ഡ്രൈവിങ് ആസ്വദിക്കുന്ന ഒരാളാണോ നിങ്ങൾ? റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്നവർക്കും മറ്റു വാഹനങ്ങൾക്കും മുൻഗണന നൽകുന്നതിൽ സന്തോഷം കണ്ടെത്താറുണ്ടോ? നിങ്ങൾക്കു മുൻഗണന നൽകിയ ഡ്രൈവറെ നോക്കി പുഞ്ചിരിക്കാറുണ്ടോ? തടസ്സമുണ്ടാക്കുന്നില്ലെങ്കിലും എതിരെ നിന്ന് മറ്റൊരു വാഹനത്തെ മറികടന്നു വരുന്ന വാഹനത്തെ

ഡ്രൈവിങ് ആസ്വദിക്കുന്ന ഒരാളാണോ നിങ്ങൾ? റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്നവർക്കും മറ്റു വാഹനങ്ങൾക്കും മുൻഗണന നൽകുന്നതിൽ സന്തോഷം കണ്ടെത്താറുണ്ടോ? നിങ്ങൾക്കു മുൻഗണന നൽകിയ ഡ്രൈവറെ നോക്കി പുഞ്ചിരിക്കാറുണ്ടോ? തടസ്സമുണ്ടാക്കുന്നില്ലെങ്കിലും എതിരെ നിന്ന് മറ്റൊരു വാഹനത്തെ മറികടന്നു വരുന്ന വാഹനത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈവിങ് ആസ്വദിക്കുന്ന ഒരാളാണോ നിങ്ങൾ? റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്നവർക്കും മറ്റു വാഹനങ്ങൾക്കും മുൻഗണന നൽകുന്നതിൽ സന്തോഷം കണ്ടെത്താറുണ്ടോ? നിങ്ങൾക്കു മുൻഗണന നൽകിയ ഡ്രൈവറെ നോക്കി പുഞ്ചിരിക്കാറുണ്ടോ? തടസ്സമുണ്ടാക്കുന്നില്ലെങ്കിലും എതിരെ നിന്ന് മറ്റൊരു വാഹനത്തെ മറികടന്നു വരുന്ന വാഹനത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈവിങ് ആസ്വദിക്കുന്ന ഒരാളാണോ നിങ്ങൾ? റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്നവർക്കും മറ്റു വാഹനങ്ങൾക്കും മുൻഗണന നൽകുന്നതിൽ സന്തോഷം കണ്ടെത്താറുണ്ടോ? നിങ്ങൾക്കു മുൻഗണന നൽകിയ ഡ്രൈവറെ നോക്കി പുഞ്ചിരിക്കാറുണ്ടോ? തടസ്സമുണ്ടാക്കുന്നില്ലെങ്കിലും എതിരെ നിന്ന് മറ്റൊരു വാഹനത്തെ മറികടന്നു വരുന്ന വാഹനത്തെ ഹെഡ്‌ലൈറ്റിലൂടെ പ്രതികരിക്കാറുണ്ടോ...?

ഒരു മെലഡിപോലെ, കുളിർകാറ്റുപോലെ ആ വാഹനത്തിലെ മറ്റു യാത്രക്കാർ വാഹനം ഓടുന്നുണ്ട് എന്നുപോലും അറിയാതെ ശാന്തമായി ഒഴുകിനീങ്ങുന്ന ഒന്നാണോ നിങ്ങളുടെ ഡ്രൈവിങ്....

ADVERTISEMENT

 

അതോ,പിറകിലെ വാഹനം ഹോൺ അടിച്ചാൽ അസ്വസ്ഥത തോന്നാറുണ്ടോ? അവരെ കടത്തിവിടുമ്പോൾ ആണോ അതോ വിടാതിരിക്കുമ്പോഴാണോ സന്തോഷം തോന്നുന്നത്?ഒരു വാഹനം നിങ്ങളെ മറികടന്നു പോകുമ്പോഴും ട്രാഫിക് സിഗ്‌നലിൽ കാത്തുകിടക്കുമ്പോൾ വരി തെറ്റിച്ച് കടന്നു പോകുന്നവരെ കാണുമ്പോഴും അസ്വസ്ഥതപ്പെടാറുണ്ടോ?പിറകിൽ വരുന്ന വാഹനം മറികടക്കാൻ ശ്രമിക്കുമ്പോൾ വേഗം കൂട്ടാറുണ്ടോ?

