ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ തൊട്ട് എല്ലാവരും ഡിസംബറിൽ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത് മികച്ച ഓഫറുകളാണ്. കൂടാതെ പുതുവർഷത്തിൽ വാഹനത്തിന് വില വർ‌ധിക്കും എന്ന ഭീഷണിയും. മാത്രമല്ല വായ്പകള്‍ക്ക് ബാങ്കുകളും കുടുതൽ ഓഫറുകൾ നൽകും. ഡിസംബർ മാസത്തിൽ വാങ്ങിയാൽ വില കുറവായിരിക്കും. എന്നാൽ ജനുവരിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ തൊട്ട് എല്ലാവരും ഡിസംബറിൽ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത് മികച്ച ഓഫറുകളാണ്. കൂടാതെ പുതുവർഷത്തിൽ വാഹനത്തിന് വില വർ‌ധിക്കും എന്ന ഭീഷണിയും. മാത്രമല്ല വായ്പകള്‍ക്ക് ബാങ്കുകളും കുടുതൽ ഓഫറുകൾ നൽകും.

ഡിസംബർ മാസത്തിൽ വാങ്ങിയാൽ വില കുറവായിരിക്കും. എന്നാൽ ജനുവരിയിൽ വാഹനമെടുത്താൽ പുതിയ വർഷത്തെ മോഡൽ‌ ലഭിക്കും. ഒരു മാസത്തെ വ്യത്യാസത്തിൽ വാഹന മോഡലിന്റെ ഒരു വർഷം മാറും. ജനുവരിയിൽ വില കൂടുന്നത് നോക്കി നിൽക്കണോ ഓഫറുകൾ കൂടുതലുള്ള ഡിസംബറിൽ വാഹനം വാങ്ങാമോ?

ADVERTISEMENT

ഡിസംബറോ അതോ ജനുവരിയോ?

വാഹന വിപണിക്ക് മികച്ച കാലമല്ല ഡിസംബർ, പൊതുവേ വിൽപന കുറഞ്ഞ മാസം. ഒട്ടുമിക്ക ഡീലർഷിപ്പുകളും കമ്പനികളും ഈ വർഷം നിർമിച്ച വാഹനങ്ങൾ വിറ്റു തീർക്കാൻ പരമാവധി ശ്രമിക്കും. അതിനായി പരമാവധി ഓഫറുകൾ തങ്ങളുടെ വാഹനങ്ങൾക്ക് അവർ നൽകുകയും ചെയ്യും. ജനുവരിയിൽ വാഹനങ്ങൾക്ക് നിർമാതാക്കൾ വില വർധിപ്പിക്കുകയും ചെയ്യും.

ADVERTISEMENT

ഡിസംബറിലേയും ജനുവരിയിലേയും മോഡലുകളിൽ വലിയ മാറ്റങ്ങളുണ്ടാകില്ലെങ്കിലും ഡിസംബറിൽ വാങ്ങുന്ന വാഹനത്തിന് റീസെയിൽ വാല്യു ജനുവരിയിലെ വാഹനത്തിനൊപ്പമുണ്ടാകില്ല. വർഷം അവസാനമാണ് വാങ്ങിയത് എന്നു കരുതി നിങ്ങളുടെ വാഹനത്തിന് 2021 ലെ വാഹനത്തിന്റെ വില കിട്ടില്ല. ഡിസംബർ 31 ന് വാങ്ങിയാലും യൂസ്ഡ് കാർ വിപണിയിൽ അവ 2020 വാഹനമായി പരിഗണിക്കപ്പെടും.

എന്നാൽ 7-8 വർഷം വരെ ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് വാഹനം വാങ്ങുന്നതെങ്കിൽ റീസെയിൽ വാല്യുവിനെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ട ആവശ്യമില്ല. അങ്ങനെയാണെങ്കിൽ ഡിസംബറിൽ വാങ്ങുന്നതും നല്ലതു തന്നെ, കാരണം ജനുവരിയിലെ കൂടിയ വിലയിൽ നിന്നും രക്ഷപ്പെടാം. 7-8 വർഷമായ വാഹനത്തിന് സെക്കന്റ് ഹാൻഡ് വിപണിയിൽ വലിയ വില വ്യത്യാസം ഉണ്ടാകാനിടയില്ല. എന്നാൽ 2-3 വർഷത്തിനുള്ളിൽ വിൽക്കാനാണ് പദ്ധതിയെങ്കിൽ ഡിസംബറിലെ താൽകാലിക ലാഭം നിങ്ങൾക്ക് നഷ്ടമുണ്ടാക്കും.

ADVERTISEMENT

English Summary: Buying Car In December