നോയി‍ഡയിൽ രാത്രി മദ്യലഹരിയില്‍ എസി കാറിനുള്ളില്‍ കിടന്ന് ഉറങ്ങിപ്പോയ യുവാവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. അധിക നേരം എസിയിട്ട് ഇരിക്കുന്നതും ഉറങ്ങുന്നതും അപകടകമാണ് എന്നാണോ ഈ വാർത്ത സൂചിപ്പിക്കുന്നത് എന്ന് സംശയം തോന്നാം. എൻജിനിൽ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള വാതകം ഏസിയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോയി‍ഡയിൽ രാത്രി മദ്യലഹരിയില്‍ എസി കാറിനുള്ളില്‍ കിടന്ന് ഉറങ്ങിപ്പോയ യുവാവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. അധിക നേരം എസിയിട്ട് ഇരിക്കുന്നതും ഉറങ്ങുന്നതും അപകടകമാണ് എന്നാണോ ഈ വാർത്ത സൂചിപ്പിക്കുന്നത് എന്ന് സംശയം തോന്നാം. എൻജിനിൽ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള വാതകം ഏസിയിലൂടെ കാറിനുള്ളിലെത്തിയതു ശ്വസിച്ചാണ് സുന്ദര്‍ പണ്ഡിറ്റ് എന്ന യുവാവ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ കാറിനുള്ളിലേക്ക് ഈ വാതകം കയറാനുള്ള സാധ്യതയുണ്ടോ? വീടിന്റെ ബേസ്‌മെന്റിലെ പാര്‍ക്കിങ്ങിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത് അതുകൊണ്ടുതന്നെ ഈ വാതകം കാറിനുള്ളിൽ എത്താൻ സാധ്യത കൂടുതലുണ്ട്. കാർ നിർത്തിയിട്ടിരുന്നത് തുറസായ പ്രദേശത്തായിരുന്നെങ്കിൽ ഇത്തരത്തിൽ അപകടം സംഭവിക്കില്ല എന്നു വേണം കരുതാൻ.

ADVERTISEMENT

ഇത്തരത്തിലുള്ള അപകടം അപൂർവങ്ങളിൽ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ. വാഹനത്തിന്റെ എന്തെങ്കിലും  തകരാർ മൂലം എൻജിനിൽ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വാഹനത്തിന്റെ ഉള്ളിൽ പ്രവേശിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ എസിക്ക് എന്തെങ്കിലും തകരാറുണ്ടെങ്കിൽ ഇത്തരത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്.

English Summary: Car AC Can Be Deadly