വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് തുക 2 വർഷത്തെ ഇടവേളയ്ക്കുശേഷം വർധിക്കുകയാണല്ലോ, ബുധനാഴ്ച മുതൽ. നമ്മുടെ വാഹനം മൂലം മറ്റാർക്കെങ്കിലുമുണ്ടാകുന്ന നാശനഷ്ടത്തിനുള്ള പരിഹാരം നൽകാനുള്ള തേഡ് പാർട്ടി ഇൻഷുറൻസ് നിയമപ്രകാരം നിർബന്ധമായും എല്ലാ വാഹനഉടമകളും എടുത്തിരിക്കേണ്ടതാണ്. ഓരോ വിഭാഗം വാഹനത്തിനും ബാധകമായ

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് തുക 2 വർഷത്തെ ഇടവേളയ്ക്കുശേഷം വർധിക്കുകയാണല്ലോ, ബുധനാഴ്ച മുതൽ. നമ്മുടെ വാഹനം മൂലം മറ്റാർക്കെങ്കിലുമുണ്ടാകുന്ന നാശനഷ്ടത്തിനുള്ള പരിഹാരം നൽകാനുള്ള തേഡ് പാർട്ടി ഇൻഷുറൻസ് നിയമപ്രകാരം നിർബന്ധമായും എല്ലാ വാഹനഉടമകളും എടുത്തിരിക്കേണ്ടതാണ്. ഓരോ വിഭാഗം വാഹനത്തിനും ബാധകമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് തുക 2 വർഷത്തെ ഇടവേളയ്ക്കുശേഷം വർധിക്കുകയാണല്ലോ, ബുധനാഴ്ച മുതൽ. നമ്മുടെ വാഹനം മൂലം മറ്റാർക്കെങ്കിലുമുണ്ടാകുന്ന നാശനഷ്ടത്തിനുള്ള പരിഹാരം നൽകാനുള്ള തേഡ് പാർട്ടി ഇൻഷുറൻസ് നിയമപ്രകാരം നിർബന്ധമായും എല്ലാ വാഹനഉടമകളും എടുത്തിരിക്കേണ്ടതാണ്. ഓരോ വിഭാഗം വാഹനത്തിനും ബാധകമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് തുക 2 വർഷത്തെ ഇടവേളയ്ക്കുശേഷം വർധിക്കുകയാണല്ലോ, ബുധനാഴ്ച മുതൽ. നമ്മുടെ വാഹനം മൂലം മറ്റാർക്കെങ്കിലുമുണ്ടാകുന്ന നാശനഷ്ടത്തിനുള്ള പരിഹാരം നൽകാനുള്ള തേഡ് പാർട്ടി ഇൻഷുറൻസ് നിയമപ്രകാരം നിർബന്ധമായും എല്ലാ വാഹനഉടമകളും എടുത്തിരിക്കേണ്ടതാണ്. ഓരോ വിഭാഗം വാഹനത്തിനും ബാധകമായ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കേന്ദ്ര സർക്കാരോ ഇൻഷുറൻസ് നിയന്ത്രണ വികസന അതോറിറ്റിയോ ആണു നിശ്ചയിക്കുക. അതുകൊണ്ടുതന്നെ ഇൻഷുറൻസ് കമ്പനികൾക്ക് ഈ തുകയിൽ വ്യത്യാസം വരുത്താനാകില്ല.

പുതിയ ഇരുചക്രവാഹനം വാങ്ങുമ്പോൾ 5 വർഷത്തേക്കും പുതിയ കാർ വാങ്ങുമ്പോൾ 3 വർഷത്തേക്കും ഉള്ള തേഡ് പാർട്ടി ഇൻഷുറൻസ് പോളിസി ഒറ്റത്തവണ പ്രീമിയം അടച്ച് വാങ്ങേണ്ടതുണ്ട്.

