ഡിസംബറിൽ ഇന്ത്യയിലെ വാഹന നിർമാതാക്കൾ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത് മികച്ച ഓഫറുകളാണ്. കൂടാതെ പുതുവർഷത്തിൽ വാഹനത്തിനു വില വർ‌ധിക്കും എന്ന ഭീഷണിയും. മാത്രമല്ല വായ്പകള്‍ക്ക് ബാങ്കുകളും കുടുതൽ ഓഫറുകൾ നൽകും. ഡിസംബറിൽ വാങ്ങിയാൽ വില കുറവായിരിക്കും. എന്നാൽ ജനുവരിയിൽ വാഹനമെടുത്താൽ പുതിയ വർഷത്തെ മോഡൽ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബറിൽ ഇന്ത്യയിലെ വാഹന നിർമാതാക്കൾ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത് മികച്ച ഓഫറുകളാണ്. കൂടാതെ പുതുവർഷത്തിൽ വാഹനത്തിനു വില വർ‌ധിക്കും എന്ന ഭീഷണിയും. മാത്രമല്ല വായ്പകള്‍ക്ക് ബാങ്കുകളും കുടുതൽ ഓഫറുകൾ നൽകും.

ADVERTISEMENT

ഡിസംബറിൽ വാങ്ങിയാൽ വില കുറവായിരിക്കും. എന്നാൽ ജനുവരിയിൽ വാഹനമെടുത്താൽ പുതിയ വർഷത്തെ മോഡൽ‌ ലഭിക്കും. ഒരു മാസത്തെ വ്യത്യാസത്തിൽ വാഹന മോഡലിന്റെ ഒരു വർഷം മാറും. ജനുവരിയിൽ വില കൂടുന്നത് നോക്കി നിൽക്കണോ ഓഫറുകൾ കൂടുതലുള്ള ഡിസംബറിൽത്തന്നെ വാഹനം വാങ്ങണോ?

ഡിസംബറോ അതോ ജനുവരിയോ?

ADVERTISEMENT

വാഹന വിപണിക്ക് മികച്ച കാലമല്ല ഡിസംബർ. പൊതുവേ വിൽപന കുറഞ്ഞ മാസം. മിക്ക ഡീലർഷിപ്പുകളും കമ്പനികളും ഈ വർഷം നിർമിച്ച വാഹനങ്ങൾ വിറ്റു തീർക്കാൻ പരമാവധി ശ്രമിക്കും. അതിനായി പരമാവധി ഓഫറുകൾ നൽകും. ജനുവരിയിൽ വാഹനങ്ങൾക്ക് വില വർധിപ്പിക്കുകയും ചെയ്യും.

ഡിസംബറിലെയും ജനുവരിയിലെയും മോഡലുകളിൽ വലിയ മാറ്റങ്ങളുണ്ടാകില്ലെങ്കിലും ഡിസംബറിൽ വാങ്ങുന്ന വാഹനത്തിന് റീസെയിൽ വാല്യു ജനുവരിയിലെ വാഹനത്തിനൊപ്പമുണ്ടാകില്ല. വർഷം അവസാനമാണ് വാങ്ങിയത് എന്നു കരുതി നിങ്ങളുടെ വാഹനത്തിന് അടുത്ത വർഷത്തെ മോഡലിന്റെ വില കിട്ടില്ല. ഡിസംബർ 31 ന് വാങ്ങിയാലും യൂസ്ഡ് കാർ വിപണിയിൽ അവ ആ വർ‌ഷത്തെ മോഡലായി പരിഗണിക്കപ്പെടും.

ADVERTISEMENT

എന്നാൽ 7-8 വർഷം വരെ ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് വാഹനം വാങ്ങുന്നതെങ്കിൽ റീസെയിൽ വാല്യുവിനെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതില്ല. അങ്ങനെയാണെങ്കിൽ ഡിസംബറിൽ വാങ്ങുന്നതും നല്ലതു തന്നെ, കാരണം ജനുവരിയിലെ കൂടിയ വിലയിൽനിന്നു രക്ഷപ്പെടാം. 7-8 വർഷമായ വാഹനത്തിന് സെക്കൻഡ് ഹാൻഡ് വിപണിയിൽ വലിയ വില വ്യത്യാസം ഉണ്ടാകാനിടയില്ല. എന്നാൽ 2-3 വർഷത്തിനുള്ളിൽ വിൽക്കാനാണ് പദ്ധതിയെങ്കിൽ ഡിസംബറിലെ താൽകാലിക ലാഭം നിങ്ങൾക്ക് നഷ്ടമുണ്ടാക്കും.

English Summary: Buying Car In December