 

സഡൻ ബ്രേക്കിട്ടും വെട്ടിത്തിരിച്ചുമാണോ റോഡിൽ പ്രതികരിക്കുന്നത്? ട്രാഫിക്കിനിടയിലൂടെ കുത്തിക്കയറ്റിയും റോഡിലുള്ള വരെ ചീത്തവിളിച്ചും എന്തിനും ഏതിനും അസഹ്യതയോടെ ഹോണിലൂടെ പ്രതികരിച്ചും ടെൻഷനടിച്ചുമാണോ പോകുന്നത്? റിലാക്‌സ്ഡ് ഡ്രൈവിങ് എന്നതു കലയാണ്. വാഹനം ഓടിക്കുമ്പോൾ ശാന്തവും സന്തോഷകരവുമായ അനുഭവത്തെയും മാനസികാവസ്ഥയെയും സൂചിപ്പിക്കുന്ന ഒന്ന്. ആസ്വാദ്യവും സമ്മർദരഹിതവുമായ ഡ്രൈവിങ് സ്വഭാവസവിശേഷതയാണ്. നിരന്തരവും ബോധപൂർവവുമായ  മാനസികാവസ്ഥയിലേക്ക് എത്താനുള്ള ശ്രമം, സഹാനുഭൂതി, സമീപന രീതി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ADVERTISEMENT

ഡ്രൈവിങ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാം എന്നതിനെക്കുറിച്ചുള്ള ചില ടിപ്പുകൾ ഇതാ:

 

1. ക്ഷമയും സഹാനുഭൂതിയും പരിശീലിക്കുക 

 

ADVERTISEMENT

ട്രാഫിക് കാലതാമസങ്ങളും അപ്രതീക്ഷിത സാഹചര്യങ്ങളും ഡ്രൈവിങ്ങിന്റെ ഭാഗമാണെന്ന് അംഗീകരിക്കുക. ചുവന്ന സിഗ്‌നൽ കാണുമ്പോൾ അത് റിലാക്സ് ചെയ്യാനുള്ള ഒരു അവസരമായി കണ്ടുപെരുമാറുകയും മറ്റ് ഡ്രൈവർമാരോടു ക്ഷമയും സഹാനുഭൂതിയും വളർത്തിയെടുക്കുക, ഇത് നിരാശ കുറയ്ക്കാനും കൂടുതൽ പോസിറ്റീവ് മാനസികാവസ്ഥയിലേക്ക് മാറുന്നതിനും സഹായിക്കും.

 

2. നേരത്തേ ഇറങ്ങുക 

 

ഒൻപതു മണിക്ക് വീട്ടിൽനിന്നിറങ്ങേണ്ടുന്ന നാം ഒൻപതരയ്ക്ക് ഇറങ്ങിയതിനുശേഷം വീട്ടിൽ നഷ്ടപ്പെട്ട അര മണിക്കൂർ റോഡിൽ തിരിച്ചു പിടിക്കാൻ ശ്രമിച്ചാൽ നമ്മുടെ ഡ്രൈവിങ് സന്തോഷകരമാവില്ല. സദാ നിറഞ്ഞൊഴുകുന്ന നമ്മുടെ നിരത്തുകളിൽ മുൻകൂട്ടിയുള്ള യാത്രാസമയം ശീലമാക്കാൻ തുടങ്ങുക.

 

3. മുൻകൂട്ടി ആസൂത്രണം ചെയ്യുക 

 

റോഡിൽ എത്തുന്നതിനു മുൻപു, നമ്മുടെ റൂട്ട് മുൻകൂട്ടി പ്ലാൻ ചെയ്യുക. ട്രാഫിക് സാഹചര്യങ്ങൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ ഇതര റൂട്ടുകളും തിരക്കു കുറഞ്ഞ സമയവും പരിഗണിക്കുകയും ചെയ്യുക. അമിത വേഗം ഒഴിവാക്കുക. ഇത് ഡ്രൈവിങ്സമ്മർദം കുറയ്ക്കാൻ 

സഹായിക്കും.

 

4. ഡിഫൻസീവ് ഡ്രൈവിങ് പരിശീലിക്കുക 

 

ഒരു ഡിഫൻസീവ് ഡ്രൈവർ ആകുക എന്നതിനർഥം നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ചു ബോധവാനായിരിക്കുകയും അപകടസാധ്യതകൾ മുൻകൂട്ടി കാണുകയും മറ്റ് വാഹനങ്ങളിൽനിന്നു സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യുക എന്നതാണ്. ശ്രദ്ധയോടെയും സജീവവും ആയിരിക്കുന്നതിലൂടെ, നിങ്ങൾക്ക് പെട്ടെന്നുള്ള കടന്നുകയറ്റങ്ങളെയും അപകടങ്ങളെയും ഒഴിവാക്കാനാകും. 

 

5. സുഖപ്രദമായ അന്തരീക്ഷം  

 

നിങ്ങളുടെ വാഹനം നന്നായി പരിപാലിക്കുന്നതും വൃത്തിയുള്ളതും ക്ഷമത ഉള്ളതും ടയർ തേയ്മാനം ഇല്ലാത്തതും  ആണെന്ന് ഉറപ്പാക്കുക.  താപനില, സീറ്റ് പൊസിഷനുകൾ, കണ്ണാടികൾ, ടയർ പ്രഷർ, എന്നിവ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കുക. സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഡ്രൈവിങ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ പ്രധാനമാണ്.