ADVERTISEMENT

ഓരോ വർഷവും വാഹന ഉടമയ്ക്കുണ്ടാകുന്ന വലിയൊരു ചെലവ് ആണ് വാഹന ഇൻഷുറസ് പ്രീമിയം. ഇതിന്റെ ഒരു ഭാഗം മാത്രമാണ് തേഡ് പാർട്ടി പ്രീമിയം. നമ്മുടെ വാഹനം അപകടത്തിലോ പ്രകൃതിദുരന്തത്തിലോ പെടുമ്പോൾ, അഥവാ മോഷണം പോകുമ്പോൾ നമുക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള (Own Damage), അതായത് സമഗ്ര ഇൻഷുറൻസിനുള്ള, പ്രീമിയവും കൂടി ചേർന്നതാണ് വാഹന ഇൻഷുറൻസിന്റെ മൊത്തം തുക. മിക്കപ്പോഴും ഇതു തേഡ് പാർട്ടി പ്രീമിയത്തെക്കാൾ വലിയ തുകയുമാണ്. ഈ സമഗ്ര ഇൻഷുറൻസ് വേണമെന്നു നിയമപ്രകാരം നിർബന്ധമില്ലെങ്കിലും ഇത് അത്യാവശ്യം തന്നെയാണ്. വായ്പയെടുത്തു വാഹനം വാങ്ങുമ്പോൾ ഇത് ഒഴിവാക്കാനുമാകില്ല. ഈ ഇൻഷുറൻസിന്റെ കാര്യത്തിൽ ഉപയോക്താവിനു അൽപം സ്വാതന്ത്ര്യമുണ്ട്. ശ്രദ്ധയോടെ ഉപയോഗിച്ച് പ്രീമിയം കുറയ്ക്കാനുള്ള വഴികളുമുണ്ട്. അത്തരം ചില വഴികളാണിവിടെ:

നോ–ക്ലെയിം ബോണസ്: എല്ലാത്തരം ചെലവുകളും (വാഹനത്തിന്റെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉൾപ്പെടെ) വർഷം തോറും ഉയരുന്ന സാഹചര്യത്തിൽ, വാഹനത്തിന്റെ സമഗ്ര ഇൻഷുറൻസ് (Own Damage) പ്രീമിയം വർഷം തോറും കുറയാനുള്ള സാഹചര്യം ഒരുക്കുന്ന സവിശേഷതയാണ് നോ–ക്ലെയിം ബോണസ് (എൻസിബി). ക്ലെയിമുകൾ ഇല്ലാത്ത ഓരോ വർഷവും ഇൻഷുറർ എൻസിബി നൽകും. ഒരു വർഷം ക്ലെയിം ഇല്ലെങ്കിൽ അടുത്ത വർഷം പോളിസി പുതുക്കുമ്പോൾ കിട്ടുന്ന ഡിസ്കൗണ്ടാണിത്. ഏറ്റവും കുറഞ്ഞ എൻസിബി 20% ആണ്. തുടർച്ചയായി ക്ലെയിമുകൾ ഇല്ലാത്ത 5 വർഷം കൊണ്ട് ഇത് 50%വരെ ഉയർന്നേക്കാം. 50% ആണു പരമാവധി.

സുരക്ഷിതമായി വാഹനമോടിച്ച് ക്ലെയിം സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതുതന്നെയാണ് എൻസിബി നേടാനുള്ള ആദ്യ വഴി. മറ്റൊന്ന്,ചെറിയ നാശനഷ്ടങ്ങൾക്ക് ക്ലെയിം ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ്. എത്ര ചെറിയ ഇൻഷുറൻസ് ക്ലെയിം നേടിയാലും അടുത്ത വർഷം എൻസിബി കിട്ടാതാകും. ഉദാഹരണത്തിന്, അടുത്ത വർഷം അർഹതയുള്ള എൻസിബി 6000 രൂപയാണെന്നിരിക്കേ, 2000 രൂപയുടെ അറ്റകുറ്റപ്പണി നടത്താൻ ഇൻഷുറൻസ് ക്ലെയിം എടുക്കുന്നതു നഷ്ടമായിരിക്കും.

