ഇ–ബുൾ ജെറ്റ് വ്ലോഗറുമാരുടെ വിവാദം കത്തിപടരുകയാണ്. വാഹന മോഡിഫിക്കേഷൻ നടത്തിയതിന് പിഴ അടയ്ക്കാൻ കൂട്ടാക്കാതെ മോട്ടർവാഹന വകുപ്പ് ഓഫീസിൽ സംഘർഷം സൃഷ്ടിച്ചതിന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. വാൻ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇ–ബുൾ ജെറ്റിന്റെ വാനായ ‘നെപ്പോളിയൻ’ ഒൻപതു നിയമലംഘനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇ–ബുൾ ജെറ്റ് വ്ലോഗറുമാരുടെ വിവാദം കത്തിപടരുകയാണ്. വാഹന മോഡിഫിക്കേഷൻ നടത്തിയതിന് പിഴ അടയ്ക്കാൻ കൂട്ടാക്കാതെ മോട്ടർവാഹന വകുപ്പ് ഓഫീസിൽ സംഘർഷം സൃഷ്ടിച്ചതിന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. വാൻ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇ–ബുൾ ജെറ്റിന്റെ വാനായ ‘നെപ്പോളിയൻ’ ഒൻപതു നിയമലംഘനങ്ങൾ നടത്തിയെന്നാണ് മോട്ടർ വാഹന വകുപ്പ് നൽകിയ ചെക്ക് റിപ്പോർട്ടിൽ പറയുന്നത്.

മോട്ടർ വാഹന നിയമപ്രകാരം വാഹനനിർമാണ കമ്പനികൾ രൂപകൽപന നൽകി അംഗീകൃത ടെസ്റ്റിങ് ഏജൻസിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളിൽ രൂപമാറ്റം അനുവദനീയമല്ല. ബൈക്കുകളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റിവയ്ക്കുന്നതുപോലെ, ശാസ്ത്രീയമല്ലാതെ വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുമതി ലഭിക്കുകയുമില്ല. തീവ്രമായ പ്രകാശമുള്ള ലൈറ്റുകൾ, എയർഹോണുകൾ എന്നിവ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാം.

ADVERTISEMENT

വാഹനത്തിൽ വരുത്താവുന്ന മോഡിഫിക്കേഷനുകൾ

സൗന്ദര്യം കൂട്ടാനെന്ന പേരിൽ അവശ്യ വാഹന ഭാഗങ്ങൾ ഒഴിവാക്കാനാവില്ല. അംഗീകൃത ഫിറ്റിങ്സ് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും നിയമവിധേയമായ മോഡിഫിക്കേഷനുകൾ എന്തൊക്കെ മോട്ടോർ വാഹന നിയമത്തിലെ 52–ാം വകുപ്പനുസരിച്ച് വാഹന മോടിപിടിപ്പിക്കൽ നിരോധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനത്തിന്റെ ഘടനയ്ക്ക് മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകൾ നിയപ്രകാരം ശിഷാർഹമാണ്. ഇതിന്റെ പേരിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാൻ വരെ ആർടിഒയ്ക്കു സാധിക്കും.

നിറം

റജിസ്ട്രേഷൻ റദ്ദാക്കാൻ 53–ാം വകുപ്പിൽ വ്യവസ്ഥയുണ്ട്. എന്നാൽ ആർടിഓ ഓഫീസിൽ നിന്ന് പ്രത്യേക അനുമതി മേടിച്ച് ഫീസ് അടച്ചാൽ നിറമാറ്റാൻ സാധിക്കും. അതു മാത്രമാണ് നിയമപ്രകാരം വരുത്താൻ സാധിക്കുന്ന മോഡിഫിക്കേഷൻ.

ADVERTISEMENT

ഫോഗ് ലാമ്പുകള്‍

രാത്രി സഞ്ചരിക്കണമെങ്കിൽ ഫോഗ് ലാമ്പുകൾ വേണം എന്ന അവസ്ഥയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മാത്രമേ ഇത്തരത്തിലുള്ള ലൈറ്റുകൾ ഘടിപ്പിക്കാൻ സാധിക്കുകയുള്ളു. എന്നാൽ അവ പകൽ സമയത്ത് പ്രകാശിപ്പിക്കാൻ പാടില്ല, മൂടിവെയ്ക്കണം എന്നാണ് നിയമം. ഹൈൽലൈറ്റിന് മുകളിൽ ഇത്തരം ലൈറ്റുകൾ ഘടിപ്പിക്കാനും സാധിക്കില്ല. ഗ്ലെയ്ർ അടിക്കാത്ത ഹെഡ്‌ലൈറ്റുകൾ മാറ്റി, തീവ്രപ്രകാശം ചൊരിയുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ പിടിപ്പിക്കുന്നത് അനുവദനീയമല്ല.

ചെവി പൊട്ടുന്ന ഹോണുകൾ

ചെറിയ വാഹനങ്ങളിൽപ്പോലും ചെവി പൊട്ടുന്നതരത്തിലുള്ള ഹോണുകൾ നാം കാണാറുണ്ട്. ഹോണടി ശബ്ദം തന്നെ വളരെ അരോചകമാണ്. അപ്പോൾ ചിലർ പതിവു ഹോണുകൾ മാറ്റി ശബ്ദം കൂടിയ ഹോണുകൾ ഘടിപ്പിക്കുന്നത് മറ്റുള്ളവർക്ക് അസഹ്യമാകും.

ADVERTISEMENT

‍മറ്റു മാറ്റങ്ങള്‍

റോഡിലെ മറ്റു വാഹനത്തിന്റെ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള മോ‍ഡിഫിക്കേഷനുകളൊന്നും പാടില്ല. ബൈക്കുകളിൽ പിൻസീറ്റു യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള പിടിയും സാരി ഗാർഡ്, ക്രാഷ് ഗാർഡ് എന്നിവ ഒഴിവാക്കാൻ അനുവദിക്കില്ല. പൊതുസ്ഥലത്ത് റോഡ് സുരക്ഷ മാനിക്കാതെ, ശബ്ദ–വായു മലിനീകരണ നിയന്ത്രണ നിലവാരം ലംഘിച്ചു വാഹനമോടിച്ചാൽ പിഴ ഈടാക്കും.

English Summary: Legal Vehicle Modification