 

6. ശാന്തമായ സംഗീതം ശ്രവിക്കുക 

 

നിങ്ങൾ ഇഷ്ടപ്പെടുന്ന സംഗീതമോ പോഡ്‌കാസ്റ്റുകളോ തിരഞ്ഞെടുക്കുക.  ശാന്തമായ ഉള്ളടക്കം കേൾക്കുന്നത് സമ്മർദം കുറയ്ക്കാനും ഡ്രൈവ് കൂടുതൽ ആസ്വാദ്യകരമാക്കാനും സഹായിക്കും. ഉറങ്ങുന്നതിനു മുൻപ് സംഗീതം കേൾക്കുന്ന സ്വഭാവമുള്ള ആളുകൾ ആണെങ്കിൽ അത്തരം പാട്ടുകൾ ഡ്രൈവിങ്ങിൽ ഒഴിവാക്കുക.

 

7. ആവശ്യമുള്ളപ്പോൾ ഇടവേളകൾ എടുക്കുക

 

 നീണ്ടയാത്രകളിൽ ആവശ്യമായ ഇടവേളകളെടുക്കുക. ശരീരവും മനസ്സും റിലാക്സ് ആകാൻ ഇടയ്ക്കു ബ്രേക്ക് എടുക്കുന്നതു ഗുണം ചെയ്യും. ഉന്മേഷദായകമായ പാനീയമോ ലഘുഭക്ഷണമോ കഴിക്കാം. ഡ്രൈവിങ്ങിൽ ജാഗ്രത പാലിക്കാനും റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇടവേളകൾ സഹായിക്കും.

 

8. ശ്രദ്ധ വ്യതിചലിപ്പിക്കുന്നത് കുറയ്ക്കുക

 

ശ്രദ്ധ വ്യതിചലിപ്പിക്കുന്നത് കുറച്ച് ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഫോൺ 

ഉപയോഗിക്കുന്നത് ഒഴിവാക്കുക, ഭക്ഷണം കഴിക്കുക, കൂടെയുള്ളവരോട് ഉച്ചത്തിൽ സംസാരിക്കുക, ദേഷ്യപ്പെടുക അല്ലെങ്കിൽ റോഡിൽനിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്ന മറ്റു പ്രവർത്തനങ്ങളിൽ 

ഏർപ്പെടുക എന്നിവ നിർബന്ധമായും ഒഴിവാക്കണം.

 

9. ശ്രദ്ധാപൂർവമുള്ള ഡ്രൈവിങ് പരിശീലിക്കുക

 

ഡ്രൈവിങ് സമയത്ത് ഓരോ നിമിഷവും ഡ്രൈവറായി തന്നെയിരിക്കുക. മനസ്സിനെ അലയാൻ അനുവദിക്കരുത്.റോഡ് അടയാളങ്ങൾ, ട്രാഫിക് സിഗ്‌നലുകൾ, മറ്റ് ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവ ശ്രദ്ധിക്കുക.

 

10. സഡൻ ബ്രേക്കിങ് ഒഴിവാക്കാം

 

മുന്നിൽ തടസ്സം കണ്ടിട്ടും തൊട്ടടുത്തെത്തുമ്പോൾ സഡൻ ബ്രേക്ക് ഇടുന്ന ശീലം ഒഴിവാക്കാം. ബ്രേക്കിന്റെ ഉപയോഗം കുറച്ച് നിയന്ത്രിത വേഗത്തിൽ ആക്സിലറേറ്റർ വഴി വാഹനത്തെ നിയന്ത്രിക്കുന്നതു ശീലമാക്കിയാൽ സുരക്ഷ മാത്രമല്ല, സാമ്പത്തിക ലാഭവും ഉണ്ടാകും.വാഹനമോടിക്കുമ്പോൾ സുരക്ഷയ്ക്കു മുൻഗണന നൽകുന്നതോടൊപ്പം സ്റ്റിയറിങ്ങിനു പിറകിൽ ശാന്തതയോടെയും കരുതലോടെയും ഇരിക്കണം. തുടർച്ചയായി 3 ആഴ്ച ബോധപൂർവം ഇവ പരിശീലിച്ചു നോക്കൂ. ഡ്രൈവിങ്ങിൽ സന്തോഷവും സമാധാനവും നിറയുന്നതും ആസ്വാദ്യകരമായ അനുഭവമായി മാറുന്നതും അനുഭവിച്ചറിയാനാകും.

 

ദിലീപ് കുമാർ.കെ.ജി, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ

 

English Summary: Happy Driving Tips

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT