ഹാർലി ഡേവിഡ്സൺ, ഇന്ത്യൻ, ട്രയംഫ്– ക്രൂസർ ബൈക്കുകളിൽ ഇവരായിരുന്നു ഇന്ത്യൻ നിരത്തുകളിലെ ഹീറോ! എന്നാൽ, ഇനി ആ നിരയിൽ നമ്മുടെ സ്വന്തം റോയൽ എൻഫീൽഡിന്റെ പേരും ചേർത്തു പറയണം. ആ ഉയരത്തിലേക്ക് സൂപ്പർ മീറ്റിയോർ 650 എന്ന മോഡൽ റോയൽ എൻഫീൽഡിനെ എത്തിച്ചിരിക്കുകയാണ്. റോയൽ എൻഫീൽഡ് മോഡൽ തന്നെയോ എന്നു

ഹാർലി ഡേവിഡ്സൺ, ഇന്ത്യൻ, ട്രയംഫ്– ക്രൂസർ ബൈക്കുകളിൽ ഇവരായിരുന്നു ഇന്ത്യൻ നിരത്തുകളിലെ ഹീറോ! എന്നാൽ, ഇനി ആ നിരയിൽ നമ്മുടെ സ്വന്തം റോയൽ എൻഫീൽഡിന്റെ പേരും ചേർത്തു പറയണം. ആ ഉയരത്തിലേക്ക് സൂപ്പർ മീറ്റിയോർ 650 എന്ന മോഡൽ റോയൽ എൻഫീൽഡിനെ എത്തിച്ചിരിക്കുകയാണ്. റോയൽ എൻഫീൽഡ് മോഡൽ തന്നെയോ എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാർലി ഡേവിഡ്സൺ, ഇന്ത്യൻ, ട്രയംഫ്– ക്രൂസർ ബൈക്കുകളിൽ ഇവരായിരുന്നു ഇന്ത്യൻ നിരത്തുകളിലെ ഹീറോ! എന്നാൽ, ഇനി ആ നിരയിൽ നമ്മുടെ സ്വന്തം റോയൽ എൻഫീൽഡിന്റെ പേരും ചേർത്തു പറയണം. ആ ഉയരത്തിലേക്ക് സൂപ്പർ മീറ്റിയോർ 650 എന്ന മോഡൽ റോയൽ എൻഫീൽഡിനെ എത്തിച്ചിരിക്കുകയാണ്. റോയൽ എൻഫീൽഡ് മോഡൽ തന്നെയോ എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാർലി ഡേവിഡ്സൺ, ഇന്ത്യൻ, ട്രയംഫ്– ക്രൂസർ ബൈക്കുകളിൽ ഇവരായിരുന്നു ഇന്ത്യൻ നിരത്തുകളിലെ ഹീറോ! എന്നാൽ, ഇനി ആ നിരയിൽ നമ്മുടെ സ്വന്തം റോയൽ എൻഫീൽഡിന്റെ പേരും ചേർത്തു പറയണം. ആ ഉയരത്തിലേക്ക് സൂപ്പർ മീറ്റിയോർ 650 എന്ന മോഡൽ റോയൽ എൻഫീൽഡിനെ എത്തിച്ചിരിക്കുകയാണ്. റോയൽ എൻഫീൽഡ് മോഡൽ തന്നെയോ എന്നു അതിശയിപ്പിക്കുന്ന ഡിസൈനും ഫീനിഷിങ്ങും ഉഗ്രൻ നിർമാണ നിലവാരവുമൊക്കെയായി തകർപ്പനായിട്ടാണ് സൂപ്പർ മീറ്റിയോറിന്റെ വരവ്. 