എൻസിബി വാഹനത്തിനല്ല, വാഹന ഉടമയ്ക്കാണ്. അതുകൊണ്ടുതന്നെ വാഹനം വിറ്റാലും ഈ ആനുകൂല്യം ഉടമയുടെ പക്കൽ ഉണ്ടാകും. ഒരു ഇൻഷുറൻസ് കമ്പനിയുടെ പോളിസി ഉപയോഗിക്കുമ്പോൾ നേടിയ എൻസിബി, അടുത്ത വർഷം പോളിസി പുതുക്കുന്നത് മറ്റൊരു കമ്പനിയി‍‌ൽ നിന്നായാലും നഷ്ടപ്പെടില്ല.

A discount of 7.5 per cent on the premium shall be allowed for hybrid electric vehicles. File Photo: Shutterstock/Lisa-S
ADVERTISEMENT

ബോണസ് ട്രാൻസ്ഫർ: ഒരു വാഹനം ഉപയോഗിക്കുമ്പോൾ നേടുന്ന എൻസിബി ശതമാനം, ആ വാഹനം വിറ്റ് പുതിയ വാഹനം വാങ്ങുമ്പോൾ പുതിയ പോളിസിയിൽ ബാധകമാക്കുക വഴി പ്രീമിയത്തിൽ കാര്യമായ ലാഭമുണ്ടാകും.

ഒരു വാഹനം ക്ലെയിമില്ലാതെ തുടർച്ചയായി 5 വർഷം ഉപയോഗിച്ചാൽ 50% എൻസിബി ഡിസ്കൗണ്ടിന് അർഹതയുണ്ടാകുമല്ലോ. ആ ഘട്ടത്തിൽ ആ വാഹനം വിൽക്കുന്നെന്നു കരുതുക. ആ വ്യക്തി, അതേ വിഭാഗത്തിൽപ്പെട്ട (കാർ, ബൈക്ക് എന്നിങ്ങനെ), ഉയർന്ന വിലയുള്ള പുതിയൊരു വാഹനംവാങ്ങുകയാണെങ്കിൽ അതിന്റെ ആദ്യ വർഷ ഇൻഷുറൻസ് പ്രീമിയത്തിൽ (own damage) 50% ഇളവു കിട്ടും. വാഹനം വിറ്റ് 3 വർഷത്തിനകം പുതിയതു വാങ്ങിയാലേ എൻസിബി ട്രാൻസ്ഫർ ലഭിക്കൂ. തേഡ് പാർട്ടി പ്രീമിയത്തിന് എൻസിബി ബാധകമല്ല.

സ്വമേധയാ ഉള്ള ഡിഡക്ടബിൾസ്: ഇൻഷുർ ചെയ്യപ്പെടുന്ന വ്യക്തി ക്ലെയിം തുകയുടെ ഭാഗമായി വഹിക്കേണ്ടുന്ന തുകയാണ് ഡിഡക്ടബിൾസ്. ഇ‍ൻഷുറൻസ് അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന നിർബന്ധിത ഡിഡക്ടബിൾസും പോളിസി ഉടമയ്ക്കു വേണമെങ്കിൽ തിരഞ്ഞെടുക്കാവുന്ന (voluntary) ഡിഡക്ടബിൾസും ഉണ്ട്. നിങ്ങളുടെ പോളിസിയിൽ ഡിഡക്ടബിൾ 1,000 രൂപയും വിലയിരുത്തിയ ശേഷം നൽകാവുന്ന ക്ലെയിം തുക 10,000രൂപയും ആണ് എങ്കിൽ, നിങ്ങളുടെ നഷ്ടത്തിന് ഇൻഷുറർ നൽകുക 9,000രൂപയും നിങ്ങൾ സ്വയം വഹിക്കേണ്ട തുക 1,000രൂപയും ആണ്. നിർബന്ധിത ഡിഡക്ടബിൾസ് പ്രീമിയത്തെ ബാധിക്കില്ല.

