 55

നാലാമത്തെ സർവീസ്

10000 കിലോമീറ്റർ അല്ലെങ്കിൽ 330 ദിവസം. വാഹനം 10000 കിലോമീറ്റർ ഓടിയിട്ടുണ്ടെങ്കിൽ മാത്രം എയർ ഫിൽറ്ററും സ്പാർക് പ്ലഗും മാറ്റേണ്ടി വരും. പേപ്പർ ഫിൽറ്ററാണ് ഫസീനോയിൽ ഉപയോഗിക്കുന്നത്. ഓയിൽ ടോപ്പ് അപ്പ് മതി. 

എയർ ഫിൽറ്റർ – ₨ 135

സ്പാർക് പ്ലഗ് – ₨ 170

സർവീസ് ചാർജ് – ₨ 55

അഞ്ചാമത്തെ സർവീസ് 

13,000 കിലോമീറ്റർ അല്ലെങ്കിൽ 600 ദിവസം. ഓയിൽ മാറ്റുക. സാധാരണ പരിശോധനകൾ മാത്രം. 

എൻജിൻ ഓയിൽ (800 ml) – ₨ 260

ഗിയർ ഓയിൽ (100 ml) – ₨ 57

സർവീസ് ചാർജ് – ₨ 55

ആറാമത്തെ സർവീസ്

16,000 കിലോമീറ്റർ അല്ലെങ്കിൽ 510 ദിവസം. പെയ്ഡ് സർവീസാണ്. സാധാരണ പരിശോധനകൾക്കൊപ്പം ബ്രേക്ക് ഷൂ ക്ലീൻ ചെയ്യും. തേയ്മാനം ഉണ്ടെങ്കിൽ മാറ്റിയിടേണ്ടിവരും. ഓയിൽ ടോപ്പ് അപ്പ് മതി.

ലേബർ ചാർജ് – ₨ 350 + ടാക്സ്

സർവീസ് ചാർജ് – ₨ 55

ഏഴാം സർവീസ്

19,000 കിലോമീറ്റർ അല്ലെങ്കിൽ 600 ദിവസം. സാധാരണ പരിശോധനകളും ഓയിൽ മാറ്റവും. 

ലേബർ ചാർജ് – ₨ 350 + ടാക്സ്

സർവീസ് ചാർജ്  – ₨ 55

എട്ടാം സർവീസ് 

22,000 കിലോമീറ്റർ അല്ലെങ്കിൽ 690 ദിവസം. ട്രാൻസ്മിഷൻ വി ബെൽറ്റ് 22,000 കിലോമീറ്റർ ഓടിയാൽ മാറണം. എയർ ഫിൽറ്റർ, സ്പാർക് പ്ലഗ് എന്നിവയും ആവശ്യമെങ്കിൽ മാറ്റേണ്ടിവരും. ഓയിൽ ടോപ്പ് അപ്പ് മതി. 

വി ബെൽറ്റ് – ₨ 450 

എയർ ഫിൽറ്റർ – ₨ 135

സ്പാർക് പ്ലഗ് – ₨ 170

ലേബർ ചാർജ് – ₨ 350 + ടാക്സ്

സർവീസ് ചാർജ് – ₨ 55 

Note:  ഓരോ വാഹനത്തിന്റെയും ഉപയോഗം അനുസരിച്ചു സർവീസ് ചാർജിൽ വ്യത്യാസം വരാം. 

 

English Summary: Scooter Service Cost Comparison