കിടു ഡിസൈൻസൂപ്പർ മീറ്റിയോർ കണ്ട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അത്ര മാരക ലുക്കാണ്. ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ ഗമ. ഉഗ്രൻ ഫിനിഷിങ്. ഘടകങ്ങളുടെ നിലവാരം എടുത്തു തന്നെ പറയണം. മസ്കുലർ ലുക്കിനൊപ്പം ക്ലാസിക് ശൈലിയും സമം ചേർന്നപ്പോൾ സൂപ്പർ മീറ്റിയോർ എന്ന അഴകൊത്ത ക്രൂസർ പിറന്നു എന്നു പറയാം. 

ADVERTISEMENT

എൽഇഡി ലൈറ്റുകൾ, യുഎസ്ഡി ഫോർക്ക്, ഡിജിറ്റൽ മീറ്റർ. ട്രിപ്പർ നാവിഗേഷൻ, അലോയ് വീൽ എന്നിവ മോഡേൺ ഫീച്ചറുകളിൽ പെടുന്നു. വീതിയേറിയ ഹാൻഡിലും  കണ്ണുനീർത്തുള്ളിയുടെ ആകൃതിയിലുള്ള വലിയ ടാങ്കും പിന്നിലേക്കു ചാഞ്ഞിറങ്ങുന്ന കരുത്തൻ ലുക്കുളള റിയർ ഫെൻഡറും ഇരട്ടക്കുഴൽ സൈലൻസറും ക്രോം ഫിനിഷിങ്ങുകളും എല്ലാം ക്ലാസിക് തനിമ പകരുന്നു. എൻഫീൽഡ്  മോഡലുകളിലെ െഎഡന്റിറ്റികളിലൊന്നായ ഗോൾഡൻ ലൈൻ ടാങ്കിലും ഫെൻഡറിലും നൽകിയിട്ടുണ്ട്. ട്രിപ്പർ നാവിഗേഷൻ സ്റ്റാൻഡേർഡാണ്. 

ഉഗ്രൻ ക്വാളിറ്റി

നിർമാണ നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും നൽകാതെയാണ് സൂപ്പർ മീറ്റിയോറിനെ നിർമിച്ചിരിക്കുന്നത്. ഉഗ്രൻ പെയിന്റ് ക്വാളിറ്റി. സ്വിച്ച് ഗിയറിലെ ബ്രഷ്ഡ് അലുമിനിയം ഫിനിഷ്, ഫ്യൂവൽ ടാങ്ക് ലിഡ്, അഡ്‍ജസ്റ്റ് ചെയ്യാവുന്ന ക്ലച്ച് ബ്രേക്ക് ലിവറുകൾ, മിററുകൾ, ഫെൻഡർ ക്ലാംപുകൾ എന്നിവ നോക്കിയാൽ മാത്രം മതി ക്വാളിറ്റി മനസ്സിലാകാൻ. ബാഡ്‍ജിങ്ങിലെയും സൈലൻസറിലെയും ക്രോം ഫിനിഷ് ഉഗ്രൻ ക്വാളിറ്റിയുള്ളത്.

എൻജിൻ

ADVERTISEMENT

ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജിടിയിലുമുള്ള 648 സിസി ട്വിൻ സിലിണ്ടർ എൻജിനാണ് സൂപ്പർ മീറ്റിയോറിനെയും ചലിപ്പിക്കുന്നത്. പവർ ടോർക്ക് ഫിഗറുകളിൽ മാറ്റമില്ല. 46.3 ബിഎച്ച്പിയാണ് കൂടിയ പവർ. ടോർക്ക് 52.3 എൻഎം. പുതിയ എയർ ഇൻടേക്കും എക്‌സോസ്റ്റ് പൈപ്പുമാണ്. ഇസിയു റീ മാപ് ചെയ്തത് പവർ –ടോർക്ക് ഡെലിവറിയിൽ കാര്യമായി പ്രതിഫലിച്ചിട്ടുണ്ട്. സൂപ്പർ റിഫൈൻഡാണ് എൻജിൻ. െഎഡിലിങ്ങിലും ഹൈ റെവ്വിങ്ങിലും വൈബ്രേഷൻ ഒട്ടുമില്ല. ലീനിയറായ പവർ ഡെലിവറിയാണ്. ടോപ്‌ഗിയറിൽ 45–50 കിമീ വേഗത്തിൽ കൂളായി നീങ്ങും. അതേ ഗിയറിൽ ത്രോട്ടിൽ കൊടുത്താൽ അനായാസം മൂന്നക്ക വേഗത്തിലേക്കു കയറുകയും ചെയ്യുന്നുണ്ട്.