Representative Image

എന്നാൽ നിങ്ങൾ കൂടുതൽ തുക ഡിഡക്ടബിൾ തിരഞ്ഞെടുക്കുകയും നഷ്ടമുണ്ടായാൽ കൂടുതൽ തുക വഹിക്കുവാൻ തയാറാകുകയും ചെയ്താൽ അത് പ്രീമിയം കുറയ്ക്കാൻ സഹായകമാകും. ഓരോ ക്ലെയിമിനും എത്ര തുക സ്വന്തം പോക്കറ്റിൽനിന്നു വഹിക്കാനാകും എന്ന ധാരണയോടെയേ ഇത് (voluntary deductibles) തിരഞ്ഞെടുക്കാവൂ. അങ്ങനെ ചെയ്യുമ്പോൾ പ്രീമിയം എത്രത്തോളം കുറയുമെന്ന് ഇൻഷുറൻസ് കമ്പനിയിൽനിന്നു മനസ്സിലാക്കണം.

ADVERTISEMENT

ആന്റി-തെഫ്റ്റ് ഉപകരണം: മോഷണം തടയാനുള്ള ഉപകരണം സ്ഥാപിക്കുന്നതുകൊണ്ട് രണ്ട് പ്രധാന ഗുണങ്ങളുണ്ട്. കാറിന്റെ സുരക്ഷ വർധിക്കുന്നു. ഇൻഷുറൻസ് പ്രീമിയത്തിൽ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. ഓട്ടമൊബീൽ റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള ഉപകരണം സ്ഥാപിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഡിസ്‌ക്കൗണ്ടിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ.

ആഡ്-ഓൺ കവർ ശ്രദ്ധയോടെ: വാഹനത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ ഇൻഷുറൻസി പോളിസിക്കൊപ്പം ചേർക്കാവുന്ന ‘ആഡ്-ഓൺ’ സുരക്ഷാ കവറേജുകൾ സഹായിക്കുന്നു. ഓരോ ആഡ്-ഓണും പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയായിരിക്കും.

വളരെ പ്രശസ്തമായ ഒരു ആഡ്–ഓൺ കവർ ആണ് സീറോ ഡിപ്രീസിയേഷൻ. നിൽ (nil) ഡിപ്രീസിയേഷൻ പരിരക്ഷ അഥവ ബംപർ ടു ബംപർ പരിരക്ഷ എന്നും അറിയപ്പെടുന്നു. മറ്റെല്ലാ ആസ്തികളും പോലെ, വാഹനത്തിന്റെ മൂല്യവും വർഷങ്ങൾ കടന്നുപോകുമ്പോൾ കുറയുന്നുണ്ടല്ലോ. വാഹനത്തിന്റെ വിവിധ ഘടകങ്ങൾക്കു വ്യത്യസ്ത മൂല്യശോഷണ (ഡിപ്രീസിയേഷൻ) നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്.

ഉദാഹരണത്തിന്, നിങ്ങളുടെ വാഹനത്തിന്റെ ഫൈബർഗ്ലാസ് ഘടകത്തിന് കേടുപാടുകൾ സംഭവിക്കുന്ന ഒരു അപകടമുണ്ടായെന്നും ആ ഭാഗം മാറ്റിവയ്ക്കുവാനുള്ള ചെലവ് 20,000 രൂപയാണെന്നും കരുതുക. സാധാരണ മോട്ടർ ഇൻഷുറൻസ് പോളിസി, ഫൈബർഗ്ലാസ് ഘടകത്തിന് 30% ഡിപ്രീസിയേഷൻ കണക്കാക്കി നിങ്ങൾക്ക് 14,000 രൂപ മാത്രമേ നൽകൂ. എന്നാൽ, നിങ്ങൾക്കൊരു സീറോ-ഡിപ്രീസിയേഷൻ പരിരക്ഷ ആഡ്–ഓൺ ആയി ഉണ്ടെങ്കിൽ, മുഴുവൻ തുകയായ 20,000 രൂപ ( അല്ലെങ്കിൽ പോളിസിയിൽ പറഞ്ഞിരിക്കുന്ന പരമാവധി ശതമാനം) നൽകും.