വേരിയന്റ്

ആസ്ട്രൽ, ഇന്റർസ്റ്റെല്ലർ, ഗ്രാൻഡ് ടൂറർ എന്നിങ്ങനെ മൂന്നു വേരിയന്റുകളുണ്ട്. ആസ്ട്രലും ഇന്റർസ്റ്റെല്ലറും സോളോ ടൂററാണ്. സ്പ്ലിറ്റ് സീറ്റാണ് ഇരുവർക്കും. ഗ്രാൻഡ് ടൂററിൽ വലിയ വിൻഡ് ഷീൽഡും നീളമേറിയ ടൂറിങ് സീറ്റും പില്യൺ റൈഡർക്ക് ബാക്ക് റെസ്റ്റും ഉണ്ട്. 

റൈഡ്

ADVERTISEMENT

241 കിഗ്രാം ഭാരവും അതിനൊത്ത വലുപ്പവുമുണ്ടെങ്കിലും സൂപ്പർ മീറ്റിയോറിനെ സിറ്റിയിലൂടെ അനായാസം കൊണ്ടുനടക്കാം. നിർത്തി തിരിക്കാൻ, യു ടേൺ എടുക്കാൻ കൂടുതൽ സ്ഥലം വേണമെന്നുമാത്രം. പുതിയ ഫ്രെയിമും സസ്പെൻഷൻ സെറ്റപ്പുമാണ് സൂപ്പർ മീറ്റിയോർ 650നു നൽകിയിരിക്കുന്നത്. ഷോവയുടെ യുഎസ്ഡി ഫോർക്കാണു മുന്നിൽ. ആദ്യമായാണ് റോയൽഎൻഫീൽഡ് ബൈക്കിൽ യുഎസ്ഡി ഫോർക്ക് വരുന്നത്. 120 എംഎം ട്രാവലുണ്ടിതിന്. പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളാണ്. പിൻഷോക്കുകൾ 110 ട്രാവലുണ്ട്. 

താഴ്ന്ന സീറ്റിങ് പ്രൊഫൈലാണ്. ഏതുയരക്കാർക്കും കംഫർട്ടബിളാകുന്ന ഉയരവും പൊസിഷനും. 135 എംഎം ഗ്രൗണ്ട് ക്ലിയറൻസേ ഉള്ളൂ. പക്ഷേ വലിയ ഹംപുകളിലും മറ്റും അടിയിടിക്കുമെന്നു പേടിക്കണ്ട. മോശം വഴിയിലൂടെ പോയിട്ടും ക്ലിയറൻസ് കുറവ് വലിയ പ്രശ്നമായി തോന്നിയില്ല. വീതിയേറിയ നടുവിനു സപ്പോർട്ടുള്ള റൈഡർ സീറ്റാണ്. കാൽ നീട്ടി സുഖമായി ഇരിക്കാം. മുന്നോട്ടു കയറിയ ഫുട്പെ‌‌ഗ്ഗുകളാണ്. അതുകൊണ്ടുതന്നെ എൻജിൻ ചൂട് കാലിൽ അടിക്കുകയില്ല. 