ഇതിനുമപ്പുറത്തു സംരക്ഷണം നൽകുന്ന, റിട്ടേൺ ടു ഇൻവെസ്റ്റ്മെന്റ് ആഡ്–ഓണുമുണ്ട്. വാഹന വിലയും റോഡ് ടാക്സും റജിസ്ട്രേഷൻ ചെലവും ഇതിൽ കവർ ചെയ്യപ്പെടും. പുതിയ വാഹനം വാങ്ങുമ്പോഴാണ് ഇത് എടുക്കാനാകുക.

വാഹനം എന്തെങ്കിലും തകരാറോ അപകടമോ കാരണം വഴിയിലായാൽ ഇൻ‌ഷുറൻസ് കമ്പനി വാഹനമുടമയ്ക്കു സഹായമെത്തിക്കുന്ന റോഡ്‌സൈഡ് അസിസ്റ്റൻസ്. മെഡിക്കൽ കവർ, എൻജിൻ സുരക്ഷ എന്നിങ്ങനെ പല ആഡ്–ഓൺ കവറുകളുണ്ട്. ഈ കവറുകൾക്ക് അധിക പണം നൽകേണ്ടതിനാൽ നിങ്ങളുടെ പ്രീമിയം വർധിക്കുന്നു. അതുകൊണ്ട്, ഓരോന്നും എത്രത്തോളം ഉപയോഗപ്പെടുമെന്നു വിലയിരുത്തി മാത്രമേ വാങ്ങാവൂ. സാധാരണഗതിയിൽ വെള്ളപ്പൊക്കത്തിനിടയില്ലാത്ത ഒരു പ്രദേശത്തു ജീവിക്കുന്ന ഒരാൾ, വാഹനത്തിന്റെ എൻജിൻ വെള്ളം കയറി തകരാറിലായാൽ സഹായിക്കാനുള്ള ആഡ്–ഓൺ വാങ്ങേണ്ടതില്ല. അതേസമയം, വേണ്ടുന്ന ഇൻഷുറൻസ് സുരക്ഷ വാങ്ങാതെ പ്രീമിയം കുറയ്ക്കുന്നത് അബദ്ധവുമാകും.

പഴയ വാഹനങ്ങൾക്ക് തേഡ് പാർട്ടി കവർ: വർഷങ്ങൾ കഴിയുംതോറും വാഹനത്തിന്റെ മൂല്യം കുറയുന്നുണ്ടെന്നു പറഞ്ഞല്ലോ. കാറിന് 10 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെങ്കിൽ, തേഡ് പാർട്ടി കവർ മാത്രം എടുക്കുന്നതായിരിക്കും നല്ലത്. കാരണം, മൂല്യശോഷണം കണക്കാക്കിയശേഷം ഇൻഷുറൻസ് കമ്പനി നൽകുന്ന ക്ലെയിം തുക വളരെ കുറവായിരിക്കും. അറ്റകുറ്റപ്പണിക്ക് നിങ്ങളുടെ കയ്യിൽനിന്നു കാര്യമായ പങ്കു നൽകേണ്ടിവരുമെന്നർഥം. അങ്ങനെയെങ്കിൽ സമഗ്ര ഇൻഷുറൻസ് പ്രീമിയമായി വലിയ തുക അടയ്ക്കേണ്ട കാര്യമില്ലല്ലോ.

ഉപയോഗം അനുസരിച്ചു പണമടയ്ക്കൽ: വാഹന ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രീമിയം നിർണയിക്കപ്പെടുന്ന Pay-as-you-drive സമഗ്ര ഇൻഷുറൻസ് പോളിസി രാജ്യത്തു പരീക്ഷണാർഥം നടക്കുന്നുണ്ട്. ഇൻഷുറൻസ് അതോറിറ്റിയുടെ വ്യവസ്ഥകൾ പ്രകാരമുള്ള ഇത് ഏതാനും ഇൻഷുറൻസ് കമ്പനികൾ ഏതാനും നഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ നടപ്പാക്കുന്നത്.

കാർ ഉപയോഗം വളരെ കുറവുള്ളവരും വളരെ കൂടുതലുള്ളവകരും ഒരേ നിരക്കിൽ പ്രീമിയം അടയ്ക്കുന്ന രീതിയുടെ അശാസ്ത്രീയത കണക്കിലെടുത്താണ് ഈ പോളിസികൾ. അടുത്ത ഒരു വർഷം കാർ എത്ര ദൂരം ഓടും എന്ന് ഉടമ വ്യക്തമാക്കണം. അതനുസരിച്ച് പ്രീമിയം നിർണയിക്കപ്പെടും. ആദ്യം തീരുമാനിക്കപ്പെടുന്ന കിലോമീറ്റർ കഴിഞ്ഞുപോയാൽ, കൂടുതൽ പ്രീമിയം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഈ പദ്ധതി പരീക്ഷണ ഘട്ടം പിന്നിട്ട് സ്ഥിരമായി നടപ്പായാൽ ധാരാളം പേർക്ക് വാഹന ഇൻഷുറൻസ് പ്രീമിയം ചെലവു കുറയും.

വാഹനത്തിൽ, മോഡിഫിക്കേഷനുകൾ നടത്തുന്നത് ഇൻഷുറൻസ് പ്രീമിയം ഉയർത്തും. സിഎൻജി കിറ്റ്, പെർ‌ഫോമൻസ് കൂട്ടുന്ന കിറ്റ് എന്നിങ്ങനെ വാഹനത്തിന്റെ സ്വഭാവം മാറ്റുന്ന മോഡിഫിക്കേഷനുകൾ ഇൻഷുറൻസ് കമ്പനിയെ അറിയിക്കേണ്ടതുണ്ട്. പ്രീമിയം ഉയരുകയും ചെയ്യും. എന്നാൽ, വാഹനത്തിൽ വരുന്ന മാറ്റങ്ങൾ അറിയിക്കാതിരുന്നാൽ, ക്ലെയിം നിരസിക്കപ്പെടാൻ കാരണമാകുകയും ചെയ്യും.

പോളിസികൾ താരതമ്യപ്പെടുത്തി തീരുമാനമെടുക്കാം. ഏത് ഇൻഷുറൻസ് കമ്പനിയിൽനിന്നു പോളിസി വാങ്ങാനും പുതുക്കാനും ഉപയോക്താവിനു സ്വാതന്ത്ര്യമുണ്ട്. പ്രീമിയം തുകയിലും ഓരോ വർഷവും വാഹനത്തിനു കണക്കാക്കുന്ന മൂല്യത്തിലും (ഐഡിവി– ഇൻഷ്വേഡ് ഡിക്ലയേഡ് വാല്യു) കമ്പനികൾ തമ്മിൽ വ്യത്യാസമുണ്ടാകാം. പ്രീമിയം കുറച്ച് ഉപയോക്താവിനെ ആകർഷിക്കാൻ വാഹനത്തിന്റെ മൂല്യം കുറച്ചുവയ്ക്കുന്നവരെയും കാണാം. പ്രീമിയത്തിലെ ചെറിയ ലാഭത്തിനു വേണ്ടി അത്തരം വിട്ടുവീഴ്ചകൾ ചെയ്യാതിരിക്കുക.

ലേഖകന്റെ ഇ–മെയിൽ: jeevankumar@mm.co.in

English Summary: Ways to reduce vehicle insurance premium