വീതിയേറിയ ഹാൻഡിൽ ബാർ ഹൈവേ ക്രൂസിങ്ങിനു പറ്റിയത്. ടെർമിനേറ്ററിൽ അർനോൾഡ് റൈഡ്ചെയ്യുന്നതുപോലെ നെ​ഞ്ചും വിരിച്ച് റൈഡ് ചെയ്യാം. നാലു മണിക്കൂർ ഒറ്റയിരുപ്പിരുന്നിട്ടും ഒട്ടും മടുപ്പറിയിച്ചില്ല സൂപ്പർ മീറ്റിയോർ. അത്ര മികച്ച റൈഡിങ് പൊസിഷനാണ്.  ട്യൂബുലാർ ഫ്രെയിമും സ്വിങ് ആമും  സെന്റർ ഒഫ് ഗ്രാവിറ്റി കുറയ്ക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. ഫലം മികച്ച സ്റ്റെബിലിറ്റിയും ഹാൻഡ്‍ലിങ്ങും. നേർരേഖയിലും വളവുകളിലും മികച്ച നിയന്ത്രണം എടുത്തു പറയാം. വലിയ വളവുകൾ ആസ്വദിച്ച് വീശിയെടുത്തു പോകാം. സ്റ്റാൻഡിൽനിന്ന് എടുക്കുമ്പോൾ ഭാരം തോന്നുമെങ്കിലും നീങ്ങിത്തുടങ്ങിയാൽ അതറിയില്ല. ചെറുവേഗത്തിലും വെട്ടിച്ചെടുത്തു പോകാം. വലുപ്പവും ഭാരവും കണ്ടു പേടിക്കണ്ട എന്നു സാരം. 

റൈഡ് കംഫർട്ടിന്റെ കാര്യത്തിലും ഹാൻഡ്‌ലിങ്ങിന്റെ കാര്യത്തിലും പുതിയ യുഎസ്ഡി ഫോർക്കും പിന്നിലെ സ്പ്രിങ് ലോഡഡ് സസ്പെൻഷനും മികച്ച പ്രകടനമാണു പുറത്തെടുക്കുന്നത്. പിന്നിലെ സസ്പെൻഷൻ അൽപം ഹാർഡ് സെറ്റപ്പാണ്. 19 ഇഞ്ച് ടയറാണു മുന്നിൽ. പിന്നിൽ 16 ഇഞ്ചും. വീതിയേറിയ ടയറാണ് പിന്നിലേത്. ഉഗ്രൻ ഗ്രിപ് 320 എംഎം സിംഗിൾ ഡിസ്ക് ബ്രേക്കാണു മുന്നിൽ നൽകിയിരിക്കുന്നത്. പിന്നിൽ 300 എംഎമ്മും. ബ്രേക്കിങ് പെർഫോമൻസിൽ യാതൊരു നെഗറ്റീവും പറയാനിടയാക്കാത്ത പെർഫോമൻസാണ് ബ്രേക്കുകൾ കാഴ്ചവക്കുന്നത്. ഡ്യൂവൽ ചാനൽ എബിഎസും നൽകിയിട്ടുണ്ട്. ഹൈവേയിൽ മൂന്നക്ക വേഗത്തിൽ ആത്മവിശ്വാസത്തോടെ കുതിക്കാം. ചവിട്ടിയാൽ ഉദ്ദേശിച്ചിടത്തു നിൽക്കും സൂപ്പർ മീറ്റിയോർ.  

ഫൈനൽ ലാപ്

റോയൽ എൻഫീൽഡ് നിരയിലെ ഏറ്റവും മനോഹരമെന്നു പറയാവുന്ന മോഡൽ. ഉയർന്ന നിർമാണ നിലവാരവും ഉഗ്രൻ റൈഡ് ക്വാളിറ്റിയും പെർഫോമൻസും സവിശേഷതകൾ. ഹാർലിയുടെയും ട്രയംഫിന്റെയുമൊക്കെ മോഡലുകൾ കണ്ട് കൊതിച്ചവർക്ക് അതേ ഗമയിൽ കൊണ്ടുനടക്കാവുന്ന കുറഞ്ഞ വിലയിൽ ലഭ്യമായ കിടിലൻ ക്രൂസർ.

English Summary: Royal Enfield Super Meteor 650 Test Drive